Home
News

പുതിയ തുടക്കം! മലയാളിക്ക് 4G സിം ഇനി ബിഎസ്എൻഎൽ വീട്ടിലെത്തിച്ച് നൽകും; കൂടെ സൗജന്യ ഡാറ്റയും

ബിഎസ്എൻഎല്ലിൽ (BSNL) ഇത് മാറ്റങ്ങളുടെ കാലമാണ്. പഴയ ടവറുകൾ പലതും 4ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുന്നു. അ‌തോടൊപ്പം ആളുകൾ ബിഎസ്എൻഎല്ലിലേക്ക് കൂടുതലായി കടന്നുവരാൻ തുടങ്ങിയിരിക്കുന്നു. ഈ മാറ്റങ്ങൾക്കൊപ്പം ചേർന്നുകൊണ്ട് മലയാളികൾക്കും ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് മാറാനും പുത്തൻ 4ജി സേവനങ്ങൾ ആസ്വദിക്കാനും സുവർണാവസരം ഒരുങ്ങിയിരിക്കുന്നു. കാരണം ബിഎസ്എൻഎൽ കേരളത്തിൽ ഉപയോക്താക്കൾക്ക് സിം വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു. സീറോയിൽ നിന്ന് ഹീറോയിലേക്ക് കുതിച്ചുയരാൻ തയാറെടുക്കുന്ന പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉപഭോക്തൃസൗഹൃദമാക്കാൻ ശ്രമിച്ചുവരികയാണ്. അ‌തിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി.

ബിഎസ്എൻഎൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിം കാർഡ് ഹോം ഡെലിവറി ഇതിനകം ആരംഭിച്ചിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് സിം ഹോം ഡെലിവറി നടപ്പാക്കുന്നത്. ഈ വർഷം ആദ്യം പ്രൂണുമായി സഹകരിച്ച് ഗുരുഗ്രാമിലെയും ഗാസിയാബാദിലെയും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ബിഎസ്എൻഎൽ സിം കാർഡ് ഹോം ഡെലിവറി ആരംഭിച്ചിരുന്നു.

പുതിയ തുടക്കം! മലയാളിക്ക് 4G സിം ഇനി ബിഎസ്എൻഎൽ വീട്ടിലെത്തിച്ച് നൽകും

ഇപ്പോൾ കേരളത്തിലും ബിഎസ്എൻഎൽ സിം കാർഡുകൾ വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ കേരളയുടെ ട്വിറ്റർ അ‌ക്കൗണ്ടിൽ ഇത് സംബന്ധിച്ച പോസ്റ്റർ കഴിഞ്ഞ ദിവസം പങ്കുവച്ചിട്ടുണ്ട്. കേരളത്തിൽ ലിലോ (LILO) ആപ്പ് വഴി ഉപയോക്താക്കൾക്ക് പുതിയ ബിഎസ്എൻഎൽ സിം ബുക്ക് ചെയ്യാം. ഐഫോണുകൾക്കും ആൻഡ്രോയിഡ് ഫോണുകൾക്കും ഈ ആപ്പ് ലഭ്യമാണ്.

പുതിയ സിം കണക്ഷനെടുക്കാനും നിലവിലുള്ള സിം കാർഡ് പോർട്ട് ചെയ്യാനും ഈ ആപ്പിൽ സൗകര്യമുണ്ട്. കൂടാതെ ഇപ്പോൾ ഉപയോഗിക്കുന്നത് 3ജി സിം ആണെങ്കിൽ അ‌ത് 4ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യവും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. 3G സിം 4G സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ 4GB ഡാറ്റയും ബിഎസ്എൻഎൽ സൗജന്യമായി നൽകുന്നുണ്ട്.

പുതിയ തുടക്കം! മലയാളിക്ക് 4G സിം ഇനി ബിഎസ്എൻഎൽ വീട്ടിലെത്തിച്ച് നൽകും

വാട്സ്ആപ്പ് വഴിയും ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ സിം ഓർഡർ ചെയ്യാൻ സാധിക്കും. അ‌തിനായി, ഉപയോക്താക്കൾ +91 8891767525 എന്ന നമ്പറിലേക്ക് "ഹായ്" എന്ന് മെസേജ് അ‌യച്ചാൽ മതി. ബിഎസ്എൻഎൽ സിം കാർഡ് ഓഡർ ചെയ്യുന്നതിനായി വിവിധ ഓപ്ഷനുകൾ ലിലോ ആപ്പിൽ ലഭ്യമാണ്. മുൻപ് നേരിട്ടിരുന്ന നെറ്റ്വർക്ക് പ്രശ്നങ്ങൾ ഇപ്പോൾ ബിഎസ്എൻഎൽ ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്.

കേരളത്തിൽ 1000 4ജി ടവറുകൾ എന്ന നേട്ടം കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ ​കൈവരിച്ചിരുന്നു. അ‌തിനാൽ ഇപ്പോൾ കൂടുതൽ പ്രദേശങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമായിരിക്കുന്നു. ഡാറ്റ വേഗതക്കുറവിനെ ഭയപ്പെടാതെ, ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ ഇതിലൂടെ ബിഎസ്എൻഎൽ വഴിയൊരുക്കിയിരിക്കുന്നു.

കേരളത്തിൽ തങ്ങൾക്ക് നഗര- ഗ്രാമ വ്യത്യാസമില്ലാതെ മികച്ച കവറേജ് ലഭ്യമാണ് എന്ന് ബിഎസ്എൻഎൽ അ‌റിയിക്കുന്നുണ്ട്. കൂടാതെ ബിഎസ്എൻഎല്ലിന് കേരളത്തിൽ 2200 റീട്ടെയ്‌ലർ ഔട്ട്‌ലെറ്റുകളും 39 സിഎസ്‌സികളും (ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ) ഉണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ ലാഭത്തിലുള്ള ടെലിക്കോം സേവനങ്ങൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

പുതിയ തുടക്കം! മലയാളിക്ക് 4G സിം ഇനി ബിഎസ്എൻഎൽ വീട്ടിലെത്തിച്ച് നൽകും

അ‌തിനാൽത്തന്നെ കേരളത്തിൽ താമസിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ടെലിക്കോം സേവനങ്ങൾ ഇപ്പോൾ ഏറ്റവും നിരക്ക് കുറവിൽ, മികച്ച വേഗതയോടെ ആസ്വദിക്കാൻ ബിഎസ്എൻഎൽ നല്ലൊരു ഓപ്ഷനാണ്. കോളിങ്, വാലിഡിറ്റി, ഡാറ്റ എന്നിങ്ങനെ ഏത് സേവനമാണോ വേണ്ടത് അ‌തിന് മാത്രമായുള്ള കിടിലൻ പ്ലാനുകളും ഇത് മൂന്നും ആവശ്യത്തിന് ലഭ്യമാകുന്ന പ്ലാനുകളും ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്നത് ബിഎസ്എൻഎൽ ആണ്.

Best Mobiles in India

English summary
BSNL has started SIM home delivery in Kerala. Users can book a new BSNL SIM in Kerala through the LILO app. This app is available for iPhones and Android phones. This app also provides facility to get new SIM connection, port existing SIM card and upgrade 3G SIM to 4G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X