Home
News

പ്രമുഖ നഗരങ്ങളിൽ BSNL 5G പരീക്ഷണം തുടങ്ങി; പരാതികൾ അ‌റിയിക്കാൻ ഏപ്രിലിൽ പ്രത്യേക ക്യാമ്പയിൻ

ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയിൽ നിർണായക സംഭാവന നൽകാൻ കഴിയുന്ന ഒരു വൻ നീക്കത്തിന് തുടക്കം കുറിച്ച് ബിഎസ്എൻഎൽ. ഏറെക്കാലം ബിഎസ്എൻഎൽ വരിക്കാർ 4ജിക്കായി കാത്തിരിക്കേണ്ടിവന്നു, എന്നാൽ 5ജിയുടെ കാര്യത്തിൽ അ‌ത്തരമൊരു കാലതാമസം ഉണ്ടാകില്ല എന്ന പ്രതീക്ഷ നൽകിക്കൊണ്ട് ബിഎസ്എൻഎൽ ചില സംസ്ഥാന തലസ്ഥാനങ്ങളിലും തെരഞ്ഞെടുത്ത നഗരങ്ങളിലും 5ജി ഇൻഫ്രാസ്ട്രക്ചർ പരീക്ഷണം ആരംഭിച്ചതായി ബി‌എസ്‌എൻ‌എൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. ജയ്പൂർ, ലഖ്‌നൗ, ചണ്ഡിഗഡ്, ഭോപ്പാൽ, കൊൽക്കത്ത, പട്‌ന, ഹൈദരാബാദ്, ചെന്നൈ, മറ്റ് ചില സംസ്ഥാന തലസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ടവർ സൈറ്റുകൾ പ്രവർത്തനം ആരംഭിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നേരത്തെ ഒരുലക്ഷം ​സൈറ്റുകളിൽ 4ജി വ്യാപിപ്പിക്കാൻ ബിഎസ്എൻഎൽ ശ്രമിച്ചുവരികയായിരുന്നു. ഈ പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിച്ച ചില 4ജി ​സൈറ്റുകളും ഇപ്പോൾ ബിഎസ്എൻഎൽ 5ജി പരീക്ഷണത്തിനായി ​തെരഞ്ഞെടുത്തിട്ടുണ്ട്.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഔദ്യോഗികമായി 5G പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ബി‌എസ്‌എൻ‌എൽ പദ്ധതി. എന്നാൽ അ‌തിന് മുൻപ് തന്നെ തെരഞ്ഞെടുത്ത നഗരങ്ങളിൽ പരീക്ഷണം ആരംഭിക്കുകയായിരുന്നു.

പ്രമുഖ നഗരങ്ങളിൽ BSNL 5G പരീക്ഷണം തുടങ്ങി

ബി‌എസ്‌എൻ‌എല്ലിന് ശക്തമായ സാന്നിധ്യമുള്ള ടെലിക്കോം സർക്കിളുകളിൽ ആണ് നിലവിൽ 5ജി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ ജിയോയും എയർടെലും രാജ്യവ്യാപകമായി 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. എങ്കിലും ഇവയുടെ 5ജി ലഭ്യമായിട്ടില്ലാത്ത പ്രദേശങ്ങൾ ഏറെയുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവയുടെ 5ജി ​വ്യാപനം മന്ദഗതിയിലാണ് എന്ന് റിപ്പോർട്ടുകളുണ്ട്.

ലക്ഷ്യമിട്ട ആദ്യഘട്ട 4ജി വ്യാപനം അ‌ന്തിമലക്ഷ്യത്തോട് അ‌ടുക്കുമ്പോൾത്തന്നെ, സമാന്തരമായി 5ജി പരീക്ഷണങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎൽ നടപടികൾ സ്വീകരിച്ചിരിക്കുന്നതിനാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 5ജി ആരംഭിക്കും എന്ന ടെലിക്കോം മന്ത്രിയുടെയും ബിഎസ്എൻഎൽ അ‌ധികൃതരുടെയും ഉറപ്പ് നിറവേറപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വലിയ മാറ്റങ്ങൾ തന്നെയാണ് ബിഎസ്എൻഎല്ലിൽ ഇനി വരാൻ പോകുന്നത്.

5ജി വ്യാപനത്തിന്റെ ഭാഗമായി കാൺപൂർ, പൂനെ, വിജയവാഡ തുടങ്ങിയ നിരവധി നഗരങ്ങളിൽ തങ്ങൾ ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ (ബിടിഎസ്) സ്ഥാപിക്കുന്നുണ്ട് എന്ന് ബിസ്എൻഎൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ടിൽ പറയുന്നു. തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയെ അ‌ടിസ്ഥാനമാക്കിയുള്ള ബിഎസ്എൻഎല്ലിന്റെ ഒരു ലക്ഷം 4ജി ടവറുകൾ 2025 ജൂണോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകും. അതിനുശേഷം, ഈ 4ജി ടവറുകൾ 5ജിയിലേക്ക് മാറും.

ഏറെക്കാലമായി നിരവധി ഇന്ത്യക്കാർ, പ്രത്യേകിച്ച് ബിഎസ്എൻഎൽ വരിക്കാർ കാത്തിരുന്ന ഒരു ലക്ഷ്യത്തിലേക്കാണ് ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ ​കൈപിടിച്ച് നടന്നടുത്തുകൊണ്ടിരിക്കുന്നത്. ബിഎസ്എൻഎല്ലിനായി 4ജി വ്യാപനം നടത്തുന്നത് ടിസിഎസ് ആണ്. ​ഒരുലക്ഷം ബിഎസ്എൻഎൽ 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തിയാകുന്നതും തുടർന്ന്, 5ജി സേവനം ആരംഭിക്കുന്നതും ഇനി വെറും മൂന്ന് മാസം മാത്രം അകലെയാണ്.

സാങ്കേതികമായി പുതിയ നവീകരണം കൊണ്ടുവരിക മാത്രമല്ല, ആളുകൾക്ക് ബിഎസ്എൻഎല്ലിനോടുള്ള മനോഭാവവും ജീവനക്കാർക്ക് ആളുകളോടുള്ള മനോഭാവവും മെച്ചപ്പെടുത്തുന്നതിനും ബിഎസ്എൻഎൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ വരിക്കാരെ വെറുപ്പിക്കുന്നതിൽ ജീവനക്കാരും ഒരു ഘട്ടത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ ജീവനക്കാരുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും അ‌വഗണനയും തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട് നിരവധി ആളുകൾ പരാതിപ്പെട്ടിട്ടുള്ള കാര്യമാണ്.

പ്രമുഖ നഗരങ്ങളിൽ BSNL 5G പരീക്ഷണം തുടങ്ങി

എന്നാൽ ടെക്നോളജി പരമായി മുന്നേറുന്നതിനൊപ്പം ഉപയോക്താക്കളുടെ മനസിൽ നല്ല ഇമേജ് സൃഷ്ടിക്കുന്നതിനും ബിഎസ്എൻഎൽ ഇപ്പോൾ പ്രാധാന്യം നൽകുന്നു. ​എത്ര മികച്ച ടെക്നോളജി കൊണ്ടുവന്നാലും ഉപയോക്താക്കളോട് മാന്യമായി ഇടപെടേണ്ടത് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് വളരെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഈ ഏപ്രിൽ മാസം ഉപഭോക്തൃ സേവന മാസമായി ബി‌എസ്‌എൻ‌എൽ പ്രഖ്യാപിച്ചു.

മാർച്ച് 31ന് രാത്രിയിൽ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ ബിഎസ്എൻഎൽ പറയുന്നത് "വലിയ അത്ഭുതങ്ങൾ വരുന്നു! ഈ ഉപഭോക്തൃ സേവന മാസം, ഞങ്ങൾ നിങ്ങളുടെ എക്സ്പീരിയൻസ് ഉയർത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുക!" എന്നാണ്. സേവനങ്ങളുടെ മികവിനൊപ്പം ഉപയോക്താക്കളുടെ സംതൃപ്തിയും ഉറപ്പിക്കാൻ ബിഎസ്എൻഎൽ ഇറങ്ങിപ്പുറപ്പെടുന്നു എന്നത് സ്ഥാപനത്തെക്കുറിച്ച് വളരെ മികച്ച അ‌ഭിപ്രായം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പ്രമുഖ നഗരങ്ങളിൽ BSNL 5G പരീക്ഷണം തുടങ്ങി

കസ്റ്റമർ ഫസ്റ്റ് എന്നത് ബിഎസ്എൻഎൽ ഇനി മുഖ്യമായിക്കാണും. മൊബൈൽ നെറ്റ്‌വർക്ക് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ഫൈബർ ബ്രോഡ്‌ബാൻഡ് (FTTH), ലീസ്ഡ് സർക്യൂട്ടുകൾ/എം‌പി‌എൽ‌എസ് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിലും ബില്ലിംഗ് സുതാര്യത ഉറപ്പാക്കുന്നതിലും ഉപഭോക്തൃ പരാതി പരിഹാരം ത്വരിതപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് - ഗ്രാമീണ, നഗര, എന്റർപ്രൈസ്, റീട്ടെയിൽ - എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കളെ വീണ്ടും ബിഎസ്എൻഎല്ലുമായി അ‌ടുപ്പിക്കാൻ ഉപഭോക്തൃ സേവന മാസത്തിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു.

എല്ലാ ബി‌എസ്‌എൻ‌എൽ സർക്കിളുകളും ബിസിനസ് യൂണിറ്റുകളും ഏപ്രിലിൽ നടക്കുന്ന കസ്റ്റമർ സർവീസ് ഡ്രൈവിൽ സജീവമായി പങ്കെടുക്കും എന്ന് ബി‌എസ്‌എൻ‌എല്ലിന്റെ ഔദ്യോഗിക പ്രസ്താവനയെ ഉദ്ധരിച്ച് ET ടെലികോം റിപ്പോർട്ട് ചെയ്തു. ബിഎസ്എൻഎല്ലിന്റെ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ ചാനലുകൾ, ഉപഭോക്തൃ ഫോറങ്ങൾ, നേരിട്ടുള്ള സമ്പർക്കം എന്നിവയുൾപ്പെടെ എല്ലാ ടച്ച് പോയിന്റുകളിൽ നിന്നും ഫീഡ്‌ബാക്ക് ശേഖരിക്കുകയും തുടർന്ന് സിഎംഡി ഇത് അവലോകനം ചെയ്യുകയും ചെയ്യും എന്നാണ് റിപ്പോർട്ട്.

Best Mobiles in India

English summary
BSNL has started testing 5G infrastructure and has started operating tower sites in Jaipur, Lucknow, Chandigarh, Bhopal, Kolkata, Patna, Hyderabad, Chennai and some other state capitals. BSNL is also setting up base transceiver stations (BTS) in several cities like Kanpur, Pune and Vijayawada, Business Standard reported, citing BSNL officials.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X