Just In
- 1 hr ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 2 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 3 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
- 5 hrs ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
Don't Miss
- Movies
'ചേട്ടനെ അവർ പൊന്നുപോലെ നോക്കുന്നു'; ടി.പി മാധവനെ സന്ദർശിച്ച് ടിനി ടോം, സഹജീവി സ്നേഹത്തെ പുകഴ്ത്തി ആരാധകർ!
- Sports
IND vs NZ: അര്‍ഷ്ദീപ് വരുത്തുന്ന പിഴവ് ഇതാണ്! നോ ബോളുകളുടെ കാരണമറിയാം
- Automobiles
എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം
- News
സാനിയയെ കുറിച്ച് ഷുഹൈബിന്റെ പുതിയ കുറിപ്പ്; സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍, കമന്റുകളുമായി ആരാധകര്‍
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്‍: മാസം മുഴുവന്‍ കഷ്ടപ്പെടും
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
BSNL: ബിഎസ്എൻഎല്ലിന് ഇതുവരെ 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ല; പിന്നെങ്ങെനെ ലോഞ്ച് ചെയ്യും?
ആസന്നമായ 5ജി സ്പെക്ട്രം ലേലത്തെക്കാളും കൌതുകം ജനിപ്പിക്കുന്നതാണ് ബിഎസ്എൻഎല്ലിന്റെ 4ജി ലോഞ്ച്. ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്തിട്ട് അത് ഉപയോഗിച്ച് ആത്മസംതൃപ്തി അടയുവാനുള്ള ആവേശം കൊണ്ടൊന്നുമല്ല ആരും ഇതിനായി കാത്തിരിക്കുന്നത്. ബിഎസ്എൻഎല്ലിനെക്കൊണ്ട് ഇത് വല്ലതും നടക്കുമോ എന്നൊരു ലൈനാണ് ആളുകൾക്ക്. അതിന് ആരെയും കുറ്റം പറയാനും ഒക്കത്തില്ല (BSNL).

പൊതുമേഖല സ്ഥാപനം ആയതിനാൽ ഇത്രയൊക്കെ മതിയെന്നൊരു രീതിയുണ്ട് ബിഎസ്എൻഎല്ലിന്. അടുത്ത കാലത്തെ ചില പ്രവർത്തനങ്ങൾ കണ്ടപ്പോൾ കമ്പനിയുടെ സ്വഭാവത്തിൽ മാറ്റം വന്നെന്ന് കരുതിയവരെപ്പോലും നിരാശരാക്കുന്ന മെല്ലപ്പോക്കാണ് 4ജി ലോഞ്ചിൽ കാണുന്നത്. ഈ മെല്ലപ്പോക്ക് തുടരുമ്പോഴാണ് ബിഎസ്എൻഎല്ലിന് ഇത് വരെയും 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ലെന്ന വാർത്തയും പുറത്ത് വരുന്നത്.

ടെലിക്കോം ടോക്ക് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ബിഎസ്എൻഎല്ലിന് ടെലിക്കോം മന്ത്രാലയത്തിൽ നിന്നും 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിഒടി പുറത്ത് വിട്ട ആക്സസ് സ്പെക്ട്രം ഹോൾഡിങ്സ് ഓഫ് ടിഎസ്പി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാർത്തകൾ വരുന്നത്.

ബിഎസ്എൻഎല്ലിന് 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യാൻ ആയി നിശ്ചിത ആളവ് സ്പെക്ട്രം നീക്കി വച്ചിരിക്കുന്നതായാണ് ടെലിക്കോം മന്ത്രാലയം പറയുന്നത്. ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനുമായാണ് ( മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് ) ഈ സ്പെക്ട്രം റിസർവ് ചെയ്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ക്യാബിനറ്റ് അംഗീകാരത്തിന് അനുസൃതമായി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും 4ജി എയർവേവ്സ് ലഭിക്കുമെന്നും ഡിഒടി പറയുന്നുണ്ട്. അത് പോലെ തന്നെ 900 / 1,800 മെഗാഹെർട്സ് ബാൻഡിലുള്ള സ്പെക്ട്രത്തിന്റെ അസൈൻമെന്റും റീ അസൈൻമെന്റും ഡിപ്പാർട്ട്മെന്റിന്റെ പരിഗണനയിൽ ആണെന്നും ഡിഒടി പറയുന്നു.

ബിഎസ്എൻഎൽ 4ജി ലോഞ്ച് സ്വാതന്ത്ര്യ ദിനത്തിൽ ?
ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 2022 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യും. എന്നാൽ ഇത് വരെയും കയ്യിൽ കിട്ടാത്ത 4ജി സ്പെക്ട്രം ഉപയോഗിച്ച് ഇത് എങ്ങനെ സാധ്യമാകുമെന്നൊരു ചോദ്യം ബാക്കിയാണ്.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ എങ്കിലും 4ജി സേവനങ്ങൾ നൽകാൻ മതിയായ എയർവേവുകൾ കമ്പനിയുടെ കൈവശം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ എയർവേവുകൾ ഉപയോഗിച്ചായിരിക്കും സ്വാതന്ത്യ ദിനത്തിൽ കമ്പനി 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നത്.

ഈ വർഷം അവസാനത്തോടെയെങ്കിലും 4ജി സേവനങ്ങൾ രാജ്യവ്യാപകമായി നൽകേണ്ടതുണ്ട്. അധികം വൈകാതെയെങ്കിലും 4ജി എയർവേവുകൾ ബിഎസ്എൻഎല്ലിന് ലഭിച്ചില്ലെങ്കിൽ ഇത് എങ്ങനെ സാധ്യമാകും എന്നൊരു ചോദ്യവും ടെലിക്കോം രംഗത്ത് പലരും ഉയർത്തുന്നുണ്ട്. ഇത് പോലെ തന്നെയാണ് 4ജി സേവനങ്ങൾക്ക് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും കാര്യവും.

ബിഎസ്എൻഎല്ലിന്റെ 4ജി ലോഞ്ചിനുള്ള സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യുന്നത് ടാറ്റ കൺസൽട്ടൻസി സർവീസ് ( ടിഎസ്എസ് ) ആണ്. സാങ്കേതിക വശം പൂർണ സജ്ജമായി കൈമാറാൻ ജൂലെ 30 വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങളും കൃത്യമായി നടക്കുന്നതായി കാണുന്നില്ല. അതും ബിഎസ്എൻഎല്ലിന്റെ 4ജി ലോഞ്ചിന് നാളുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ.

രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാക്കുന്നുണ്ട്. കേരളത്തിൽ ഈ വർഷം അവസാനത്തോടെയെങ്കിലും 4ജി സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂനെയിലും ഏതാണ്ട് ഇതേ സമയത്ത് തന്നെ 4ജി ലോഞ്ച് പ്രതീക്ഷിക്കുന്നുണ്ട്.

ബിഎസ്എൻഎല്ലിന് അവരുടെ 4ജി ലോഞ്ച് ഇനിയും വൈകിപ്പിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. 4ജി അപ്ഗ്രേഡിന്റെ ചിലവുകൾ സംബന്ധിച്ച്, സാങ്കേതിക വശങ്ങൾ കൈമാറുന്ന ടിസിഎസും ബിഎസ്എൻഎല്ലും അത്ര രസത്തിൽ അല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 6000 സൈറ്റുകളാണ് ടിസിഎസ് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത്. ഇതിന് നൽകുന്ന തുക വളരെ ചെറുതാണെന്നതാണ് കല്ല് കടിക്ക് കാരണം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470