Home
News

'വിശാല മനസുള്ള' ബിഎസ്എൻഎൽ! ഒരു മാസ​ത്തെ വാലിഡിറ്റിയിൽ കിട്ടാവുന്നതിലെ ഏറ്റവും കിടിലൻ പ്ലാൻ

ബിഎസ്എൻഎൽ എന്നു കേൾക്കുമ്പോൾ തന്നെ മുഖത്ത് പുച്ഛം വരുന്ന ചില ആളുകൾ ഉണ്ട്. എന്നാൽ ഡാറ്റ വേഗതയുടെ കാര്യത്തിൽ മിക്കയിടത്തും ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും അ‌ത്ര മോശം സേവനമല്ല ബിഎസ്എൻഎല്ലിന്റേത്. 4ജി സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതുവരെ ഒന്നും എത്തിയില്ലെന്നത് വേറെകാര്യം.

ഇന്നത്തെ കാലത്ത് ബിഎസ്എൻഎൽ 5ജിയാണ് കൊണ്ടുവരേണ്ടത് എന്നുള്ള വാദം തീർത്തും ന്യായമാണ്. എന്നാൽ ആദ്യം 4ജി, പിന്നാലെ 5ജി എന്ന നിലയ്ക്കാണ് ബിഎസ്എൻഎൽ മുന്നോട്ട് കൊണ്ടുപോകുന്നത്. 4ജി ഇല്ലെങ്കിലും ചിലയിടങ്ങളിൽ മറ്റ് നെറ്റ്വർക്കുകളോടൊപ്പം തന്നെ മികച്ച ഡാറ്റ സേവനങ്ങൾ ബിഎസ്എൻഎല്ലും കാഴ്ചവയ്ക്കുന്നുണ്ട്.

'വിശാല മനസുള്ള' ബിഎസ്എൻഎൽ!

ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ഉപയോഗിച്ച് ബ്രൗസിങ്ങും മറ്റും നടത്തുന്ന ആളുകൾ നിരവധിയുണ്ട്. എന്നാൽ പൊതുവെയുള്ള ചീത്തപ്പേരിനു മുന്നിൽ പിടിച്ചുനിൽക്കാനോ അ‌തിനെ മറികടക്കുന്ന വിധം ജനശ്രദ്ധ നേടാനോ ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾക്ക് കഴിയാതെ പോകുന്നു. ബിഎസ്എൻഎൽ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ഡാറ്റ വെറുതേ പോകുന്നില്ല, അ‌ത് ഉപയോഗിക്കുന്നവരും ഉണ്ട് എന്ന് മനസിലാക്കിയിരിക്കുക.

പ്രീപെയ്ഡ് പ്ലാൻ നിരക്കുകളുടെ കാര്യമെടുത്താൽ, മറ്റേതൊരു ടെലിക്കോം കമ്പനിയേക്കാളും മികച്ച ആനുകൂല്യങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) നൽകുന്നുണ്ട്. വോയ്സ് ആനുകൂല്യങ്ങൾക്കൊപ്പം ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളും നിരവധിയുണ്ട്. ബിഎസ്എൻഎൽ പ്ലാനുകളിൽ സാധാരണക്കാർ ധാരാളമുണ്ട്.

'വിശാല മനസുള്ള' ബിഎസ്എൻഎൽ!

ബിഎസ്എൻഎല്ലിന്റെ പ്രതിമാസ പ്ലാനുകൾ ഏതൊരു സാധാരണക്കാരനും ഉപയോഗപ്പടുന്ന വിധത്തിലുള്ളതാണ്. ഒരു മാസത്തെ ടെലിക്കോം ചെലവ് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളോടെ നൽകുന്നതിൽ ബിഎസ്എൻഎല്ലിനോട് എതിരിടാൻ അ‌ംബാനിയുടെ ജിയോയ്ക്ക് പോലും സാധിച്ചിട്ടില്ല. ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്ലാനുകളിലൊന്നാണ് ഒരു മാസ വാലിഡിറ്റിയിൽ എത്തുന്ന എസ്ടിവി 147. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

147 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഏറെ ഉദാരമായ ആനുകൂല്യങ്ങളുമായാണ് ബിഎസ്എൻഎല്ലിന്റെ 147 രൂപയുടെ സ്പെഷ്യൽ താരിഫ് വൗച്ചർ (എസ്ടിവി ) എത്തുന്നത്. ഹോം എൽഎസ്എയിലെ ( ലൈസൻസ്ഡ് സർവീസ് ഏരിയ ) ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഇത് കൂടാതെ ന്യൂഡൽഹിയിലും മുംബൈയിലും എംടിഎൻഎൽ നെറ്റ്‌വർക്ക് റോമിങ്ങിൽ ഉൾപ്പെടെ അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം ലഭ്യമാണ്. ഇത് കൂടാതെ, വരിക്കാർക്ക് 10 ജിബി അതിവേഗ ഡാറ്റയും ബിഎസ്എൻഎൽ ട്യൂണുകളും ഈ പ്ലാനിൽ ലഭ്യമാണ്. 30 കലണ്ടർ ഡേയ്സ് വാലിഡിറ്റിയാണ് ബിഎസ്എൻഎൽ ഈ പ്ലാനിന് നൽകിയിരിക്കുന്നത്.

ഒരു മാസം മുഴുവൻ തടസ്സമില്ലാത്ത സേവനങ്ങൾ ആസ്വദിക്കാൻ 147 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. അൺലിമിറ്റഡ് കോളുകൾ ഉപയോഗിച്ച്, കണക്റ്റിവിറ്റിയെക്കുറിച്ച് ആകുലപ്പെടാതെ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താനാകും. കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം ലഭിക്കുന്ന 10 ജിബിയുടെ ഡാറ്റയും വരിക്കാർക്ക് ലാഭം തന്നെയാണ്.

'വിശാല മനസുള്ള' ബിഎസ്എൻഎൽ!

നിങ്ങൾ ഒരു നല്ല 4ജി(ചില സ്ഥലങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാണ്) ​​​​\ 3ജി കവറേജ് ഉള്ള ഏരിയയിൽ ആണെങ്കിൽ മികച്ച വേഗതിയിൽ ഈ 10 ജിബി ഡാറ്റ നല്ലൊരു ഓഫറാണ്. വീഡിയോകൾ കാണുക, സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുക, ബ്രൗസിങ് നടത്തുക തുടങ്ങി എല്ലാവിധ വിവിധ ഓൺലൈൻ ആവശ്യങ്ങൾക്കും ഈ ഡാറ്റ ഉപയോഗപ്പെടുത്താം.

കൂടാതെ, ഉപഭോക്താക്കൾ രണ്ടാം തവണയോ മൂന്നാം തവണയോ റീചാർജ് ചെയ്യുകയാണെങ്കിൽ ഉപയോഗിക്കാത്ത ഏതെങ്കിലും വാലിഡിറ്റി ശേഖരിക്കുന്നതിലൂടെ അവരുടെ പ്ലാൻ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ബിഎസ്എൻഎൽ ഉറപ്പാക്കുന്നു. ഈ പ്രയോജനങ്ങൾ എല്ലാം ഉള്ളതിനാൽ എസ്ടിവി 147 നൽകുന്ന പണത്തിന് പരമാവധി മൂല്യം തിരിച്ചുനൽകുന്നുണ്ട്. ബിഎസ്എൻഎൽ വെബ്‌സൈറ്റ്\ റീട്ടെയ്‌ലർ\ആപ്പ് എന്നീ മാർഗങ്ങളിലൊന്നിലൂടെ ഈ പ്ലാൻ റീച്ചാർജ് ചെയ്യാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
One of the best BSNL plans is STV 147. This plan offers unlimited calling to any network in the home LSA (Licenced Service Area). Subscribers also get 10 GB of high-speed data and BSNL tunes with this plan. BSNL has given this plan a validity of 30 calendar days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X