ഒറ്റ റീച്ചാർജിൽ 300 ദിവസം വാലിഡിറ്റി, മാസം ചെലവ് 79 രൂപ മാത്രം! എതിരാളികളെ ഞെട്ടിച്ച BSNL പ്ലാൻ
ബിഎസ്എൻഎൽ (BSNL) എന്നു കേട്ടാലേ ചിലർക്ക് കലിവരും. അതിന് കാരണം ബിഎസ്എൻഎല്ലിൽനിന്ന് അവർക്ക് ഉണ്ടായിട്ടുള്ള മുൻകാല മോശം അനുഭവങ്ങൾ ആകാം. പക്ഷേ, ബിഎസ്എൻഎല്ലിനെ ഇപ്പോഴും ഇഷ്ടപ്പെടുന്ന ആളുകളും ധാരാളം ഉണ്ട്, പ്രത്യേകിച്ചും കേരളത്തിൽ! ബിഎസ്എൻഎല്ലിന് ഏറെ സ്വാധീനമുള്ള രാജ്യത്തെ പ്രധാന ടെലിക്കോം സർക്കിളുകളിൽ ഒന്നാണ് കേരളം.
ബിഎസ്എൻഎൽ വരിക്കാർക്കായി 4ജി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ ഒരു വഴിക്ക് നടക്കുന്നുണ്ട്. അധികം വൈകാതെ ബിഎസ്എൻഎൽ 4ജി രാജ്യത്തിന്റെ കൂടുതൽ ടെലിക്കോം സർക്കിളുകളിലേക്ക് എത്തും എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ മറുവശത്ത് ബിഎസ്എൻഎൽ വരിക്കാർ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു.

ഈ വർഷം മാർച്ചിൽ നഷ്ടമായ വരിക്കാരുടെ എണ്ണം ബിഎസ്എൻഎല്ലിനെപ്പോലും ഞെട്ടിച്ചിരുന്നു. ആ കണക്കുകൾ പുറത്തുവന്നതോടെ 4ജിക്കായുള്ള നടപടികൾ അൽപ്പം ചൂടുപിടിക്കുകയും ചെയ്തിരുന്നു. എങ്കിലും ബിഎസ്എൻഎൽ 4ജി എപ്പോൾ എത്തുമെന്നകാര്യത്തിൽ ഇനിയും അത്ര വ്യക്തത പോര, അധികൃതർ ചില തിയതികൾ ഒക്കെ പറയുന്നുണ്ടെങ്കിലും ഇതിനുമുൻപും അത്തരം തീയതികൾ കേട്ടിട്ടുള്ളതിനാൽ ആളുകൾ അത് വിശ്വാസത്തിലെടുക്കുന്നില്ല.
പലവിധ പ്രതിസന്ധികൾക്കിടയിലും ബിഎസ്എൻഎൽ സിം കാർഡുമായി മുന്നോട്ട് പോകുന്ന ധാരാളം വരിക്കാരുണ്ട്. അവരിൽ പലരും ബിഎസ്എൻഎൽ സെക്കൻഡറി സിം ആയാണ് ഉപയോഗിച്ച് പോരുന്നത്. എന്തൊക്കെയോ കാരണങ്ങളുടെ പേരിൽ എന്നോ തുടങ്ങിയ കണക്ഷൻ ഇപ്പോഴും തുടർന്നുപോകുന്ന വരിക്കാരും ഉടൻ തന്നെ പോർട്ട് ചെയ്ത് മറ്റ് ഏതെങ്കിലും കമ്പനിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവരും ഇപ്പോൾ ബിഎസ്എൻഎൽ വരിക്കാർക്കിടയിലുണ്ട്.

പോർട്ട് ചെയ്ത് മറ്റ് കമ്പനികളുടെ വരിക്കാരായി പോകേണ്ടവർക്ക് അതിനുള്ള അവസരം തുറന്നുകിടപ്പുണ്ട്. എന്നാൽ അതല്ല, ഒരു സെക്കൻഡറി സിം ആയിട്ടാണെങ്കിലും ബിഎസ്എൻഎൽ സിം നിലനിർത്തണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അവർക്ക് അനുയോജ്യമായ ഒരു പ്ലാൻ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി ലഭ്യമാക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.
വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്കുള്ള ആ റീച്ചാർജ് ഓപ്ഷൻ 797 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്. ഒരുകാലത്ത് ഇത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു വർഷ വാലിഡിറ്റി നൽകിയിരുന്ന പ്ലാൻ ആയിരുന്നു. എന്നാൽ ഇടക്കാലത്ത് ബിഎസ്എൻഎൽ ഈ പ്ലാനിന്റെ വാലിഡിറ്റി വെട്ടിക്കുറച്ചു. അങ്ങനെയാണ് 365 ദിവസ പ്ലാൻ 300 ദിവസ പ്ലാനായി മാറിയത്.
ഇപ്പോഴും കുറഞ്ഞ തുകയ്ക്ക് കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്കുള്ള ഏറ്റവും മികച്ച റീച്ചാർജ് ഓപ്ഷൻ 797 രൂപയുടെ പ്ലാൻ ആണ്. 365 ദിവസ വാലിഡിറ്റി തികച്ച് കിട്ടുന്നില്ല എങ്കിലും ഏതാണ്ട് 10 മാസത്തിനടുത്ത് വാലിഡിറ്റി ഇതിൽ ലഭിക്കുന്നു, അതും തുച്ഛമായ നിരക്കിൽ.

797 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ നേട്ടങ്ങൾ: ഇത് പ്രധാനമായും വാലിഡിറ്റി കേന്ദ്രീകരിച്ചുള്ള റീച്ചാർജ് പ്ലാൻ ആണ്. എങ്കിലും ആദ്യ 60 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യമായി ലഭിക്കും. ശേഷിക്കുന്ന 240 ദിവസവും സിം വാലിഡിറ്റി ഉണ്ടാകുമെങ്കിലും കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ ലഭ്യമാകില്ല.
ഇൻകമിങ് കോളുകൾ 300 ദിവസ വാലിഡിറ്റി കാലയളവ് മുഴുവൻ ലഭ്യമാകും. ആദ്യ 60 ദിവസം കഴിഞ്ഞ് ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ആവശ്യമാണെങ്കിൽ ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളെയും ടോക്ടൈം പ്ലാനുകളെയും ആശ്രയിക്കാവുന്നതാണ്. 60 ദിവസത്തിന് ശേഷം ഡാറ്റയും കോളിങ്ങും നടക്കില്ലെങ്കിലും ഇൻകമിങ് ലഭിക്കും എന്നതും സിം കട്ടാകില്ല എന്നതും ഏറെ പേർക്ക് ആശ്വാസമാകും.
ഈ 797 രൂപയുടെ പ്ലാൻ കൃത്യമായി പറഞ്ഞാൽ 300 ദിവസ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഏകദേശം 10 മാസത്തിനടുത്ത് വാലിഡിറ്റി ഇതിൽ ലഭിക്കും. ഈ പത്ത് മാസത്തേക്ക് പ്രതിമാസം ഏകദേശം 79+ രൂപ മാത്രമാണ് ഈ പ്ലാനിന് ചെലവാകുക. ഇത്ര കുറഞ്ഞ നിരക്കിൽ ദീർഘമായ വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ വേറെ കാണാനാകില്ല.


Click it and Unblock the Notifications








