ദീർഘകാല ഡാറ്റയും വാലിഡിറ്റിയും ലഭിക്കുന്നതിന് ബിഎസ്എൻഎൽ വരിക്കാർ ഉപയോഗിക്കുന്ന റീച്ചാർജ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ പല റീച്ചാർജ് പ്ലാനുകളും വരിക്കാർക്ക് ലഭിക്കുന്ന അമൂല്യ സമ്മാനങ്ങളാണ്. കാരണം കുറഞ്ഞ നിരക്കിൽ അത്രയും ആനുകൂല്യം നൽകുന്ന റീച്ചാർജ് പ്ലാൻ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളുടെ പട്ടികയിൽ കണ്ടെത്താൻ കഴിയില്ല. സാധാരണക്കാരുടെ ടെലിക്കോം ആവശ്യങ്ങൾക്കൊപ്പം നിൽക്കാൻ ബിഎസ്എൻഎൽ കഴിഞ്ഞേ രാജ്യത്ത് മറ്റൊരു ടെലിക്കോം കമ്പനിയുള്ളൂ.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിൽ ഒന്നായ ബിഎസ്എൻഎൽ നിരവധി പ്ലാനുകൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. അതിൽ വളരെ പഴക്കമുള്ള ഒരു പ്ലാൻ ആണ് 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. വാലിഡിറ്റിയും ഡാറ്റയും ദീർഘനാളത്തേക്ക് ആവശ്യമുള്ള ബിഎസ്എൻഎൽ വരിക്കാർ പ്രധാനമായും പരിഗണിക്കുന്ന റീച്ചാർജ് പ്ലാൻ എന്ന പ്രത്യേകയിതിനുണ്ട്.

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതായത് ഒരു തവണ റീച്ചാർജ് ചെയ്താൽ ഒരു വർഷത്തേക്ക് ഈ പ്ലാൻ ഉപയോഗിച്ച് മുന്നോട്ട് പോകാൻ സാധിക്കും. 600 ജിബി ബൾക്ക് ഡാറ്റ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. അതായത് ഉപയോക്താവിന് വേണ്ട ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങളെല്ലാം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു എന്നർഥം. എന്നാൽ 600 ജിബി ഡാറ്റ ഉപഭോഗം പിന്നിട്ടാൽ ഡാറ്റ വേഗത 40കെബിപിഎസ് ആയി കുറയും.
എന്നാൽ സാധാരണ ഡാറ്റ ഉപയോഗം മാത്രമുള്ള ഒരു ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഒരു ദിവസം 1.5 ജിബി മതിയാകും 365 ദിവസവും ഉപയോഗിക്കാൻ ഇതിലെ 600 ജിബി ഡാറ്റ ആ നിലയ്ക്ക് ധാരാളമാണ്. മാത്രമല്ല, ചിലദിവസങ്ങളിൽ അധിക ഡാറ്റ ഉപയോഗിക്കേണ്ടിവന്നാൽ അതിന് ആവശ്യത്തിന് ഡാറ്റ ഈ പ്ലാനിലുണ്ട്. ബൾക്ക് ഡാറ്റ ആയതിനാൽ ഇഷ്ടം പോലെ ഉപയോഗിക്കാം.
എല്ലാ ദിവസവും ഡാറ്റ ഉപയോഗിക്കാൻ എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ല. പ്രതിദിന പരിധിയിലാണ് ഡാറ്റ ലഭിക്കുന്നത് എങ്കിൽ ഉപയോഗിക്കാത്ത ഡാറ്റ പാഴായിപ്പോകും. എന്നാൽ ഇവിടെ ബൾക്ക് ഡാറ്റ ആയതിനാൽ ഉപയോഗിക്കാത്ത ഡാറ്റ പാഴായിപ്പോകുന്നില്ല. ഉപയോകതാവിന് 365 ദിവസത്തിനകം എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.
ഒരു വർഷത്തെ വാലിഡിറ്റിക്ക് തന്നെ പല ടെലിക്കോം കമ്പനികളും 2000 രൂപയ്ക്ക് മുകളിൽ നിരക്ക് ഈടാക്കാറുണ്ട്. പ്രതിദിനം 2ജിബി ലഭ്യമാകുന്ന ഒരു വർഷ പ്ലാൻ ആണെങ്കിൽ 3000 രൂപയ്ക്കടുത്ത് ചെലവ് വരും. എന്നാലിവിടെ 600ജിബി ബൾക്ക് ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 365 ദിവസ വാലിഡിറ്റിയും വെറും 1999 രൂപയ്ക്ക് നൽകുന്നു.

600 ജിബി ഡാറ്റ നൽകുക മാത്രമല്ല, ചില അധിക ആനുകൂല്യങ്ങൾ അതോടൊപ്പം നൽകുകയും ചെയ്യുന്നുണ്ട് ബിഎസ്എൻഎൽ. ഒടിടി പ്ലാറ്റ്ഫോം ആയ ഇറോസ് നൗവിന്റെ സബ്സ്ക്രിപ്ഷനാണ് 1999 രൂപയുടെ പ്ലാനിലുള്ള ആ അധിക ആനുകൂല്യം. എന്നാൽ പ്ലാൻ വാലിഡിറ്റി 365 ദിവസമാണെങ്കിലും ഈ പ്ലാനിലെ ഇറോസ് നൗ സബ്സ്ക്രിപ്ഷൻ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ.
ഇറോസ് നൗ സബ്സ്ക്രിപ്ഷൻ കൂടാതെ ഉപയോക്താക്കൾക്ക് ആദ്യത്തെ 30 ദിവസത്തേക്ക് PRBT ഓപ്ഷനും ലഭിക്കും. ബിഎസ്എൻഎൽ 4ജി വ്യാപനം സെപ്റ്റംബർ പിന്നിടുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിനാൽ അധികം വൈകാതെ 4ജിയുടെ അഭാവം മൂലമുള്ള പരിമിതികൾ ബിഎസ്എൻഎൽ മറികടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മികച്ച വേഗതയിൽ ബിഎസ്എൻഎൽ ഡാറ്റ ലഭിക്കുന്ന പ്രദേശങ്ങളിലുള്ളവർക്ക് ഈ പ്ലാൻ ഏറെ ഉപയോഗപ്പെടും.


Click it and Unblock the Notifications