425 ദിവസത്തെ വാലിഡിറ്റി; ബിഎസ്എൻഎല്ലിന്റെ അടിപൊളി സമ്മർ ഓഫർ

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ). അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളും കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകളുമാണ് ബിഎസ്എൻഎൽ ഇപ്പോൾ അവരിപ്പിക്കുന്നത്. കൂടുതൽ യൂസേഴ്സിനെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ ഇത്തരം പ്ലാനുകൾ കൊണ്ട് വരുന്നത്. ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും ലാഭകരമായ പ്ലാനുകളും വാലിഡിറ്റിയും ബിഎസ്എൻഎൽ തന്നെയാണ് അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്കായി ഒരു സമ്മർ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ലിമിറ്റഡ് പീരിയഡ് പ്ലാൻ എന്ന നിലയിൽ ആണ് ബിഎസ്എൻഎൽ ഈ അധിക വാലിഡിറ്റി ഓഫർ അവതരിപ്പിക്കുന്നത്. എന്നാൽ ഈ ഓഫർ എന്ന് വരെ ലഭ്യമാകും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഈ അധിക വാലിഡിറ്റി പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ തങ്ങളുടെ 2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പമാണ് സമ്മർ ഓഫർ നൽകുന്നത്. ഇത് ഒരു പുതിയ ഓഫർ അല്ല എന്നതാണ് ശ്രദ്ധേയം. ഏറെ നാളുകളായി ബിഎസ്എൻഎൽ തങ്ങളുടെ 2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം അധിക വാലിഡിറ്റി നൽകുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന ഓഫറിന്റെ കാലാവധി മാർച്ചിൽ അവസാനിച്ചതിന് പിന്നാലെയാണ് കമ്പനി വീണ്ടും സമാന ഓഫർ പ്രഖ്യാപിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ 2,399 രൂപ വിലയുള്ള പ്രീപെയ്ഡ് ഓഫറിനെക്കുറിച്ചും സമ്മർ ഓഫർ എന്ന നിലയിൽ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്ലാനുമായി വിഐജിയോയ്ക്കും എയർടെല്ലിനും പിന്നാലെ ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്ലാനുമായി വിഐ

സമ്മർ ഓഫറിൽ ബിഎസ്എൻഎൽ 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
 

സമ്മർ ഓഫറിൽ ബിഎസ്എൻഎൽ 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

സമ്മർ ഓഫറുകളുടെ പട്ടികയിൽ ആണ് ബിഎസ്എൻഎൽ അതിന്റെ 2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. സാധാരണയായി, 365 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഈ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. എന്നാൽ സമ്മർ ഓഫർ പ്രകാരം ഉപയോക്താക്കൾക്ക് 60 ദിവസത്തെ അധിക വാലിഡിറ്റിയും 2,399 രൂപയുടെ പ്ലാനിൽ ലഭിക്കും. അതായത് ബിഎസ്എൻഎല്ലിൽ നിന്നുള്ള 2,399 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് മൊത്തം 425 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു.

പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസുകളും ബിഎസ്എൻഎല്ലിന്റെ 2,399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. കൂടാതെ, ഈ പ്ലാൻ സെലക്റ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ നൽകുന്ന കോളർ ട്യൂൺ സേവനവും ഇറോസ് നൗവിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

ഒരു മാസത്തെ വാലിഡിറ്റിയും കുറഞ്ഞ വിലയും; കിടിലൻ വാലിഡിറ്റി വൗച്ചറുകളുമായി വിഐഒരു മാസത്തെ വാലിഡിറ്റിയും കുറഞ്ഞ വിലയും; കിടിലൻ വാലിഡിറ്റി വൗച്ചറുകളുമായി വിഐ

പ്ലാൻ

ഈ പ്ലാൻ എത്രത്തോളം പ്രയോജനകരമാണ് എന്നത് ഉപയോക്താക്കളെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. ഒരുപാട് ഡാറ്റ വേണ്ടവരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്ലാൻ അല്ല ഇത്. ബിഎസ്എൻഎല്ലിന് 4ജി നെറ്റ്വർക്ക് ഇല്ല. ഇതിനാൽ തന്നെ 2 ജിബിയിൽ കൂടുതൽ ഡാറ്റ ലഭിച്ചാലും യൂസറിന് കാര്യമായ പ്രയോജനം ലഭിക്കില്ല. 3ജി ഡാറ്റ സ്പീഡ് മാത്രം മതി എന്നുള്ള യൂസേഴ്സിന് 2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്. സെക്കൻഡറി സിം കാർഡുകൾക്കായും സെലക്റ്റ് ചെയ്യാവുന്ന പ്രീപെയ്ഡ് പ്ലാൻ ആണിത്.

ഓഫറുകൾ

മറ്റ് ദീർഘകാല പ്ലാനുകളും ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. ഓരോ കൃത്യമായ ഇടവേളകളിലും ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിനായി ഇത് പോലുള്ള അധിക വാലിഡിറ്റി ഓഫറുകൾ കൊണ്ട് വരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി നിലവിൽ ഇന്ത്യയിൽ 4ജി നെറ്റ്‌വർക്ക് ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണ്. 4ജി നെറ്റ്‌വർക്കുകൾ ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ ഇത്തരം അധിക വാലിഡിറ്റി പ്ലാനുകൾ കൂടുതൽ ഉപയോഗപ്രദം ആകുമെന്ന കാര്യത്തിൽ തർക്കം ഇല്ല.

എയർടെൽ 319 രൂപ പ്ലാൻ vs ജിയോ 299 രൂപ പ്ലാൻ; പ്രതിമാസ പ്ലാനുകളിൽ മികച്ചത് ഏത്?എയർടെൽ 319 രൂപ പ്ലാൻ vs ജിയോ 299 രൂപ പ്ലാൻ; പ്രതിമാസ പ്ലാനുകളിൽ മികച്ചത് ഏത്?

Best Mobiles in India

English summary
BSNL has launched a summer offer for its customers. BSNL is offering this additional validity offer as a Limited Period Plan. However, the company did not say when the offer would be available. Learn more about this additional validity plan offered by BSNL.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X