ഉയർന്ന വേഗം, ആവശ്യത്തിലധികം ഡാറ്റ; BSNL സൂപ്പർസ്റ്റാർ ബ്രോഡ്ബാൻഡ് പ്ലാനിന് 2024-ലും എതിരാളികളില്ല!
മൊബൈൽ ടെലിക്കോം മേഖലയിലേതുപോലെ ബ്രോഡ്ബാൻഡ് സേവന രംഗത്തും മത്സരം ശക്തമാണ്. ആളുകളുടെ ഇന്റർനെറ്റ് ഉപയോഗം നാൾക്കുനാൾ വർധിച്ചുവരുന്നു. ജോലിസ്ഥലത്ത് മാത്രമല്ല, വീട്ടിലും ഇപ്പോൾ ഇന്റർനെറ്റ് ഇല്ലാതെ മുന്നോട്ട് പോകാനാകില്ല എന്നതാണ് അവസ്ഥ. ജോലി സംബന്ധമായ കാര്യങ്ങൾക്ക് മാത്രമല്ല, കുടുംബാംഗങ്ങളുടെ എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾക്കും വീട്ടിൽ ഇന്റർനെറ്റ് വേണ്ടിവരുന്നു.
വീട്ടിലെ എല്ലാവരുടെയും ഇന്റർനെറ്റ് ആവശ്യങ്ങൾ കണക്കിലെടുത്താൽ ഒരു ബ്രോഡ്ബാൻഡ് പ്ലാൻ ഉണ്ടാകുന്നത് നല്ലതാണ്. ചിലയിടങ്ങളിൽ മൊബൈൽ കണക്ഷനുകൾക്ക് കാര്യമായ വേഗതയുണ്ടാകില്ല. അതിനാൽ മൊബൈലിൽ സോഷ്യൽ മീഡിയ ഉപയോഗം പോലും ദുഷ്കരമാകും. ഇത്തരം അവസരങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ഷൻ വീണ്ടിലുണ്ടെങ്കിൽ ഡാറ്റ വേഗതയെക്കുറിച്ച് ആലോചിക്കുകയേ വേണ്ട.

ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുമ്പോൾ മികച്ച വേഗത, ആവശ്യത്തിന് ഡാറ്റ എന്നിവ കുറഞ്ഞ നിരക്കിൽ നൽകുന്ന കമ്പനി തെരഞ്ഞെടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. ഈ പറഞ്ഞ യോഗ്യതകളെല്ലാമുള്ള ഒരു ഇന്റർനെറ്റ് സേവന ദാതാവാണ് ബിഎസ്എൻഎൽ. ബ്രോഡ്ബാൻഡ് രംഗത്ത് ആരൊക്കെ മത്സരിക്കാനെത്തിയാലും ഉറച്ച ചങ്കുറപ്പോടെ നേരിടാൻ രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ട്.
ജിയോ അടക്കമുള്ള എതിരാളികളോട് മത്സരിക്കുന്നതിന് ബിഎസ്എൻഎൽ പ്ലാൻ ബലം കൊണ്ടും ഡാറ്റ ബലം കൊണ്ടും വേഗതകൊണ്ടും സജ്ജമാണ്. ബിഎസ്എൻഎൽ മൊബൈൽ ഡാറ്റയ്ക്ക് പലയിടങ്ങളിലും വേഗത കുറവാണ് എന്നത് പരസ്യമായ ഒരു ആക്ഷേപമാണ്. എന്നാൽ അത്തരം യാതൊരു ആക്ഷേപങ്ങൾക്കും ഇടം നൽകാതെ മികച്ച സേവനമാണ് ഭാരത് ഫൈബറിലൂടെ ബ്രോഡ്ബാൻഡ് രംഗത്ത് ബിഎസ്എൻഎൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ജിയോ അടക്കമുള്ളവർ നൽകുന്ന അതേവേഗത വാഗ്ദാനം ചെയ്യാൻ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വിതരണത്തിൽ ബിഎസ്എൻഎല്ലിന് സാധിക്കുന്നു. മികച്ച പ്ലാനുകൾകൂടി അവതരിപ്പിച്ചിരിക്കുന്നതിനാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ നിരവധി ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ ആദ്യ ചോയ്സ് ആയി മാറുന്നു. സാധാരണക്കാരെപ്പോലും ഇന്റർനെറ്റ്ലോകത്തേക്ക് കൈപിടിച്ച് നടത്താൻ ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾക്ക് കഴിയാറുണ്ട്.
ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ നൽകവരുന്ന ഒരു മികച്ച പ്ലാൻ ആണ് ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ്. 2024 എത്തുമ്പോഴും ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിനെ വെല്ലുവിളിക്കാൻ പോണ മറ്റൊരു ബ്രോഡ്ബാൻഡ് പ്ലാൻ ഇല്ലെന്നുതന്നെ പറയാം. അത്രയധികം മികച്ചതും ജനപ്രീതി നേടിയതുമായ ഒരു ഇന്റർനെറ്റ് പ്ലാനാണിത്.
പ്രതിമാസം 999 രൂപയാണ് ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിന്റെ നിരക്ക്. ഈ നിരക്ക് അൽപ്പം കൂടുതലാണ് എന്ന് ചിന്തിക്കേണ്ടതില്ല, ഇപ്പോൾ വിപണിയിലുള്ള ഏറ്റവും മികച്ച 150 എംബിപിഎസ് പ്ലാനുകളിൽ ഒന്നാണിത്. ഉപയോക്താക്കൾക്ക് മികച്ച വേഗത, മാന്യമായ ഡാറ്റ, സൗജന്യ റൂട്ടർ, OTT ആനുകൂല്യങ്ങൾ എന്നിവ ഈ സൂപ്പർസ്റ്റാർ പ്ലാനിൽ ലഭിക്കും.

999 രൂപയുടെ ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 150 എംബിപിഎസ് വേഗതയിൽ 2000ജിബി ഡാറ്റ ആണ് ബിഎസ്എൻഎൽ നൽകുന്നത്. ഈ നിശ്ചിത 2000ജിബി അല്ലെങ്കിൽ 2ടിബി ഡാറ്റയുടെ ഉപയോഗം പരിധി പിന്നിട്ടു കഴിഞ്ഞാൽ ഡാറ്റ വേഗത 10 എംബിപിഎസ് ആയി കുറയും.
ഈ സൂപ്പർസ്റ്റാർ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് ഫിക്സഡ്-ലൈൻ കണക്ഷനുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ലഭിക്കും. പക്ഷേ ഇതിനുള്ള ഉപകരണം ഉപഭോക്താവ് പ്രത്യേകം വാങ്ങണം. ഒരു സൗജന്യ വൈഫൈ റൂട്ടർ ഈ ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ലഭ്യമാകും. കൂടാതെ ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.
ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൻസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ, സോണിലിവ്, സീ5, വൂട്ട്, യപ്ടിവി എന്നിവയാണ് ഈ ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിനൊപ്പം ലഭ്യമാകുന്ന ഒടിടി ആനുകൂല്യങ്ങൾ. ഒരു ദീർഘകാല പ്ലാൻ എന്നനിലയിൽ കൂടുതൽ കാലത്തേക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്തിരുന്നു.


Click it and Unblock the Notifications








