Home
News

ബിഎസ്എൻഎല്ലിന് 4G ഇല്ല എന്ന് ഇനി പറയരുത്! BSNL സ്വദേശി 4G പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ ടെലിക്കോം രംഗത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിനമാണ് ഇന്ന്. രാജ്യത്തിന്റെ സ്വദേശി 4ജി ടെക്നോളജിയും ബിഎസ്എൻഎൽ സ്ഥാപിച്ച 97,500-ലധികം മൊബൈൽ 4G ടവറുകളും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ബിഎസ്എൻഎൽ 4ജി വ്യാപനം ആരംഭിക്കാൻ തുടങ്ങുന്ന ഘട്ടത്തിൽ വിദേശ ടെക്നോളജികളെ ആശ്രയിക്കാതെ സ്വന്തം ടെക്നോളജി അ‌വതരിപ്പിക്കണം എന്ന നിർദേശം കേന്ദ്രം മുന്നോട്ട് വച്ചിരുന്നു. ഈ നിർദേശത്തിന്റെ അ‌ടിസ്ഥാനത്തിൽ തദ്ദേശീയമായി ഇന്ത്യയിൽ വികസിപ്പിക്കപ്പെട്ട 4ജി ടെക്നോളജിയാണ് സ്വദേശി 4ജി എന്ന പേരിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. തുടർന്ന് ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഈ 4ജി ടെക്നോളജി ആണ്.

സ്വദേശി 4ജി ടെക്നോളജി ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഒരുലക്ഷം 4ജി ടവറുകൾ നിർമിക്കാനാണ് ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയത്. ഇതിന്റെ ഭാഗമായി നിർമിച്ച ടവറുകൾ ആണ് ഇപ്പോൾ പ്രധാനമന്ത്രി ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്. ഏകദേശം 37,000 കോടി രൂപ ചെലവിലാണ് ഈ ടവറുകൾ നിർമ്മിച്ചിരിക്കുന്നത്.

BSNL സ്വദേശി 4G പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബിഎസ്എൻഎൽ ഇപ്പോൾ രാജ്യത്തിന് സമർപ്പിച്ചിരിക്കുന്ന ടവറുകളിൽ പലതും ഇതിനകം തന്നെ ജനങ്ങൾക്ക് സേവനം നൽകുന്നുണ്ട്. ഇൻസ്റ്റാളേഷനും കമ്മിഷനിങ്ങും പൂർത്തിയാകുന്ന മുറയ്ക്ക് ബിഎസ്എൻഎൽ 4ജി ടവറുകൾ 4ജി സേവനങ്ങൾ നൽകാൻ തുടങ്ങിയിരുന്നു. എങ്കിലും ഇപ്പോൾ ലക്ഷ്യം പൂർത്തിയാകാറായ സാഹചര്യത്തിൽ, ബിഎസ്എൻഎല്ലിന്റെ രജത ജൂബിലിയോടനുബന്ധിച്ച്, ഈ പുതിയ ടവറുകൾ പ്രധാനമന്ത്രി ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു.

ബിഎസ്എൻഎൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന 4ജി ടവറുകളുടെ പ്രത്യേകത അ‌വ അ‌തിവേഗം 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാനാകും എന്നതാണ്. സ്വദേശി 4ജി ടെക്നോളജിയുടെ വിജയമാണ് ഈ 4ജി ടവറുകൾ. ഇത്രയും ടവറുകളിൽ തദ്ദേശീയ 4ജി അ‌വതരിപ്പിച്ചുകൊണ്ട് ഇന്ത്യ സ്വന്തമായി ടെലിക്കോം ടെക്നോളജിയുള്ള അ‌ഞ്ചാമത്തെ രാജ്യം എന്ന നേട്ടവും ​കൈവരിച്ചിരിക്കുന്നു.

BSNL സ്വദേശി 4G പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇതുവരെ ബിഎസ്എൻഎല്ലിന് 4ജി ഇല്ല എന്ന് നിരവധി ആക്ഷേപങ്ങൾ ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇന്ന് മുതൽ ബിഎസ്എൻഎൽ ഔദ്യോഗികമായി തന്നെ രാജ്യവ്യാപകമായി 4ജി സേവനങ്ങൾ ഉള്ള ടെലിക്കോം കമ്പനിയാണ്. എന്നാൽ പുതിയ 4ജി ടവറുകൾ ലഭ്യമായ പ്രദേശങ്ങളിലാകും ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലഭ്യമാകുക. ഇത് എടുത്തുപറയാൻ കാരണം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ടവറുകൾ രാജ്യം മുഴുവൻ 4ജി സേവനങ്ങൾ നൽകാൻ പര്യാപ്തമല്ല.

രാജ്യമെമ്പാടുമുള്ള എല്ലാ വരിക്കാരിലേക്കും 4ജി സേവനങ്ങൾ എത്തിക്കണമെങ്കിൽ ഇനിയും കൂടുതൽ ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിക്കേണ്ടതുണ്ട്. ഒരു ആദ്യഘട്ടം എന്ന നിലയിൽ ഇപ്പോൾ നടത്തിയിരിക്കുന്ന 4ജി വ്യാപനം വലിയ മുന്നേറ്റം തന്നെയാണ്. മുൻപ് ഡാറ്റ സേവനങ്ങൾ ഇഴഞ്ഞിഴഞ്ഞ് ലഭ്യമായിരുന്ന നിരവധിയിടങ്ങളിൽ ഇപ്പോൾ ബിഎസ്എൻഎൽ മികച്ച വേഗതയോടെ ഡാറ്റ സേവനങ്ങൾ നൽകുന്നുണ്ട്.

സ്വദേശി 4ജിയുടെ പ്രഖ്യാപനം ഒഡീഷയിലാണ് പ്രധാനമന്ത്രി നിർവഹിച്ചത്. ഒഡീഷയിൽ മാത്രം പുതിയതായി 2,472 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചു. ഇതുവരെ ടെലിക്കോം കണക്റ്റിവിറ്റി ഇല്ലാത്ത 26,700-ലധികം ഗ്രാമങ്ങളെ ടെലിക്കോം സേവനങ്ങളുമായി ബന്ധിപ്പിക്കാൻ ബിഎസ്എൻഎൽ 4ജി വ്യാപനം സഹായകമാകും. രാജ്യവ്യാപകമായി കൂടുതൽ ആളുകളെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കാൻ 4ജി വ്യാപനം സഹായിക്കും.

BSNL സ്വദേശി 4G പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുംദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിക്കും. അ‌ടുത്ത ഘട്ടമെന്ന നിലയിൽ ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അ‌നുവാദം വാങ്ങാനും നീക്കം നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. ബിഎസ്എൻഎൽ 5ജി സേവനങ്ങളുടെ ആരംഭം ഈ വർഷം ഡിസംബറിൽ ഉണ്ടാകും എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഡൽഹി, ​മും​ബൈ എന്നിവിടങ്ങളിലാണ് ആദ്യം ബിഎസ്എൻഎൽ 5ജി അ‌വതരിപ്പിക്കുക.

More from GizBot

Best Mobiles in India

English summary
The Prime Minister today dedicated to the nation the indigenous 4G technology and over 97,500 mobile 4G towers installed by BSNL. With this, India has achieved the feat of becoming the fifth country to have its own telecom technology. BSNL has currently installed 4G towers in a state that can be upgraded to the high-speed 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X