ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്ന പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി!

Written By:

റിലയന്‍സ് ജിയോയെ നേരിടാനായി ആകര്‍ഷകമായ ഓഫറുകളാണ് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. ഈ ഓഫറുകള്‍ 3ജി ഉപഭോകാത്ക്കള്‍ക്ക് വളരെ ഏറെ ഉപയോഗപ്രദമാകും എന്നുളളതിന് യാതൊരു സംശയവും വേണ്ട.

എന്നാല്‍ ബിഎസ്എന്‍എല്‍ മാത്രമല്ല ഐഡിയ, വോഡാഫോണ്‍, എയര്‍ടെല്‍ എന്നിവയെല്ലാം പല ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിത്തുടങ്ങി. 'സമ്മര്‍ ഡാറ്റ ബോണസ' എന്ന പേരിലാണ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്.

ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്ന പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി!

ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രോഡ്ബാന്‍ഡ് സേവനമാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ബിഎസ്എന്‍എല്‍ ഏറ്റവും അടുത്ത് കൊണ്ടു വന്ന മികച്ച ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മേയ് 7 മുതല്‍

മേയ് 7 മുതലാണ് ഈ ഓഫറുകള്‍ നല്‍കിത്തുടങ്ങിയത്. 78, 98, 155, 156, 198, 292, 3099 രൂപ എന്നീ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. മേയ് 7 മുതല്‍ 90 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

STV 78

78 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2.2ജിബി ഡാറ്റയാണ് ലഭിക്കുന്നത്. വാലിഡിറ്റി അഞ്ച് ദിവസവും.

STV 98

98 രൂപയുടെ റീച്ചാര്‍ജ്ജില്‍ 1.2ജിബി ഡാറ്റ, 14 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

STV 155

155 രൂപയുടെ റീച്ചാര്‍ജ്ജില്‍ 2.2ജിബി ഡാറ്റ 15 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

STV 156

156 രൂപയുടെ റീച്ചാര്‍ജ്ജില്‍ 3.2 ജിബി ഡാറ്റ പത്ത് ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

STV 198

198 രൂപയുടെ റീച്ചാര്‍ജ്ജില്‍ 3.2 ജിബി ഡാറ്റ 28 ദിവസത്തിന്‍ മേല്‍ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

STV 292

292 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി ഡാറ്റ, 28 ദിവസത്തിന്‍ മേല്‍ വാലിഡിറ്റിയില്‍ നല്‍കുന്നു.

STV 3099

3ജി കോംബോ ഓഫര്‍ എന്നാണ് ഇതിനെ പറയുന്നത്. എല്ലാ ടെലികോം സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭിക്കും. റോമിങ്ങ് ഉള്‍പ്പെടെ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ചെയ്യാം. മേയ് 7 മുതല്‍ ഈ പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്.

1ജിബി ഡാറ്റ പ്രതിദിനം, 1500 എസ്എംഎസ് ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം.

 

ഇതു കൂടാതെ മറ്റു മൂന്നു പ്ലാനുകളും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു

101 രൂപ, 169 രൂപ, 189 രൂപ എന്നീ പ്ലാനുകളാണ് പ്രമോഷണല്‍ ഓഫറുകളായി നല്‍കിയിരിക്കുന്നത്. ഓരോ പ്ലാനിന്റേയും വാലിഡിറ്റി 90 ദിവസമാണ്.

STV 101

101 രൂപയ്ക്കു റീച്ചാല്‍ജ്ജ് ചെയ്താല്‍ 500എംബി ഡാറ്റ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

STV 169

169 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡാറ്റ 21 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

STV 189

189 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 3ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
These days, BSNL is launching something or the other on every alternate day either for its broadband users or mobile network subscribers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot