Home
News

ബിഎസ്എൻഎൽ 5ജി പുറത്തിറക്കാൻ ആഗ്രഹിക്കുന്നു, ഐഎംസി 2023-ൽ പ്ലാൻ വെളിപ്പെടുത്തി പുർവാർ

ബിഎസ്എൻഎല്ലിന്റെ 5ജി സേവനങ്ങൾ 2024ൽ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (CMD) പ്രവീൺ കുമാർ പുർവാർ. ടെലികോം മന്ത്രാലയത്തിന്റെ മുഖ്യ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനായ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് (​IMC 2023) വേദിയിലാണ് അ‌ദ്ദേഹം ഇക്കാര്യം വെളിപ്പടുത്തിയത്.

ഏഷ്യയിലെ ഏറ്റവുംവലിയ ടെലിക്കോം, മീഡിയ, ടെക്നോളജി വേദിയായ ഐഎംസിയിൽ വിവിധ സ്ഥാപനങ്ങളിൽനിന്നായി സിഇഒ തലത്തിലുള്ള 5,000 പ്രതിനിധികൾ, 230 പ്രദർശകർ, 400 സ്റ്റാർട്ടപ്പുകൾ തുടങ്ങി 22 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്നു. ടെലികമ്യൂണിക്കേഷനിലും സാങ്കേതികവിദ്യയിലും ഇന്ത്യയുടെ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടാനുള്ള വേദിയായി ഐഎംസി മാറാറുണ്ട്.

ബിഎസ്എൻഎൽ 5ജി പുറത്തിറക്കാൻ ആഗ്രഹിക്കുന്നു!

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കൊല്ലത്തെ ഐഎംസി 23 ഉദ്ഘാടനം ചെയ്തത്. തുടർന്ന് നടന്നുവരുന്ന ഐഎംസി 23 പങ്കെടുക്കവേയാണ് രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ സിഎംഡി പികെ പുർവാർ കമ്പനിയുടെ 4ജി- 5ജി വ്യാപനത്തെക്കുറിച്ച് വിശദീകരിച്ചത്. ഘട്ടം ഘട്ടമായി മുന്നേറി, 2024 ജൂണിൽ രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്.

ഇക്കാര്യം പുർവാർ ഐഎംസിയിൽ വിശദീകരിച്ചു. നിലവിൽ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനി പഞ്ചാബിൽ 4ജി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 200 ​സൈറ്റുകളിൽ ബീറ്റ ടെസ്റ്റിങ് പൂർത്തിയാക്കി. വരുന്ന ഡിസംബറോടെ പഞ്ചാബിൽ 4G റോൾഔട്ട് പൂർത്തിയാക്കാൻ ബിഎസ്എൻഎൽ ശ്രമിച്ചുവരുന്നു. തുടർന്ന് മറ്റ് ഇടങ്ങളിലേക്കും ഇതേ രീതിയിൽ 4ജി വ്യാപിപ്പിക്കും.

ബിഎസ്എൻഎൽ 5ജി പുറത്തിറക്കാൻ ആഗ്രഹിക്കുന്നു!

4ജി വിന്യാസം പതിയെ 6,000 ​സൈറ്റുകളിലേക്കും തുടർന്ന് പ്രതിമാസം 9,000, 12,000, 15,000 സൈറ്റുകളിലും വ്യാപിപ്പിക്കും എന്ന് ഐഎംസിയിൽ നടത്തിയ പ്രസ്താവനയിൽ പുർവാർ പറയുന്നു. 2024 ജൂണോടെ 4ജി വ്യാപനം പൂർത്തിയാക്കും. അതിനുശേഷം, 5G പുറത്തിറക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് അ‌തിവേഗം 5ജിയിലേക്ക് മാറാൻ കഴിയും.

4ജിയിൽനിന്ന് അ‌തിവേഗം 5ജിയിലേക്കുള്ള മാറ്റം കൂടി സാധ്യമാകുന്ന വിധത്തിലുള്ള സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം പുരോഗമിക്കുന്നത്. 4ജി വ്യാപനത്തിനായി തേജസ് നെറ്റ്വർക്ക് ബിഎസ്എൻഎല്ലിന് നൽകുന്ന റേഡിയോ ഗിയർ ഐഎംസി-23​ വേദിയിൽ പ്രദർശിപ്പിച്ചു. തേജസ് നെറ്റ്വർക്കിന്റെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി- 5ജി സേവനങ്ങൾ നിലവിൽ വരിക.

പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 4ജി- 5ജി സേവനങ്ങൾ നൽകുന്ന ഏക സ്ഥാപനമായിരിക്കും ബിഎസ്എൻഎൽ. മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം വിദേശ കമ്പനികളുടെ സഹകരണത്തോടുകൂടിയാണ് 4ജി, 5ജി സേവനങ്ങൾ അ‌വതരിപ്പിച്ചത്. പഞ്ചാബിനു ശേഷം ബിഎസ്എൻഎൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനം കേരളം ആയിരിക്കും എന്നാണ് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

ബിഎസ്എൻഎൽ 5ജി പുറത്തിറക്കാൻ ആഗ്രഹിക്കുന്നു!

രാജ്യത്ത് ബിഎസ്എൻഎല്ലിന് ഏറ്റവുമധി​കം സ്വാധീനവും വരിക്കാരുമുള്ള ടെലിക്കോം സർക്കിളുകളിൽ ഒന്നാണ് കേരളം. 4ജി- 5ജി വ്യാപനത്തിൽ സ്വാധീന മേഖലകൾക്ക് പ്രധാന പരിഗണന നൽകാനാണ് ബിഎസ്എൻഎൽ തീരുമാനം. കൂടാതെ ഗ്രാമപ്രദേശങ്ങളിലും അതിവേഗ ബ്രോഡ്‌ബാൻഡ് ആക്‌സസ് ഇല്ലാത്ത സ്ഥലങ്ങളിലും ബിഎസ്‌എൻഎൽ 4ജി വാഗ്ദാനം ചെയ്യും. ടിസിഎസ് നേതൃത്വത്തിൽ ആണ് ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം മുന്നേറിക്കൊണ്ടിരിക്കുന്നത്.

രാജ്യത്ത് നിലവിലുള്ള ഡിജിറ്റൽ അ‌സമത്വം കുറയ്ക്കാൻ ബിഎസ്എൻഎല്ലിന്റെ 4ജി വൽക്കരണം സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ താങ്ങാനാവുന്ന വിലയിൽ ബിഎസ്എൻഎല്ലിന്റെ 4ജി- 5ജി സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ രാജ്യത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ടെലിക്കോം കമ്പനികളിലൊന്നാണ് ബിഎസ്എൻഎൽ എന്നതും ഓർക്കണം.

സർക്കാരി​ന്റെ സാമ്പത്തിക പാക്കേജിന്റെ സഹായത്തോടെയാണ് 4ജി വ്യാപനം നടക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ നഷ്ടം 8161.56 കോടി രൂപയായി ഉയർന്നു. എങ്കിലും 4ജി- 5ജി സേവനങ്ങൾ ആരംഭിക്കുക വഴി, 2027 സാമ്പത്തിക വർഷത്തോടെ കമ്പനി ലാഭത്തിലാകും എന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
CMD PK Purwar that BSNL is trying to complete the 4G rollout in Punjab by December. Purwar said in a statement at IMC that the 4G deployment will be gradually expanded to 6,000 sites and then to 9,000, 12,000 and 15,000 sites per month. 4G rollout will be completed by June 2024. After that, BSNL wants to roll out 5G, he said.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X