രാജ്യത്തിന് സന്തോഷ വാർത്ത! വീണ്ടും 1 ലക്ഷം 4G ടവറുകൾ കൂടി BSNL സ്ഥാപിക്കും; ഇതിന് കാബിനറ്റിന്റെ അനുമതി തേടും
ഇന്ത്യയിലെ ബിഎസ്എൻഎൽ (BSNL) വരിക്കാർ ആകെ സന്തോഷത്തിലാണ്. ലക്ഷ്യമിട്ട ഒരുലക്ഷം 4ജി സൈറ്റുകൾ ബിഎസ്എൻഎല്ലിന് അധികം വൈകാതെ (ഈ മാസം തന്നെ) സ്വന്തമാകും, ഇത് പൂർത്തിയാകുന്നതിന് പിന്നാലെ 5ജി വ്യാപന നടപടികൾ ആരംഭിക്കാൻ ബിഎസ്എൻഎൽ തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ഇതിനിടയിൽ ബിഎസ്എൻഎൽ വരിക്കാരെ ആവേശത്തിലാഴ്ത്തുന്ന ഒരു പുതിയ വാർത്ത ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിലവിൽ സ്വന്തമാക്കുന്ന ഒരു ലക്ഷം 4ജി ടവറുകൾക്ക് പുറമേ വീണ്ടും ഒരുലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കാൻ ബിഎസ്എൻഎൽ തയാറെടുക്കുന്നു എന്നതാണ് ആ സന്തോഷവാർത്ത.
ഇപ്പോൾ പൂർത്തിയായി വരുന്ന ഒരുലക്ഷം 4ജി ടവറുകൾ എന്നത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് വലിയ നേട്ടമാണെങ്കിലും ഇന്ത്യയിലെ ബിഎസ്എൻഎൽ വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് ഒരു മതിയായ സജ്ജീകരണമല്ല. അതിനാൽ 4ജി വ്യാപനത്തിലെ അടുത്ത ഘട്ടം എന്നനിലയിൽ വീണ്ടും ഒരുലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു.

വീണ്ടും ഒരുലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്ന വിവരം കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖറെ ഉദ്ധരിച്ചുകൊണ്ടാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിയോ, എയർടെൽ പോലുള്ള ടെലിക്കോം കമ്പനികൾക്ക് അഞ്ച് മുതൽ ആറ് ലക്ഷം വരെ ടവറുകൾ ഉണ്ട്. എന്നാൽ ബിഎസ്എൻഎല്ലിന് നിലവിൽ നടക്കുന്ന പ്രോജക്ട് പൂർത്തിയകുമ്പോഴേക്ക് 1ലക്ഷം 4ജി ടവറുകൾ മാത്രമേ ആകൂ.
മറ്റ് ടെലിക്കോം കമ്പനികളുമായി താരതമ്യം ചെയ്താൽ ഒരുലക്ഷം 4ജി ടവറുകൾ എന്നത് ഒന്നുമല്ല. ഇത് ഇന്ത്യയിലെമ്പാടുമുള്ള വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ എണ്ണമല്ല. ഈ സാഹചര്യത്തിലാണ് 4ജി വ്യാപനത്തിലെ അടുത്ത ഘട്ടമെന്ന നിലയിൽ വീണ്ടും ഒരുലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കാൻ ബിഎസ്എൻഎൽ തയാറെടുക്കുന്നത് എന്ന് ടെലിക്കോം സഹമന്ത്രി ചൂണ്ടിക്കാട്ടുന്നു.

അടുത്ത ഘട്ട 4ജി വ്യാപനത്തിന് മുൻപ് ബിഎസ്എൻഎൽ കേന്ദ്രത്തിന്റെ അനുമതി നേടേണ്ടതുണ്ട്. ഇതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) നേതൃത്വം നൽകും. "ഒപ്റ്റിമൽ 4G ഉപകരണങ്ങൾ ഉപയോഗിച്ച് 100,000 ടവറുകൾ വിജയകരമായി സ്ഥാപിച്ച ശേഷം, മറ്റൊരു 100,000 ടവറുകൾ സ്ഥാപിക്കുന്നത് അംഗീകരിക്കുന്നതിന് ഞങ്ങൾ മന്ത്രിസഭയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമീപിക്കും," എന്ന് പെമ്മസാനി പറഞ്ഞു.
ബിഎസ്എൻഎല്ലിന്റെ വരുമാനം വർധിപ്പിക്കാൻ ടെലിക്കോം വകുപ്പ് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ 4G, 5G ടവറുകൾ സ്ഥാപിക്കാനാണ് നീക്കം. മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ രീതിയിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയും ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് നിലവിൽ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുന്ന ആദ്യഘട്ട 4ജി വ്യാപനം സർക്കാരും ബിഎസ്എൻഎല്ലും നടപ്പാക്കിയത്.
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ നേതൃത്വം വഹിക്കുന്നത്. 2023 മേയിലാണ് ഇത് സംബന്ധിച്ച കരാർ ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് നൽകുന്നത്. ഈ കൺസോർഷ്യത്തിൽ തേജസ് നെറ്റ്‌വർക്ക്സ്, സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്), ഐടിഐ ലിമിറ്റഡ് എന്നിവയും ഉൾപ്പെടുന്നു.

ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുന്നതിനാണ് ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്. 13,000 കോടി രൂപയുടെ കരാറിൽ 4G ഡിവൈസുകളുടെ വിതരണവും 10 വർഷത്തെ വാർഷിക അറ്റകുറ്റപ്പണിയും ഉൾപ്പെടുന്നു. നിലവിൽ ലക്ഷ്യമിട്ടിരിക്കുന്ന ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയായിക്കഴിഞ്ഞാൽ, സ്വകാര്യ ഓപ്പറേറ്റർമാരുമായി മികച്ച മത്സരമാണ് ബിഎസ്‌എൻഎൽ പ്രതീക്ഷിക്കുന്നതെന്ന് ചന്ദ്രശേഖർ പറഞ്ഞു.
4ജി വ്യാപനം നിർദിഷ്ട ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തോട് അടുക്കുന്നതിനൊപ്പം 5ജി ആരംഭിക്കാനുള്ള നടപടികളും ബിഎസ്എൻഎൽ നടത്തുന്നുണ്ട്. ഉടൻ ആരംഭിക്കുന്ന ബിഎസ്‌എൻഎൽ 5G സേവനങ്ങൾക്കായി ഒരു ക്രൗഡ്‌സോഴ്‌സ്ഡ് ബ്രാൻഡിംഗ് കാമ്പെയ്‌ൻ കമ്പനി ആരംഭിച്ചിട്ടുണ്ട്. "ബിഎസ്‌എൻഎൽ 5Gക്ക് പൊതുജനങ്ങൾ പേര് നിർദേശിക്കുക എന്നത് അടക്കമുള്ളവ ഇതിന്റെ ഭാഗമായി നടന്നു.


Click it and Unblock the Notifications








