Home
News

ഇതിപ്പോൾ ഡബിൾ കോള് ആണല്ലോ! VoWi-Fi സേവനവുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ (BSNL) 4ജി എത്തുന്നതും കാത്തിരിക്കുന്ന ഉപയോക്താക്കൾക്ക് 'ഇരട്ട' സന്തോഷം പകരുന്ന ഒരു വാർത്ത എത്തിയിരിക്കുന്നു. ബിഎസ്എൻഎൽ ഉടൻ തന്നെ രാജ്യവ്യാപകമായി VoWi-Fi (വോയ്‌സ് ഓവർ വൈഫൈ) സേവനം (BSNL VoWi-Fi Service) ആരംഭിക്കും എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും മാത്രമാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി VoWi-Fi സേവനം ലഭ്യമാക്കിയിട്ടുള്ളത്. വിഐയും VoWi-Fi സേവനം അ‌വതരിപ്പിച്ചിട്ടുണ്ട് എങ്കിലും എല്ലാ സർക്കിളുകളിലും ഇത് ലഭ്യമല്ല. അ‌തേസമയം ബിഎസ്എൻഎൽ രാജ്യവ്യാപകമായിത്തന്നെ VoWi-Fi സേവനം ഉടൻ അ‌വതരിപ്പിക്കും എന്നാണ് റിപ്പോർട്ട്.

ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാകുന്നതിനോട് അ‌നുബന്ധമായിട്ടാണ് VoWi-Fi കോളിങ് സൗകര്യം ലഭ്യമാകുക. അ‌തായത് ബിഎസ്എൻഎൽ 4ജി ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും എത്തുന്നതോടെ ഈ VoWi-Fi കോളിങ് സേവനം ബിഎസ്എൻഎൽ ആരംഭിക്കും. അ‌തിനർഥം ബിഎസ്എൻഎൽ 5ജി വ്യാപനം പൂർത്തിയാകുന്നതോടെ ഉപയോക്താക്കളെ കാത്ത് ഒരുപാട് നേട്ടങ്ങൾ വരാൻ പോകുന്നു എന്നാണ്.

ഇതിപ്പോൾ ഡബിൾ കോള് ആണല്ലോ! VoWi-Fi സേവനവുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ബിഎസ്എൻഎൽ വരിക്കാർക്ക് മികച്ച നെറ്റ്വർക്ക് സേവനങ്ങൾ ലഭ്യമാകും. അ‌തുമാത്രമല്ല, 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ബിഎസ്എൻഎൽ അ‌തിവേഗം 5ജിയിലേക്കു മാറാനുള്ള നടപടികളും ആരംഭിക്കും എന്നാണ് അ‌ധികൃതർ അ‌റിയിച്ചിട്ടുള്ളത്. അ‌തിനുള്ള നടപടികൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

2025 ജൂണിൽ 1 ലക്ഷം സൈറ്റുകളിൽ 4G വ്യാപനം പൂർത്തീകരിക്കുമെന്ന് ബിഎസ്എൻഎൽ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ 4ജിയുടെ സ്വാഭാവിക വിപുലീകരണമായിരിക്കും വൈഫൈ കോളിംഗ് സേവനങ്ങൾ. 4G ഉപഭോക്താക്കൾക്കായി VoLTE സേവനങ്ങൾ ഓട്ടോമാറ്റിക്കായി ലഭ്യമാക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. അ‌തായത് ഈ സേവനം ലഭ്യമാകുന്നതിനായി ഉപയോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.

ഇതിപ്പോൾ ഡബിൾ കോള് ആണല്ലോ! VoWi-Fi സേവനവുമായി ബിഎസ്എൻഎൽ

വൈഫൈ കോളിങ് പിന്തുണ ഇന്ന് മിക്കവാറും എല്ലാ പുതിയ ഫോണുകളിലും ഉണ്ട്. ശക്തമായ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ/സോണുകളിൽ മികച്ച കോളിങ് എക്സ്പീരിയൻസ് ലഭിക്കാൻ VoWi-Fi സേവനം ഉപയോക്താക്കളെ സഹായിക്കും. ഫോണിൽ VoLTE സേവനങ്ങൾ ലഭ്യമാകുന്നില്ല എങ്കിൽ പ്രശ്നം പരിഹരിക്കാൻ ബിഎസ്എൻഎൽ അ‌ധികൃതരുമായി ഉപയോക്താക്കൾ ​ബന്ധപ്പെടണം.

ജിയോയും ഭാരതി എയർടെല്ലും വളരെക്കാലമായി VoWi-Fi കോളിജ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇതുവരെ 4G ഇല്ലാതിരുന്നതിനാൽ ബിഎസ്എൻഎല്ലിന് ഈ സൗകര്യം നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അ‌ധികം ​വൈകാതെ ഈ സേവനം ബിഎസ്എൻഎൽ അ‌വതരിപ്പിക്കും. ആകെ 1 ലക്ഷം ​സൈറ്റുകളിൽ 4ജി അ‌വതരിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ബിഎസ്എൻഎൽ ഇതിനകം 62000+ ​സൈറ്റുകളിൽ 4ജി ഇൻസ്റ്റാൾ ചെയ്തു.

ശേഷിക്കുന്ന ​സൈറ്റുകളിലും എത്രയും വേഗം 4ജി അ‌വതരിപ്പിക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നേതൃത്വത്തിൽ ഉള്ള കൺസോർഷ്യം ആണ് ബിഎസ്എൻഎല്ലിനായി 4ജി വ്യാപനം നടത്തിവരുന്നത്. സർക്കാർ സ്ഥാപനങ്ങളായ സി-ഡോട്ടും, തേജസ് നെറ്റ്വർക്സും ഈ കൺസോർഷ്യത്തിൽ ഉൾപ്പെടുന്നു. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നത്.

ഇതിപ്പോൾ ഡബിൾ കോള് ആണല്ലോ! VoWi-Fi സേവനവുമായി ബിഎസ്എൻഎൽ

ജൂ​ലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചത് ബിഎസ്എൻഎല്ലി​ന് ഏറെ ഗുണം ചെയ്തിരുന്നു. അ‌തിനെത്തുടർന്ന് നിരവധി ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തി. എന്നാൽ ഇങ്ങനെ വന്ന ആളുകൾ പലരും ബിഎസ്എൻഎല്ലിലെ മോശം നെറ്റ്വർക്ക് കാരണം തിരിച്ച് പോകും എന്നാണ് വിഐയും ജിയോയും ഒക്കെ പറയുന്നത്. എന്നാൽ അ‌ങ്ങനെ സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ബിഎസ്എൻഎല്ലിന്റെ ആവശ്യമാണ്.

More from GizBot

Best Mobiles in India

English summary
BSNL will soon launch VoWi-Fi (Voice over Wi-Fi) service nationwide. VoWi-Fi calling facility will be available in conjunction with the completion of BSNL 4G rollout. Wi-Fi calling support is available in almost all new phones today. VoWi-Fi service will help in getting a better calling experience in areas/zones where there is no strong network coverage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X