Home
News

5ജി ബിഎസ്എൻഎല്ലിന്റെ 10 ദശലക്ഷം വരിക്കാരെ കൊണ്ടുപോയി! ഇപ്പോഴും ബാക്കിയുണ്ട് 103.6 ദശലക്ഷം 'സ്നേഹസമ്പന്നർ'

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ടെലിക്കോം കമ്പനിയാണ് നമ്മുടെ ബിഎസ്എൻഎൽ ( BSNL ). ജിയോ (Jio), ​എയർടെൽ (Airtel), വിഐ ( VI ) എന്നീ സ്വകാര്യ ടെലിക്കോം കമ്പനികളോട് ഏറ്റുമുട്ടി രാജ്യത്ത് ടെലിക്കോം സേവനം നൽകുന്ന ഏക പൊതുമേഖലാ ടെലിക്കോം കമ്പനി എന്ന പ്രത്യേകതയും ബിഎസ്എൻഎല്ലിനുണ്ട്.

മത്സരം ശക്തമായ ഇന്ത്യൻ ടെലിക്കോം മേഖലയിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ബിഎസ്എൻഎൽ കഴിഞ്ഞ പത്തുവർഷത്തിനിടെ സാമ്പത്തികമായി പറയത്തക്ക ഒരു മുന്നേറ്റവും കാഴ്ചവച്ചിട്ടില്ല. എങ്കിലും ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് കേട്ടാൽ വിശ്വസിക്കാത്ത ഒരു കണക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. പത്തുവർഷത്തിനിടെ ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ ചെറിയ വർധനവ് ഉണ്ടായിരിക്കുന്നു എന്നതാണ് അ‌ത്.

5ജി ബിഎസ്എൻഎല്ലിന്റെ 10 ദശലക്ഷം വരിക്കാരെ കൊണ്ടുപോയി!

2014 മാർച്ച് 31ന് കണക്കെടുക്കുമ്പോൾ ബിഎസ്എൻഎല്ലിന് 9,46,49,445 (94.6 ദശലക്ഷം) മൊബൈൽ വരിക്കാരുണ്ടായിരുന്നു. ഇപ്പോൾ 2023 മാർച്ച് 31 വരെയുള്ള കണക്കെടുക്കുമ്പോൾ ബിഎസ്എൻഎൽ മൊബൈൽ വരിക്കാരുടെ എണ്ണം 10,36,83,498 (103.6 ദശലക്ഷം) ആയി ഉയർന്നിരിക്കുന്നു. അ‌തായത് 2014 മാർച്ച് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ 9 ദശലക്ഷത്തിലധികം വരിക്കാ​രെ ബിഎസ്എൻഎൽ സ്വന്തമാക്കിയിരിക്കുന്നു.

ജിയോയുടെയും എയർടെലിന്റെയും വരിക്കാരുടെ കണക്കുകൾക്ക് മുന്നിൽ ബിഎസ്എൻഎല്ലിന്റെ ഈ നേട്ടം ഒന്നുമല്ല. തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന കമ്പനി എന്നാണ് ബിഎസ്എൻഎല്ലിന്റെ പൊതുവെയുള്ള ഇമേജ്. അ‌ങ്ങനെയൊരു മോശം ആക്ഷേപം നേരിട്ടുകൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ ഇത്തരമൊരു നേട്ടം ​കൈവരിച്ചു എന്നിടത്താണ് ഈ 9 ലക്ഷം പുതിയ വരിക്കാർ എന്നത് വലിയ നേട്ടമായി മാറുന്നത്.

ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം കുറയുന്നു എന്ന് ട്രായിയുടെ പ്രതിമാസ റിപ്പോർട്ടുകളിൽ നാം സ്ഥിരം കേട്ടിരുന്നു. അ‌തോടൊപ്പം ജിയോയും എയർടെലും വരിക്കാരുമായി കുതിച്ചുകയറുന്നതും കേട്ടിരുന്നു. ഈ കുതിച്ചുകയറ്റങ്ങൾക്കിടയിലും 4ജിയും 5ജിയും ഇല്ലാതെ ഇത്രയും വരിക്കാരെ എങ്ങനെ നേടാനും നിലനിർത്താനും ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നതാണ് പലരെയും അ‌തിശയിപ്പിക്കുന്നത്.

യഥാർഥത്തിൽ പത്തുലക്ഷം വരിക്കാർ കൂടി ബിഎസ്എൻഎല്ലിന്റെ ഈ കണക്കിൽ വരേണ്ടിയിരുന്നു. എന്നാൽ ജിയോയുടെയും എയർടെലിന്റെയുമൊക്കെ 5ജി എത്തിയതും ബിഎസ്എൻഎൽ മോശം നെറ്റ്വർക്ക് വേഗവുമായി തുടർന്നതും കൊണ്ടാകാം 2022 ൽ മാത്രം 10 ദശലക്ഷം വരിക്കാർ ബിഎസ്എൻഎൽ കണക്ഷൻ ഉപേക്ഷിച്ചു എന്ന് ഈ കണക്കുകൾ പുറത്തുവിട്ട് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

2022-23 എന്നത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം വളരെ മോശം കാലഘട്ടമായിരുന്നു. കാരണം 2022 മാർച്ച് 31 ന് കണക്കെടുക്കുമ്പോൾ ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം 113 ദശലക്ഷമായിരുന്നു. എന്നാൽ, പിന്നീട് 2023 മാർച്ചിൽ കണക്കെടുക്കുമ്പോ​ഴേക്ക് 113 ദശലക്ഷം വരിക്കാർ എന്നത് 103.6 ദശലക്ഷം വരിക്കാർ ആയി കുറഞ്ഞു.

5ജി ബിഎസ്എൻഎല്ലിന്റെ 10 ദശലക്ഷം വരിക്കാരെ കൊണ്ടുപോയി!

അ‌തായത് ഒരു വർഷം കൊണ്ട് ഏതാണ്ട് പത്ത് ദശലക്ഷം വരിക്കാർ ബിഎസ്എൻഎല്ലിനെ ഉപേക്ഷിച്ചു. ജിയോയും എയർടെലും 5ജി സേവനം ആരംഭിച്ച വർഷമായിരുന്നു 2022 എന്നത് ഓർക്കണം. 5ജിയുടെ വേഗതയിൽ ആകൃഷ്ടരായും ബിഎസ്എൻഎൽ വേഗതയിൽ അ‌തൃപ്തി തോന്നിയുമാകാം ഇവർ മറ്റ് നെറ്റ്വർക്കുകളിലേക്ക് പോയത് എന്ന് കരുതപ്പെടുന്നു.

ഇന്ന് ജിയോയും എയർടെലും 5ജി വ്യാപനത്തിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു. നിരവധി പ്രദേശങ്ങളിൽ 5ജി എത്തി. കൂടാതെ 5ജി വ്യാപനം നടക്കുന്നതേയുള്ളൂ എന്നതിനാൽ സൗജന്യമായാണ് 5ജി ഡാറ്റ ലഭ്യമാക്കുന്നത്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ലഭിക്കുന്നു എന്നത് ഡാറ്റ ഉപയോഗം ഉള്ളവരെ ഏറെ പ്രലോഭിപ്പിക്കും.

എന്നാൽ, ജിയോയുടെയും എയർടെലിന്റെയും എല്ലാ പ്രലോഭനങ്ങളെയും അ‌തിജീവിച്ചുകൊണ്ടും ബിഎസ്എൻഎല്ലിന്റെ കുറ്റങ്ങളും കുറവുകളും അ‌ംഗീകരിച്ചുകൊണ്ടും 103 ദശലക്ഷത്തിലധികം പേർ ഇപ്പോഴും ബിഎസ്എൻഎല്ലിനൊപ്പം തുടരുന്നു എന്നതും വലിയ കാര്യമാണ്. പൊതുമേഖലാ സ്ഥാപനം എന്ന സ്നേഹം കൊണ്ട് ബിഎസ്എൻഎൽ ഉപേക്ഷിക്കാതെ കൊണ്ടുപോകുന്നവർ ഏറെയുണ്ട്. 103 ദശലക്ഷത്തിലധികം വരിക്കാർ ഉണ്ടെങ്കിലും ആക്ടീവ് യൂസേഴ്സിന്റെ എണ്ണത്തിൽ ബിഎസ്എൻഎൽ നഷ്ടം നേരിടുന്നുണ്ട്.

5ജി ബിഎസ്എൻഎല്ലിന്റെ 10 ദശലക്ഷം വരിക്കാരെ കൊണ്ടുപോയി!

2014 മാർച്ച് അവസാനിക്കുമ്പോൾ ബിഎസ്എൻഎല്ലിന് ഏകദേശം 60 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു. എന്നാൽ 2023 മാർച്ച് 31 എത്തിയപ്പോഴേക്കും ബിഎസ്എൻഎല്ലിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 53.66 ദശലക്ഷമായി കുറഞ്ഞു. അ‌തായത് ബിഎസ്എൻഎൽ വരിക്കാരായി തുടരുന്നവരിൽ പലരും തങ്ങളുടെ സെക്കൻഡറി സിം ആയാണ് ഇത് ഉപയോഗിക്കുന്നത് എന്ന് അ‌നുമാനിക്കാം.

ആക്ടീവ് യൂസേഴ്സ് ആണ് ടെലിക്കോം കമ്പനികളുടെ വരുമാന സ്രോതസ്. ആക്ടീവ് യൂസേഴ്സിന്റെ എണ്ണം കുറയുന്നത് വരുമാനത്തെയും കാര്യമായി ബാധിക്കും. മോശം നെറ്റ്വർക്കാണ് ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം രാജ്യവ്യാപകമായി 4ജി വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ ബിഎസ്എൻഎൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അ‌ടുത്ത വർഷം ബിഎസ്എൻഎൽ 4ജിയും 5ജിയും കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തും. ഇത് കമ്പനിയുടെ വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവ് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിയോയുടെയും എയർടെലിന്റെയും കുതിപ്പിനിടയിലും വീഴാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന ബിഎസ്എൻഎല്ലിന് 2024ൽ 5ജി പുറത്തിറക്കാൻ കഴിഞ്ഞാൽ അ‌ത് ഏറെ ഊർജമാകും എന്നതിൽ സംശയമില്ല.

More from GizBot

Best Mobiles in India

English summary
During the period from 2014 to March 2023, there is a slight increase in the number of BSNL subscribers. BSNL had 9,46,49,445 (94.6 million) mobile subscribers as on March 31, 2014. Now as on March 31, 2023 BSNL mobile subscriber base has increased to 10,36,83,498 (103.6 million).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X