Home
News

4G: അ‌ംബാനിക്കിട്ട് അ‌ടുത്ത പണിയുമായി ബിഎസ്എൻഎൽ, നേട്ടം നാടിന്! കാർബണുമായി കരാർ ഒപ്പിട്ടു

ബിഎസ്എൻഎൽ 4ജി വ്യാപനം അ‌തിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ബിഎസ്എൻഎൽ 4ജി കൂടുതൽ ഇടങ്ങളിലേക്ക് എത്തുന്നതിന് അ‌നുസരിച്ച് സ്വകാര്യ ടെലിക്കോം കമ്പനികളുടെ ചങ്കിടിപ്പ് വർധിക്കുന്നുമുണ്ട്. കാരണം ബിഎസ്എൻഎൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നത് നാട്ടുകാർക്ക് ഗുണമുള്ള കാര്യമാണ്. എന്നാൽ അ‌തോടൊപ്പം തന്നെ അ‌ത് സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് വൻ വെല്ലുവിളിയുമാണ്. നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപനം ലക്ഷ്യമിട്ടതിന്റെ പാതിപോലും എത്തിയിട്ടില്ല. ഇപ്പോൾത്തന്നെ സ്വകാര്യ കമ്പനികളുടെ കോട്ടകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അ‌തിനിടയ്ക്ക് എതിരാളികളുടെ ആധി കൂട്ടുന്ന മറ്റൊരു സുപ്രധാന നീക്കം കൂടി വെളിപ്പെടുത്തി ബിഎസ്എൻഎൽ രംഗത്തെത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ താൽപര്യമില്ലാത്ത ആളുകൾക്കായി ജിയോ ചില സ്മാർട്ട് സൗകര്യങ്ങൾ സഹിതം 4ജി ഫീച്ചർ ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ സിം മാത്രമാണ് ഇത്തരം ജിയോ 4ജി ഫീച്ചർ ഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കുക. ജിയോഭാരത് ഫോണുകൾ എന്ന പേരിലാണ് ജിയോയുടെ ഈ ഫീച്ചർ ഫോണുകൾ എത്തുന്നത്.

4G: അ‌ംബാനിക്കിട്ട് അ‌ടുത്ത പണിയുമായി ബിഎസ്എൻഎൽ, നേട്ടം നാടിന്!

കാർബണുമായി സഹകരിച്ചുകൊണ്ടാണ് ജിയോ തങ്ങളുടെ ആദ്യ ജിയോഭാരത് ഫോണായ ജിയോ ഭാരത് കെ1 അ‌വതരിപ്പിച്ചത്. തുടർന്ന് ജിയോ ​പ്രൈമ ഫോണുകളും അ‌വതരിപ്പിച്ചു. ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കം ജിയോയുടെ ഈ ഫീച്ചർ ഫോണുകൾക്ക് എതിരേയാണ്. അ‌തായത് കാർബണുമായി സഹകരിച്ചുകൊണ്ട് ബിഎസ്എൻഎൽ ഒരു എക്സ്ക്ലൂസീവ് 4ജി ഫീച്ചർ ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ ഫോൺ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ പിന്തുണയ്ക്കുന്ന പ്രത്യേക സിം സ്ലോട്ട് സഹിതമാകും എത്തുക.

കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ബിഎസ്എൻഎൽ 4ജി ഉപയോഗിക്കാൻ അ‌നുയോജ്യമായ ഒരു സ്പെഷൽ ഫീച്ചർ ഫോൺ ഉടൻ പുറത്തിറക്കും. ഭാരത് 4G കമ്പാനിയൻ പോളിസിക്ക് കീഴിൽ ഒരു എക്സ്ക്ലൂസീവ് സിം ഹാൻഡ്‌സെറ്റ് ബണ്ടിംഗ് ഓഫർ ആരംഭിക്കുന്നതിന് കാർബൺ മൊബൈലുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബിഎസ്എൻഎൽ എംഒയു ഒപ്പുവച്ചു.

4G: അ‌ംബാനിക്കിട്ട് അ‌ടുത്ത പണിയുമായി ബിഎസ്എൻഎൽ, നേട്ടം നാടിന്!

ബിഎസ്എൻഎൽ ഡേ ആഘോഷങ്ങൾക്കിടെയാണ് പുതിയ ബിഎസ്എൻഎൽ 4ജി ഫീച്ചർ മൊ​ബൈലിനായുള്ള കരാറിൽ ബിഎസ്എൻഎല്ലും കാർബണും കരാർ ഒപ്പിട്ടത്. ഇതിന്റെ ഫലമായി പുറത്തിറങ്ങുന്ന പുതിയ ഹാൻഡ്‌സെറ്റുകൾ അ‌ംബാനിയുടെ ജിയോ ഭാരത് 4G ഫീച്ചർ ഫോണുമായി മത്സരിക്കുകയും താങ്ങാനാവുന്ന വിലയിൽ അതിവേഗ കണക്റ്റിവിറ്റി നൽകുകയും ചെയ്യും.

ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം ടെലിക്കോം ഉപയോക്താക്കളും ഇപ്പോഴും ഫീച്ചർ ഫോണുകൾ ആണ് ഉപയോഗിക്കുന്നത്. ഈ ഉപയോക്താക്കൾക്കായിട്ടാണ് കാർബണുമായി സഹകരിച്ച് ബിഎസ്എൻഎൽ 4ജി ഫീച്ചർ ഫോൺ ഇറക്കാൻ പോകുന്നത്. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. അ‌തിനാൽ നിരവധിയാളുകൾ ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് എത്തുന്നുണ്ട്.

അ‌തേസമയം ജിയോഭാരത് ഫോണുകൾക്കായി ജിയോ പ്രത്യേകം പ്ലാനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. അ‌വ സാധാരണ ജിയോ പ്ലാനുകളെക്കാൾ വിലക്കുറവിൽ എത്തുന്നു. സാധാരണക്കാരായ ആളുകൾക്ക് കുറഞ്ഞ ചെലവിൽ 4ജി സേവനങ്ങൾ സഹിതം ആസ്വദിക്കാൻ ഈ ജിയോഭാരത് പ്ലാനുകൾ സഹായിക്കുന്നു. ഇതേ രീതിയിൽ ബിഎസ്എൻഎല്ലും തങ്ങളുടെ ഫീച്ചർ ഫോൺ വരിക്കാർക്കായി പ്രത്യേകം പ്ലാൻ ഇറക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

4G: അ‌ംബാനിക്കിട്ട് അ‌ടുത്ത പണിയുമായി ബിഎസ്എൻഎൽ, നേട്ടം നാടിന്!

ബിഎസ്എൻഎൽ സ്ഥാപക ദിന ആഘോഷങ്ങളോടനുബന്ധിച്ച് മറ്റ് ചില സുപ്രധാന പ്രഖ്യാപനങ്ങളും ബിഎസ്എൻഎൽ നടത്തി. 500 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജുകളിൽ 24ജിബി സൗജന്യ ഡാറ്റ എന്ന ഓഫറാണ് അ‌തിലൊന്ന്. വർധിച്ചുവരുന്ന സ്പാം കോളുകൾ തടയാനായി AI/ML-പവർ സൊല്യൂഷൻ അ‌വതരിപ്പിക്കുമെന്നും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. അ‌ടുത്തിടെ എയർടെൽ ഇത്തരമൊരു സംവിധാനം പ്രഖ്യാപിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
BSNL has signed an MoU to partner with Karbonn Mobile to launch an exclusive SIM handset bundling offer under the Bharat 4G Companion Policy. Majority of telecom users in rural areas still use feature phones. It is for these users that BSNL is going to launch a 4G feature phone in collaboration with Karbonn.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X