സ്വാതന്ത്ര്യദിന സ്പെഷൽ; വരൂ... ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനിനൊപ്പം സന്തോഷിക്കാം!
ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിൽ നിന്ന് ഇന്ത്യ സ്വതന്ത്രയായതിന്റെ വാർഷികം ആഘോഷിക്കുന്ന സന്തോഷ ദിനമാണ് ഇന്ന്. എവിടെയും രാജ്യസ്നേഹത്തിന്റെ അലയൊലികൾ മുഴങ്ങുന്ന ഈ സുദിനത്തിൽ, രാജ്യത്തിന്റെ പൊതു സ്വത്തായ ബിഎസ്എൻഎല്ലിന്റെ (BSNL) വരിക്കാരായി പുതിയതായി വന്നുചേർന്നവർക്കും ദീർഘകാലമായി ബിഎസ്എൻഎൽ കണക്ഷനിൽ തുടരുന്നവർക്കും അഭിമാനിക്കാം. കാരണം ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ബിഎസ്എൻഎൽ. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ഗ്രാമങ്ങളിൽ അടക്കം ടെലിക്കോം കണക്ടിവിറ്റി ഉറപ്പാക്കുന്നതിൽ ബിഎസ്എൻഎൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
ബിഎസ്എൻഎല്ലിന്റെ പൊതുജനങ്ങളോടുള്ള പ്രതിബദ്ധത എത്രത്തോളം ഉണ്ട് എന്ന് തിരിച്ചറിയണമെങ്കിൽ, അതിന്റെ പ്രത്യക്ഷ ഉദാഹരണം കാണണമെങ്കിൽ കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ - ചൂരൽമല പ്രദേശങ്ങളിലെ ടെലിക്കോം കണക്ടിവിറ്റിയെപ്പറ്റി അന്വേഷിച്ചാൽ മതി. സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര ദുരന്തം നേരിട്ട ഈ പ്രദേശത്തുള്ളവർക്ക് ടെലിക്കോം സേവനങ്ങൾക്ക് ആശ്രയമായത് ബിഎസ്എൻഎല്ലിന്റെ ടവറായിരുന്നു.

ഇതുപോലെ നിരവധി ഗ്രാമപ്രദേശങ്ങളിൽ ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ താരിഫുകൾ വർധിപ്പിച്ചപ്പോൾ ബിഎസ്എൻഎൽ മാത്രം താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ നൽകുന്നത് തുടർന്നു. ഇത് നിരവധി വരിക്കാരെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിച്ചു. അങ്ങനെ പല നിലകളിൽ രാജ്യത്തെ പൗരന്മാർക്ക് ബിഎസ്എൻഎൽ സേവനങ്ങൾ നൽകിവരുന്നു.
സ്വകാര്യ ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് നിരവധി പോരായ്മകൾ ബിഎസ്എൻഎല്ലിനുണ്ട്. എന്നാൽ അതെല്ലാം സഹിച്ചുകൊണ്ട് ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനത്തോടൊപ്പം ഉറച്ചു നിൽക്കുന്നവർ പ്രത്യേക പ്രശംസയർഹിക്കുന്നു. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ 'സ്വാതന്ത്ര്യദിന സ്പെഷൽ' എന്ന നിലയിൽ ബിഎസ്എൻഎൽ വരിക്കാർക്കായി ഞങ്ങൾ ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച ചില റീച്ചാർജ് പ്ലാനുകൾ പരിചയപ്പെടുത്തുന്നു. പുതിയതായി വന്നവർക്കും ദീർഘകാലമായി ബിഎസ്എൻഎല്ലിൽ തുടരുന്നവർക്കും ഇത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഒരു ഉപയോക്താവിന് 30 ദിവസത്തേക്ക് ആവശ്യമായ എല്ലാ ടെലിക്കോം സേവനങ്ങളും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നു. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ.
319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഒരു മാസത്തെ പ്ലാനുകളെക്കാൾ ലാഭം ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളാണ്. 319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 65 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ്, ആകെ 10ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ കോളിങ് ആനുകൂല്യം സഹിതം കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ ഉപകാരപ്പെടും.
599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 84 ദിവസ വാലിഡിറ്റിയിൽ ഇഷ്ടം പോലെ ഡാറ്റ സഹിതമുള്ള ആനുകൂല്യങ്ങൾ തേടുന്നവർക്ക് ഈ ബിഎസ്എൻഎൽ പ്ലാൻ അനുയോജ്യമാണ്. 3ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നു.

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ വാഗ്ദാനം ചെയ്യുന്ന വാർഷിക പ്ലാനുകളിലെ ഏറ്റവും മികച്ച വാർഷിക പ്ലാൻ എന്ന് ഈ പ്ലാനിനെ വിശേഷിപ്പിക്കാം. 2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് ദിവസം 100 എസ്എംഎസ്, 395 ദിവസം അഥവാ 13 മാസം വാലിഡിറ്റി എന്നിവയാണ് ഈ അത്യുഗ്രൻ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








