ബിഎസ്എന്‍എല്‍ ന്റെ സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുകള്‍!

Written By:

ബിഎസ്എന്‍എല്‍ ഇപ്പോള്‍ സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ നല്‍കുന്നുണ്ട്. എല്ലാ ടെലികോം മേഖലകളും ഈ ഓഫര്‍ നല്‍കുന്നത് ജിയോ വന്നതിനു ശേഷമാണ്.

ബിഎസ്എന്‍എല്‍ ഈയിടെ പല സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ ന്റെ ഏറ്റവും മികച്ച സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

99 രൂപയുടെ ഓഫര്‍

99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ ബിഎസ്എന്‍ല്ലില്‍ നിന്നും ബിഎസ്എന്‍ന്നലിലേക്കു ചെയ്യാം. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാന്‍ കൊല്‍ക്കത്ത, ആസാം, ജമ്മൂ-കാഷ്മീര്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്രാ എന്നീവിടങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്.

149 രൂപയുടെ പ്ലാന്‍

149 രൂപയുടെ റീച്ചാര്‍ജ്ജില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ വോയിസ് കോള്‍, സൗജന്യമായി ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ എസ്റ്റിഡി കോള്‍, 300എംബി ഡാറ്റ, വാലിഡിറ്റി 28 ദിവസവുമാണ്. ഈ ഓഫര്‍ ലഭിക്കുന്നത് ഹിമാചല്‍ പ്രദേശിലും കേരളത്തിലുമാണ്.

119 രൂപയുടെ ഓഫര്‍

119 രൂപയ്ക്കു റീച്ചാര്‍ജ്ജു ചെയ്താല്‍ സൗജന്യമായി അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്‍ ചെയ്യാം. കൂടാതെ 300എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി നല്‍കുന്നു. ഈ ഓഫര്‍ നല്‍കുന്നത് ഉത്തരാഞ്ചലിലും കിഴക്കു പടിഞ്ഞാര്‍ ഉത്തര്‍ പ്രദേശത്തെ സര്‍ക്കിളുകളിലുമായിരിക്കും.

339 രൂപയുടെ റീച്ചാര്‍ജ്ജ്

339 രൂപയുടെ റീച്ചാര്‍ജ്ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ കൂടാതെ സൗജന്യ ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്‍ എസ്റ്റിഡി കോള്‍, 1 ജിബി ഡാറ്റയും ലഭിക്കുന്നു. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്.

1ജിബി ഡാറ്റ ഒരു രൂപയ്ക്ക്

ബിഎസ്എന്‍എല്‍ ന്റെ ഏറ്റവും നല്ലൊരു ഓഫറാണ് 1ജിബി ഡാറ്റ വെറും ഒരു രൂപയ്ക്കു നല്‍കുന്നത്. ഇത് ഏറ്റവും രസകരമായതും തികച്ചും വില കുറഞ്ഞ ഓഫറുമാണ്.

4ജി വോള്‍ട്ട് ഇല്ല

4ജി ഫോണില്‍ അല്ലാതേയും ബിഎസ്എല്‍എല്‍ സിം ഉപയോഗിക്കാം. എന്നാല്‍ ജിയോ ഓഫറുകള്‍ ആസ്വദിക്കണമെങ്കില്‍ 4ജി ഫോണ്‍ തന്നെ വേണം. 2ജി, 3ജി, 4ജി യൂസര്‍മാര്‍ക്ക് ബിഎസ്എന്‍എല്‍ ഓഫറുകള്‍ ഒരു പോലെ ആസ്വദിക്കാം.

ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ വോയിസ് കോള്‍

ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ വോയിസ് കോളുകളും ബിഎസ്എന്‍എല്‍ നല്‍കുന്നു. കാരണം ഇന്ത്യയില്‍ ആശയവിനിമയം നടത്താന്‍ അധികവും പേര്‍ ഉപയോഗിക്കുന്നത് ബ്രോഡ്ബാന്‍ഡ് ലാന്റ്‌ലൈന്‍ കണക്ഷനുകളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL is all set to give a tough competition to other telco companies by its new offerings.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot