BSNL | കേരളത്തിൽ ലഭ്യമായ മികച്ച ബിഎസ്എൻഎൽ അൺലിമിറ്റഡ് പ്ലാനുകൾ പരിചയപ്പെടാം
ബിഎസ്എൻഎൽ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന ടെലിക്കോം സർക്കിളുകളിൽ ഒന്നാണ് കേരളം. അതിനാൽ തന്നെ മറ്റ് സർക്കിളുകളെ അപേക്ഷിച്ച് അത്യാവശ്യം നല്ല സേവനവും പ്ലാനുകളും സംസ്ഥാനത്ത് ബിഎസ്എൻഎൽ (BSNL) നൽകുന്നുമുണ്ട്. ജൂൺ മാസത്തിൽ കേരളത്തിൽ ലഭ്യമായ ഏറ്റവും മികച്ച അൺലിമിറ്റഡ് പ്രീപെയ്ഡ് റീചാർജ് പ്ലാനുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.
997 രൂപയുടെ പ്ലാൻ : 160 ദിവസത്തെ വാലിഡിറ്റിയും ഡെയിലി 2 ജിബി ഡാറ്റയുമാണ് 997 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 40 കെബിപിഎസ് ആയിക്കുറയും. അൺലിമിറ്റഡ് വോയ്സ് കോളിങും ഡെയിലി 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ലോക്ക്ധൂൺ ആക്സസ്, 2 മാസത്തെ പിആർബിടി എന്നിവയും 997 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

797 രൂപയുടെ പ്ലാൻ : 300 ദിവസത്തെ പായ്ക്ക് വാലിഡിറ്റിയാണ് 797 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. ഡെയിലി 2 ജിബി ഡാറ്റയും ( ആദ്യത്തെ 60 ദിവസം ) യൂസേഴ്സിന് ലഭിക്കും. ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 40 കെബിപിഎസ് ആയിക്കുറയും. അൺലിമിറ്റഡ് വോയ്സ് കോളിങും ഡെയിലി 100 എസ്എംഎസുകളും 60 ദിവസത്തേക്ക് പ്ലാനിൽ ലഭ്യമാകും.
699 രൂപയുടെ പ്ലാൻ : 130 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് ലഭിക്കുന്നത്. ഡെയിലി ഡാറ്റ പ്ലാനാണെങ്കിലും ദിവസം ആകെ ലഭിക്കുന്നത് 0.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ്. ഈ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളിങും ഡെയിലി 100 എസ്എംഎസുകളും 699 രൂപയുടെ പ്ലാനിനൊപ്പമുണ്ട്. ആദ്യത്തെ 60 ദിവസത്തേക്ക് പിആർബിടി സേവനങ്ങൾ സൌജന്യമായി ലഭിക്കും.
666 രൂപയുടെ പ്ലാൻ : 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാൻ ഡെയിലി 2 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു. ഡെയിലി 2 ജിബി ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകൾക്കൊപ്പം ഡെയിലി 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ബിഎസ്എൻഎൽ ട്യൂൺ, സിങ്, ആസ്ട്രോടെൽ, ഗെയിംഓൺ സർവീസുകൾ എന്നിവയും യൂസേഴ്സിന് ലഭിക്കും.
397 രൂപയുടെ പ്ലാൻ : 150 ദിവസത്തെ പായ്ക്ക് വാലിഡിറ്റിയാണ് 397 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഡെയിലി 2 ജിബി ഡാറ്റയാണ് ( ആദ്യത്തെ 30 ദിവസത്തേക്ക് ) പ്ലാൻ നൽകുന്നത്. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 40 കെബിപിഎസ് ആകും. 30 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ് കോളിങും ഡെയിലി 100 എസ്എംഎസുകളും 397 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. ലോക്ക്ധൂൺ ആക്സസും സൌജന്യ പിആർബിടി സേവനങ്ങളും 30 ദിവസത്തേക്ക് യൂസേഴ്സിന് ലഭ്യമാകും.
229 രൂപയുടെ പ്ലാൻ : ഒരു മാസത്തെ വാലിഡിറ്റിയാണ് 229 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. ഇതും മറ്റൊരു ഡെയിലി 2 ജിബി ഡാറ്റ പ്ലാനാണ്. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ചലഞ്ചസ് അരീന ഗെയിമിങ് സർവീസിലേക്കുള്ള ആക്സസും 229 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.
199 രൂപയുടെ പ്ലാൻ : 30 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാൻ എല്ലാ ദിവസവും 2 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു. ലിമിറ്റ് കഴിയുമ്പോൾ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ഡെയിലി 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും.


Click it and Unblock the Notifications








