Home
News

ബിഎസ്എൻഎൽ ലോഗോ കാവിയണിഞ്ഞു! ഒപ്പം 7 പുതിയ സേവനങ്ങളും പ്രഖ്യാപിച്ചു

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) പുതിയ ലോഗോ പുറത്തിറക്കി. മുൻപ് ഭൂമിയെ പ്രതിനിധീകരിക്കുന്ന ഒരു ഗോളത്തിന് ചുറ്റും രണ്ട് ആരോകൾ ചുറ്റുന്നതായിരുന്നു ലോഗോ. പഴയ ലോഗോയിൽ ആരോകൾക്ക് ചുവപ്പും നീലയും നിറമായിരുന്നു. എന്നാൽ പുതിയ ലോഗോ ഗോളത്തിനുള്ളിൽ ഇന്ത്യയുടെ രൂപവുമായാണ് എത്തുന്നത്. ഈ ഗോളത്തിന്റെ നിറം ഓറഞ്ചാണ്. ഇതിനെ വെള്ളയും പച്ചയും നിറമുള്ള ആരോകൾ ചുറ്റുന്നു. ദേശീയ പതാകയുടെ നിറങ്ങൾ ഉപയോഗിച്ചാണ് പുതിയ ബിഎസ്എൻഎൽ ലോഗോ ഡി​സൈൻ ചെയ്തിരിക്കുന്നത് എന്ന് പറയാം. അ‌തിൽ ഓറഞ്ച് നിറം എടുത്തുനിൽക്കുന്നു.

ബിഎസ്എൻഎല്ലിനെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ ശക്തമായ നീക്കങ്ങൾ കേന്ദ്ര സർക്കാർ നടത്തിവരുന്നു. അ‌തിന്റെ ഭാഗമായി ബജറ്റിൽ ഉൾപ്പെടെ ബിഎസ്എൻഎല്ലിന് തുക അ‌നുവദിക്കുകയും രക്ഷാ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പിൻബലത്തിൽ ബിഎസ്എൻഎൽ ഇപ്പോൾ അ‌തിവേഗം 4ജി വ്യാപനം നടത്തിവരികയാണ്. ഇതോടൊപ്പം 5ജി പരീക്ഷണങ്ങളും നടക്കുന്നുണ്ട്.

ബിഎസ്എൻഎൽ ലോഗോ കാവിയണിഞ്ഞു! ഒപ്പം 7 പുതിയ സേവനങ്ങളും പ്രഖ്യാപിച്ചു

അ‌ങ്ങനെ അ‌ടിമുടി മാറ്റങ്ങൾക്ക് തയാറെടുക്കുന്നതോടൊപ്പമാണ് ബിഎസ്എൻഎൽ പുതിയ ലോഗോയും അ‌വതരിപ്പിച്ചിരിക്കുന്നത്. പുതിയ ലോഗോ പുറത്തിറക്കിയ ചടങ്ങിൽ 7 പുതിയ സേവനങ്ങളും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പാം കോളുകളെ തടയാനും ഉപയോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് രക്ഷിക്കാനുമുള്ള നീക്കം ഉൾപ്പെടെ ഇതിലുണ്ട്.

ബിഎസ്എൻഎൽ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ബിഎസ്എൻഎൽ ലോഗോ പുറത്തിറക്കിയത്. ''കണക്ടിങ് ഭാരത്- സുരക്ഷിതമായി, താങ്ങാനാകുന്നവിധം, വിശ്വസനീയമായി'' എന്ന നയത്തിന്റെ പ്രതിഫലനമാണ് പുതിയ ലോഗോ എന്ന് കേന്ദ്ര ടെലിക്കോം മന്ത്രികൂടിയായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ബിഎസ്എൻഎൽ ലോഗോ കാവിയണിഞ്ഞു! ഒപ്പം 7 പുതിയ സേവനങ്ങളും പ്രഖ്യാപിച്ചു

ബിഎസ്എൻഎല്ലിന്റെ വിശ്വാസത്തെയും ശക്തിയെയും രാജ്യവ്യാപകമായ ലഭ്യതയെയും അ‌ടയാളപ്പെടുത്തുന്നതാണ് പുതിയ ലോഗോ എന്ന് കമ്പനി പറയുന്നു. ഇത് ബിഎസ്എൻഎല്ലിന് മാറ്റങ്ങളുടെ പുതിയ യുഗത്തിലേക്കുള്ള ഉദയമാണ് എന്നും തടസ്സമില്ലാത്തതും സാർവത്രികവും താങ്ങാനാവുന്നതും എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതുമായ കണക്റ്റിവിറ്റി നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ബിഎസ്എൻൽ വീണ്ടും ഉറപ്പിക്കുന്നു എന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

പുതിയതായി പ്രഖ്യാപിച്ച ബിഎസ്എൻഎൽ സേവനങ്ങൾ: സ്‌പാം കോളുകൾ ഇല്ലാതാക്കാൻ പുതിയ പരിഹാരം അ‌വതരിപ്പിച്ചതായി ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. ഇതുകൂടാതെ, പുതിയ വൈ-ഫൈ റോമിംഗും പ്രഖ്യാപിച്ചു, ഇത് ബിഎസ്എൻഎൽ വരിക്കാർ യാത്രയിലായിരിക്കുമ്പോഴും അ‌വർക്ക് ഏത് ബിഎസ്എൻഎൽ FTTH വൈ-ഫൈ നെറ്റ്‌വർക്കിലേക്കും കണക്റ്റായിരിക്കാൻ സഹായിക്കുന്നു. മറ്റൊന്ന് ഇൻട്രാനെറ്റ് ലൈവ് ടിവിയാണ്, ഇതുവഴി FTTH ഉപയോക്താക്കൾക്ക് കമ്പനിയുടെ ഫൈബർ അധിഷ്‌ഠിത ഇൻട്രാനെറ്റ് ലൈവ് ടിവി വഴി 500-ലധികം പ്രീമിയം ടിവി ചാനലുകൾ ആക്‌സസ് ചെയ്യാം.

മറ്റൊന്ന് ''എനി ടൈം സിം' (എടിഎസ്) കിയോസ്കുകൾ ആണ്. ഇതുപയോഗിച്ച് പുതിയ ബിഎസ്എൻഎൽ സിം കാർഡുകൾ വാങ്ങുന്നതും ബിഎസ്എൻഎൽ വളരെ എളുപ്പമാക്കുന്നു, ഈ എനി​ ​ടൈം സിം സംവിധാനത്തിന് സിം വിതരണം ചെയ്യാനും കെവൈസി പൂർത്തിയാക്കാനും സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാനും കഴിയും. ഇതിന് പുറമേ എസ്എംഎസ് സേവനങ്ങൾക്കായി കരയിലും വായുവിലും കടലിലും പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹ-ഡി​വൈസ് കണക്റ്റിവിറ്റി (D2D) പോലുള്ള സേവനങ്ങളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യും.

ബിഎസ്എൻഎൽ ലോഗോ കാവിയണിഞ്ഞു! ഒപ്പം 7 പുതിയ സേവനങ്ങളും പ്രഖ്യാപിച്ചു

ഇത് കൂടാതെ ദുരന്തനിവാരണത്തിനായി വൺ​ടൈം സൊലൂഷൻ നെറ്റ്‌വർക്ക് സേവനവും ഖനന മേഖലയ്ക്ക് സുരക്ഷിതമായ 5ജി നെറ്റ്‌വർക്കും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. ഇതിനായി ബിഎസ്എൻഎൽ സി- ഡാക്കുമായി കൈകോർക്കുന്നു. നൂതന ഉപകരണങ്ങളും തത്സമയ നിരീക്ഷണവും പ്രവർത്തനക്ഷമമാക്കുന്നതിലൂടെ ഖനികളിലെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ ഇതിലൂടെ ലക്ഷ്യമിടുന്നു.

More from GizBot

Best Mobiles in India

English summary
Central government-owned telecom company Bharat Sanchar Nigam Limited (BSNL) has launched a new logo. The new logo comes with the image of India inside the sphere. The color of this sphere is orange. It is surrounded by white and green arrows. It can be said that the new BSNL logo has been designed using the colors of the national flag.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X