ബിഎസ്എന്‍എല്‍ന്റെ പുതിയ ഡാറ്റ/ടോക്ടൈം പ്ലാനുകള്‍!

Written By:

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഏറ്റവും പുതിയ കോംബോ വൗച്ചര്‍ ഓഫറുമായി എത്തിയിരിക്കുന്നു. ഈദ്-ഉല്‍-ഫിത്തറിന്റെ ഭാഗമായിട്ടാണ് ഈ ഓഫറുകള്‍ ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്.

കോംബോ പാക്കുകള്‍ അല്ലാതെ തന്നെ ഫുള്‍ ടോക്ടൈം ഓഫറുകളും പ്രമോഷണല്‍ ഓഫറുകളും ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നു. ബിഎസ്എന്‍എല്‍ന്റെ ഈ കോംബോ ഓഫര്‍ ജൂണ്‍ 30 വരം ബാധകമായിരിക്കും.

നിമിഷങ്ങള്‍ക്കുളളില്‍ പാന്‍ നമ്പര്‍ ലഭിക്കും പണമടക്കാനും സാധിക്കും

ബിഎസ്എന്‍എല്‍ന്റെ പുതിയ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കോംബോ വൗച്ചറുകള്‍

786 രൂപ, 599 രൂപ എന്നീ രണ്ട് കോംബോ വൗച്ചറുകളാണ് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. ഈ രണ്ട് ഓഫറുകളും ഈദ്-ഉല്‍-ഫിത്തറിന്റെ ഭാഗമായിട്ടാണ് നല്‍കിയിരിക്കുന്നത്.

786 രൂപയുടെ കോംബോ വൗച്ചര്‍

786 രൂപയുടെ വൗച്ചറില്‍ വോയിസ് കോള്‍ ഉള്‍പ്പെടെ 3ജിബി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

599 രൂപയുടെ വൗച്ചര്‍

599 രൂപയുടെ വൗച്ചറില്‍ ടോക്ടൈം വാല്യൂ 786 രൂപയ്ക്കാണ്. അതായത് 507 രൂപ പ്രധാന അക്കൗണ്ടില്‍ നിന്നും 279 രൂപ അധികവും ലഭിക്കുന്നു. 30 ദിവസമാണ് വാലിഡിറ്റി. കൂടാതെ 10 ഓണ്‍-നെറ്റ് ലോക്കല്‍ എസ്എംഎസ് 30 ദിവസത്തെ വാലിഡിറ്റിയിലും നല്‍കുന്നു.

ഫുള്‍ ടോക്ടൈം

ഇതു കൂടാതെ ഫുള്‍ടോക്ടൈം പ്ലാനും അധിക ടോക്ടൈം പ്ലാനും ബിഎസ്എന്‍എല്‍ നല്‍കുന്നു. ഈ ഓഫറുകള്‍ ലഭിക്കുന്നത് 60 രൂപ, 110 രൂപ, 210 രൂപ, 290 രൂപ എന്നീ റീച്ചാര്‍ജ്ജുകളിലാണ്.

വരാന്‍ പോകുന്ന 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

ചൗക്ക-444 പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ മറ്റൊരു പുതിയ പ്ലാനാണ് ചൗക്ക-444. ഇതില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 4ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. വാലിഡിറ്റി 90 ദിവസവും. റംസാന്‍ സ്‌പെഷ്യല്‍ ഓഫറില്‍ 25ജിബി അധിക ഡാറ്റയും 786 രൂപയുടെ റീച്ചാര്‍ജ്ജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL has rolled out special combo vouchers worth Rs 786 and Rs 599 for its prepaid customers, as a part of Eid-ul-fitr deals.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot