പുതുവർഷം പിറക്കും മുൻപ് 2025 ന് വേണ്ടി 2 പുത്തൻ പ്ലാനുകൾ സമ്മാനിച്ച് ബിഎസ്എൻഎൽ!
കേരളത്തിലെ വരിക്കാർക്ക് പുതുവർഷത്തിൽ സന്തോഷിക്കാൻ സന്ദർഭം ഒരുക്കി സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL). തങ്ങളുടെ വരിക്കാർക്കായി 2025ലേക്ക് ചില പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നു. പുതിയ വർഷത്തിനായി തയാറെടുക്കുന്നതിന്റെ ഭാഗമായിട്ടാകാം, അടുത്തിടെ ചില പ്ലാനുകൾ ബിഎസ്എൻഎൽ പിൻവലിച്ചിരുന്നു. 251 രൂപ, 398 രൂപ, 666 രൂപ, 699 രൂപ പ്ലാനുകളൊന്നും ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ പക്കൽ കാണുന്നില്ല. എന്നാൽ അതിന് പകരമായിട്ടെന്ന വണ്ണം പുതിയ ചില പ്ലാനുകൾ ഇപ്പോൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ കാണാനാകും.
ഇപ്പോൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ പുതിയ 215 രൂപ, 628 രൂപ പ്രീപെയ്ഡ് പ്ലാനുകൾ കാണാനാകും. ഇതിൽ 628 രൂപയുടെ പ്ലാൻ എത്തിയിട്ട് കുറെയേറെ ദിവസങ്ങളായി. 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചതിന് പകരമായി അവതരിപ്പിക്കപ്പെട്ടതാകാം 628 രൂപയുടെ പ്ലാൻ.

അതേപോലെ പുതിയതായി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഇടംപിടിച്ച പ്ലാൻ മുൻപ് ലഭ്യമായിരുന്ന 251 രൂപയുടെ പ്ലാനിന് പകരമായി കൊണ്ടുവന്നതാണ് എന്ന് കരുതപ്പെടുന്നു. ഈ പുതിയ രണ്ട് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളും കോളിങ്, ഡാറ്റ, വാലിഡിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
പിൻവലിക്കപ്പെട്ട പ്ലാനുകളെക്കാൾ കുറഞ്ഞ വിലയിലാണ് ഈ പ്ലാനുകൾ എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ വില കുറച്ചത് ബാലൻസ് ചെയ്യുന്നതിനായി വരിക്കാർക്ക് അധികം ദോഷം ചെയ്യാത്ത വിധത്തിൽ, ആനുകൂല്യങ്ങളിൽ ചില വെട്ടിക്കുറയ്ക്കലുകൾ ബിഎസ്എൻഎൽ നടത്തിയിട്ടുണ്ട്. ആളുകൾക്ക് കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കാൻ ഇതിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നതായി കരുതാം.

കാരണം ജൂലൈയിൽ സ്വകാര്യ കമ്പനികൾ നടത്തിയ നിരക്ക് വർധനയ്ക്ക് ശേഷം ബിഎസ്എൻഎല്ലിന് തുണയായത് കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ പിന്തുണയായിരുന്നു. മികച്ച ആനുകൂല്യങ്ങളുമായാണ് ബിഎസ്എൻഎല്ലിന്റെ 215 രൂപ, 628 രൂപ റീച്ചാർജ് പ്ലാനുകൾ എത്തിയിരിക്കുന്നത്. അവ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.
215 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, 2GB പ്രതിദിന ഡാറ്റ എന്നിവ ഈ പ്ലാനിൽ ലഭ്യമാകും. 30 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ നൽകുന്നുണ്ട്. ഹാർഡി ഗെയിംസ്, ചലഞ്ചർ അരീന ഗെയിംസ്, ഗെയിമോൺ, ആസ്ട്രോസെൽ, ഗെയിമിയം, ലിസ്റ്റ്ൻ പോഡ്കാസ്റ്റ്, സിങ് മ്യൂസിക്, വൗ എൻ്റർടൈൻമെൻ്റ്, ബിഎസ്എൻഎൽ ട്യൂൺസ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.
628 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ഇതോടൊപ്പം ചില അധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്ട്രോടെൽ ആൻഡ് ഗെയിംഓൺ സെർവീസ്, ഗെയിമിയം, ലിസ്റ്റൻ പോഡ്കാസ്റ്റ് സെർവീസ്, ബിഎസ്എൻഎൽ ട്യൂൺസ്, സിങ് മ്യൂസിക്, വൗ എന്റർടെയ്ൻമെന്റ്സ് എന്നിവയാണ് 628 രൂപയുടെ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ. ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 47 പൈസയാണ്.
215 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 16 പൈസയാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഈ പ്ലാൻ സ്വന്തമാക്കാനാകും. ഈ രണ്ട് പ്ലാനുകളും അവയുടെ വാലിഡിറ്റി കാലയളവുകളിലേക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങൾ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications







