200 എംബിയുടെ തീപാറും വേഗം; കേരളക്കരയിൽ എയർടെൽ ബിഎസ്എൻഎൽ പോര് | BSNL VS Airtel
ഉപയോഗിക്കാത്തവർക്ക് സംശയങ്ങളും ഉപയോഗിച്ചവർക്ക് സന്തോഷവും നൽകുന്നവയാണ് ബ്രോഡ്ബാൻഡ് കണക്ഷനുകൾ. വീട്ടിൽ ബ്രോഡ്ബാൻഡ് കണക്ഷൻ എന്തിനാണ് മൊബൈൽ കണക്റ്റിവിറ്റിയുണ്ടല്ലോ എന്ന് കരുതുന്നവരുമാണ് മിക്കവാറും ആളുകളും. എന്നാൽ അതിവേഗ ഇന്റർനെറ്റ് സേവനം ഇടമുറിയാതെ ലഭ്യമാക്കാൻ ബ്രോഡ്ബാൻഡ് കണക്ഷനാണ് ഏറ്റവും നല്ലത്. ഉപയോഗിച്ച് തുടങ്ങുമ്പോൾ മാത്രമാണ് ബ്രോഡ്ബാൻഡിന്റെ മെച്ചം ബോധ്യപ്പെടുന്നതും.
രാജ്യത്ത് എയർടെലും ജിയോയും ബിഎസ്എൻഎല്ലും മുതൽ നമ്മുടെ കേരളത്തിലെ എഷ്യനെറ്റും കേരളവിഷനും വരെ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നുണ്ട്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് ( ഐഎസ്പി ) എന്നാണ് ഈ കമ്പനികളെ പൊതുവെ വിളിക്കുന്നത്. എല്ലാ ഐഎസ്പികളും നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകളും ഓഫർ ചെയ്യുന്നുണ്ട്. ഒരേ ഡാറ്റ സ്പീഡ് നൽകുന്ന പ്ലാനുകളും ഇക്കൂട്ടത്തിലുണ്ട്. സമാനമായ സ്പീഡ് നൽകുമ്പോൾ തന്നെ ഒപ്പം വരുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമായിരിക്കും.

അത്തരത്തിൽ ഉള്ള പ്ലാനുകളാണ് 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ. വിവിധ ആനുകൂല്യങ്ങളുമായി വരുന്ന നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ കമ്പനികൾ ഓഫർ ചെയ്യുന്നു. എയർടെൽ, ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികൾക്കെല്ലാം 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകളുണ്ട്. നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ചില 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടാം. ഏത് കണക്ഷൻ, ഏത് പ്ലാൻ എന്നിവയൊക്കെ സെലക്റ്റ് ചെയ്യുന്നത് പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ കൂടി പരിഗണിച്ചാവണം.
Airtel എന്റർടെയിൻമെന്റ് പായ്ക്ക് : ഇന്ത്യൻ ബ്രോഡ്‌ബാൻഡ് വിപണിയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് എയർടെൽ. 999 രൂപ വരുന്ന എന്റർടെയിൻമെന്റ് പായ്ക്കിൽ തുടങ്ങി ഒടിടി ആക്സസ് ഉള്ള പ്ലാനുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. 200 എംബിപിഎസ് ഡാറ്റ സ്പീഡും പ്രതിമാസം 3.3 ടിബി ( 3,300 ജിബി ) എഫ് യു പി ലിമിറ്റുമാണ് 999 രൂപയുടെ എന്റർടെയിൻമെന്റ് പ്ലാൻ ഓഫർ ചെയ്യുന്നത്.
ആമസോൺ പ്രൈം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, വിങ്ക് മ്യൂസിക് എന്നിവ പോലെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും 999 രൂപയുടെ എയർടെൽ എന്റർടെയിൻമെന്റ് പ്ലാൻ ഫീച്ചർ ചെയ്യുന്നുണ്ട്. എയർടെൽ താങ്ക്സ് ബെനിഫിറ്റ്സും ഓഫറിനൊപ്പം ലഭ്യമാണ്. കമ്പനിയുടെ ബെസ്റ്റ് സെല്ലിങ് പ്ലാനുകളിൽ ഒന്ന് കൂടിയാണിത്. ബിഎസ്എൻഎല്ലും 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
BSNL 200 എംബിപിഎസ് പ്ലാൻ : രാജ്യത്തെ ഏക പൊതുമേഖല ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ ബിഎസ്എൻഎൽ തങ്ങളുടെ ഭാരത് ഫൈബർ കണക്ഷൻ വഴിയാണ് ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകുന്നത്. കമ്പനി ഓഫർ ചെയ്യുന്ന ഫൈബർ പ്രീമിയം പ്ലസ് 1 പ്ലാൻ 200 എംബിപിഎസ് ഡാറ്റ സ്പീഡ് പായ്ക്ക് ചെയ്യുന്നുണ്ട്. 1,299 രൂപയാണ് പ്ലാനിന് ചിലവ് വരുന്നത്.
ബിഎസ്എൻഎൽ ഫൈബർ പ്രീമിയം പ്ലസ് 1 പ്ലാൻ 4000 ജിബി ഡാറ്റ ലിമിറ്റാണ് നൽകുന്നത്. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 15 എംബിപിഎസ് ആയി കുറയുമെന്ന കാര്യവും അറിഞ്ഞിരിക്കണം. പ്ലാനിനൊപ്പം ഒടിടി ആനുകൂല്യങ്ങളൊന്നും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നില്ല. അതേ സമയം സൌജന്യ വോയ്സ് കോളിങ് ബെനിഫിറ്റ്സ് ബിഎസ്എൻഎൽ ഫൈബർ പ്രീമിയം പ്ലസ് 1 പ്ലാൻ ലഭ്യമാക്കുന്നുണ്ട്.


Click it and Unblock the Notifications