Home
News

വേഗതയിൽ കാര്യമുണ്ട്! ബ്രോഡ്ബാൻഡ് പ്ലാൻ അ‌ന്വേഷിക്കുന്നവർ പരിചയപ്പെട്ടിരിക്കേണ്ട പ്ലാൻ ഇതാ

വേഗത്തിൽ മുന്നേറാൻ ശ്രമിക്കുന്നവരുടെ ലോകത്ത് വേഗതയില്ലാത്ത ഇന്റർനെറ്റ് എന്നത് സങ്കൽപ്പിക്കാനേ കഴിയില്ല. ​ഒച്ചിഴയുന്ന വേഗത്തിൽ കിട്ടുന്ന ഇന്റർനെറ്റുമാ​യി കാര്യങ്ങൾ നടത്താൻ ഇറങ്ങിപ്പുറപ്പെടുന്നത് ധനനഷ്ടത്തിന് പുറമെ സമയനഷ്ടവും വരുത്തിവയ്ക്കുന്നു. ഇന്ന് വീടുകളിലും മറ്റും ഇന്റർനെറ്റിന്റെ ആവശ്യകത ഏറെ വർധിച്ചിട്ടുണ്ട്. എന്നാൽ മികച്ച പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിൽ പലരും പരാജയപ്പെടുന്നു.

ചെറിയ സാമ്പത്തിക ലാഭത്തിന് വേണ്ടി കുറഞ്ഞ വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് പലപ്പോഴും ഇരട്ടി ബാധ്യതയാണ് ആളുകൾക്ക് വരുത്തിവയ്ക്കുക. അ‌തിനാൽത്തന്നെ ഏത് കമ്പനിയുടെ ബ്രോഡ്ബാൻഡ് പ്ലാൻ എടുക്കും മുമ്പും നമ്മുടെ ഡാറ്റ ഉപയോഗത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാകുകയും അ‌തിനനുസരിച്ചുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുകയും വേണം.

ബ്രോഡ്ബാൻഡ് പ്ലാൻ അ‌ന്വേഷിക്കുന്നവർ പരിചയപ്പെട്ടിരിക്കേണ്ട പ്ലാൻ

ജിയോ, എയർടെൽ, ബിഎസ്എൻഎൽ തുടങ്ങി രാജ്യത്തെ പ്രമുഖ ഇന്റർനെറ്റ് സേവന ദാതാക്കൾ (ISP) എല്ലാവരും വിവിധ വേഗതയിലുള്ള നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഹൈ- സ്പീഡ് ബ്രോഡ്‌ബാൻഡ് ആവശ്യമുള്ളവർക്ക് പരിഗണിക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് 300 എംബിപിഎസ് വേഗതയുള്ള പ്ലാനുകൾ.

ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ എന്നിവയെല്ലാം 300 എംബിപിഎസ് വേഗമുള്ള പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ​വേഗത ഒരേപോലെയാണ് എങ്കിലും ഈ മൂന്ന് കമ്പനികളുടെയും 300 എംബിപിഎസ് പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളും പ്ലാൻ നിരക്കുകളും തികച്ചും വ്യത്യസ്തമാണ്. ഈ കമ്പനികൾ നൽകുന്ന 300 എംബിപിഎസ് പ്ലാനുകളെപ്പറ്റിയും ഏത് കമ്പനിയുടെ പ്ലാൻ ആണ് മികച്ചത് എന്നും പരിചയപ്പെടാം.

ബ്രോഡ്ബാൻഡ് പ്ലാൻ അ‌ന്വേഷിക്കുന്നവർ പരിചയപ്പെട്ടിരിക്കേണ്ട പ്ലാൻ

ബിഎസ്എൻഎൽ 300 എംബിപിഎസ് പ്ലാൻ: സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ രാജ്യത്തെ ഏറ്റവും പ്രധാന ഇന്റർനെറ്റ് സേവനദാതാക്കളിൽ ഒരാളാണ്. ​1,799 രൂപ നിരക്കിലാണ് ബിഎസ്എൻഎല്ലിന്റെ 300 എംബിപിഎസ് പ്ലാൻ എത്തുന്നത്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്കു കൂടിയ ബ്രോഡ്ബാൻഡ് പ്ലാൻ എന്ന പ്രത്യേകതയും ഇതിനുണ്ട്.

4000ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 15 Mbps ആയി കുറയും. അൺലിമിറ്റഡ് ഡാറ്റ ഡൗൺലോഡും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, ലയൺസ്ഗേറ്റ് എന്നിങ്ങനെയുള്ള ഒടിടി സബ്സ്ക്രിപ്ഷനുകളും ഈ ബിഎസ്എൻഎൽ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു.

എയർടെൽ 300 എംബിപിഎസ് പ്ലാൻ: എയർടെലിന്റെ 300 എംബിപിഎസ് അൺലിമിറ്റഡ് ഡാറ്റ പ്ലാനിനെ 'പ്രൊഫഷണൽ' പ്ലാൻ എന്നാണ് വിളിക്കുന്നത്. ഒരു മാസത്തേക്ക് 1,498 രൂപയ്ക്ക് 300 എംബിപിഎസ് അതിവേഗ ഇന്റർനെറ്റ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 3300 ജിബി (3.3ടിബി ) ഡാറ്റ ആണ് ഈ പ്ലാനിൽ ലഭ്യമാകുക.

ബ്രോഡ്ബാൻഡ് പ്ലാൻ അ‌ന്വേഷിക്കുന്നവർ പരിചയപ്പെട്ടിരിക്കേണ്ട പ്ലാൻ

3ടിബി പ്രതിമാസ ഡാറ്റയ്ക്ക് പുറമേ അ‌ധിക ആനുകൂല്യം എന്ന നിലയിൽ ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, വിങ്ക് മ്യൂസിക് എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ 'പ്രൊഫഷണൽ' പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്നു. ജിഎസ്ടി കൂടാതെയുള്ള നിരക്കാണ് 1498 എന്നത്. അ‌തിവേഗ ഇന്റർനെറ്റ് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളിലൊന്നാണ് ഇത്.

ജിയോ ​ഫൈബർ 300 എംബിപിഎസ് പ്ലാൻ: റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് വിഭാഗമായ ജിയോ ഫൈബറും ആകർഷകമായ അ‌ധിക ആനുകൂല്യങ്ങളോടെ 300 എംബിപിഎസ് പ്ലാൻ അ‌വതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 1,499 രൂപയ്ക്ക് 3.3ടിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിംഗും 300 എംബിപിഎസിൽ അപ്‌ലോഡ്, ഡൗൺലോഡ് വേഗതയും വാഗ്ദാനം ചെയ്യുന്നു.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവ ഉൾപ്പെടെ പതിമൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് ഉൾപ്പെടുന്നു എന്നതാണ് ജിയോയുടെ 300 എംബിപിഎസ് പ്ലാനിനെ വേറിട്ടതാക്കുന്നത്. പ്രതിമാസം 1,499 രൂപ എന്നത് ജിഎസ്ടി കൂടാതെയുള്ള പ്ലാൻ നിരക്കാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ഈ പ്ലാൻ ആക്സസ് ചെയ്യാം.

മികച്ചത് ഏത്: 300 എംബിപിഎസ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും അ‌ധികം ആനുകൂല്യങ്ങൾ ഉൾപ്പെടുന്നത് ജിയോയുടെ പ്ലാനിലാണ്. കൂടാതെ ജിയോ സൗജന്യ എസ്ടിപിയും നൽകുന്നുണ്ട്. എന്നാൽ ഈ പ്ലാനുകളിൽ ഡാറ്റ ഏറ്റവും കൂടുതൽ ലഭിക്കുക ബിഎസ്എൻഎല്ലിലാണ്. അ‌തിന്റേതായ നിരക്ക് കൂടുതലും ബിഎസ്എൻഎല്ലിനുണ്ട്. ഏറ്റവും മികച്ച ഓപ്ഷൻ ജിയോ അല്ലെങ്കിൽ എയർടെൽ ആയിരിക്കും.

Best Mobiles in India

English summary
300 Mbps speed plans are one of the best to consider for those who need high-speed broadband. BSNL, Jio, and Airtel have all launched broadband plans with speeds of up to 300 Mbps. But while the speed offered is the same, their benefits and plan rates are quite different.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X