Home
News

ബിഎസ്എൻഎല്ലിനോട് മുട്ടിനിൽക്കാൻ എയർടെലിന് ശേഷിയുണ്ടോ? 200 എംബിപിഎസ് ബ്രോഡ്ബാൻഡിലെ കേമൻ ആര്!

ഇന്ത്യയിലെ ടെലിക്കോം രംഗത്തെ വമ്പന്മാരാണ് എയർടെലും ബിഎസ്എൻഎല്ലും. എയർടെൽ റിലയൻസ് ജിയോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണെങ്കിൽ വിഐക്കും പിന്നിലായി നാലാം സ്ഥാനത്താണ് ബിഎസ്എൻഎല്ലിന്റെ നിൽപ്പ്. വരിക്കാരുടെ എണ്ണമനുസരിച്ചുള്ള ഈ കണക്കുകൾ വച്ച് മാത്രം ഈ കമ്പനികളുടെ മികവിനെ വിലയിരുത്തേണ്ടതില്ല. അ‌വ നൽകുന്ന സേവനങ്ങൾ കൂടി കണക്കിലെടുക്കാവുന്നതാണ്.

ആ നിലയ്ക്ക് നോക്കിയാൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വിതരണ രംഗത്ത് മികച്ച പ്രകടനമാണ് സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ടെലിക്കോം സേവനങ്ങളിൽനിന്ന് വ്യത്യസ്തമായി ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് സേവനങ്ങളെപ്പറ്റി പൊതുവെ മികച്ച അ‌ഭിപ്രായമാണ് ഉപയോക്താക്കൾ പങ്കുവയ്ക്കുന്നത്. എങ്കിലും ബ്രോഡ്ബാൻഡ് വിപണിയിൽ കടുത്ത മത്സരംതന്നെ ബിഎസ്എൻഎൽ നേരിടുന്നുണ്ട്.

ബിഎസ്എൻഎല്ലിനോട് മുട്ടിനിൽക്കാൻ എയർടെലിന് ശേഷിയുണ്ടോ?

മികച്ച വേഗമുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകി എല്ലാ കമ്പനികളും തങ്ങളുടെ വരിക്കാരെ നിലനിർത്താനും പുതിയ ആളുകളെ ആകർഷിക്കാനും ശ്രമിച്ചുവരുന്നു. കമ്പനികളുടെ ഈ മത്സരം ഏത് പ്ലാൻ തെരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിന് പോലും ഇടയാക്കാറുണ്ട്. ശരിയായ ബ്രോഡ്‌ബാൻഡ് പ്ലാൻ തിരഞ്ഞെടുക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഈ ആശയക്കുഴപ്പത്തിനിടയ്ക്ക് വിവിധ കമ്പനികളുടെ നിരവധി പ്ലാനുകളുടെ നിരകൂടിയാകുമ്പോൾ മികച്ച പ്ലാൻ നൽകുന്ന കമ്പനിയെ തെരഞ്ഞെടുക്കുക എന്നത് കൂടുതൽ ദുഷ്കരമാകുന്നു. അ‌തിനാൽ മികച്ച വേഗമുള്ള ഇന്റനെറ്റ് പ്ലാനുകൾ അ‌റിയാൻ താൽപര്യമുള്ളവർക്കായി ഇന്ത്യയിലെ ബ്രോഡ്ബാൻഡ് വിതരണ രംഗത്തെ മുൻനിരക്കാരായ ബിഎസ്എൻഎല്ലും എയർടെലും നൽകുന്ന 200 എംബിപിഎസിന്റെ പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

ബിഎസ്എൻഎല്ലിനോട് മുട്ടിനിൽക്കാൻ എയർടെലിന് ശേഷിയുണ്ടോ?

ബിഎസ്എൻഎല്ലി​ന്റെ 200 എംബിപിഎസ് പ്ലാൻ: സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ഭാരത് ഫൈബർ കണക്ഷനിലൂടെ 200 എംബിപിഎസ് വേഗമുള്ള ഫൈബർ പ്രീമിയം പ്ലസ് 1 പ്ലാൻ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 1,299 രൂപ ആണ് ഈ പ്ലാനിനായി മുടക്കേണ്ടി വരിക.

200 എംബിപിഎസ് എന്ന മികച്ച വേഗത്തിൽ 4000 ജിബി ഡാറ്റ ആസ്വദിക്കാം എന്നതാണ് ഈ പ്ലാനിന്റെ നേട്ടം. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 15 Mbps ആയി കുറയും. എങ്കിലും 4000 ജിബി ഡാറ്റ എന്നത് അ‌ത്ര പെട്ടന്ന് ഉപയോഗിച്ച് തീർക്കാൻ സാധിക്കാത്തത്ര അ‌ളവിലുണ്ട് എന്നകാര്യം ഓർക്കാവുന്നതാണ്.

വീട്ടിലെ എല്ലാവരുടെയും ​ഇന്റർനെറ്റ് ആവശ്യങ്ങൾ മികച്ച വേഗതയിൽ നിറവേറ്റാനും, ഓഫീസ് ആവശ്യങ്ങൾക്കായും മികച്ച വേഗതയിൽ വലിയൊരളവ് ഡാറ്റയാണ് ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ നൽകിയിരിക്കുന്നത്. അ‌തേസമയം ഒടിടി ആനുകൂല്യങ്ങളൊന്നും ഈ ബ്രോഡ്ബാൻഡ് പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷേ സൗജന്യ വോയ്‌സ് കോളിംഗ് സൗകര്യം ലഭ്യമാണ്.

എയർടെലിന്റെ 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ: ഇന്ത്യൻ ബ്രോഡ്‌ബാൻഡ് വിപണിയിലെ പ്രമുഖരായ എയർടെൽ, തങ്ങളുടെ എക്‌സ്‌ട്രീം ഫൈബർ കണക്ഷനുകീഴിൽ 'എന്റർടൈൻമെന്റ്' പാക്കിനൊപ്പം 200 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് നൽകുന്നുണ്ട്. പ്രതിമാസം 999 രൂപ( നികുതി ഒഴികെ ) നിരക്കിലാണ് ഈ പ്ലാൻ ലഭ്യമാകുക.

ഉയർന്ന വേഗതയിൽ 3300 ജിബി (3.3 ടിബി ) ഡാറ്റയാണ് 999 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭിക്കുക. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ എഫ്യുപി നയപ്രകാരം ഡാറ്റ വേഗത കുറയും. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എയർടെൽ പ്ലാൻ എന്ന വിശേഷണവും ഈ പ്ലാനിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഒടിടി പ്ലാനുകളാണ് ഈ ഓഫറിനെ സമൃദ്ധമാക്കുന്നത്.

ബിഎസ്എൻഎല്ലിനോട് മുട്ടിനിൽക്കാൻ എയർടെലിന് ശേഷിയുണ്ടോ?

ജനപ്രിയ ഒടിടി ​പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്‌സ്റ്റാർ, വിങ്ക് മ്യൂസിക് തുടങ്ങിയവയുടെ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ എയർടെൽ സൗജന്യമായി നൽകുന്നു. ഇതോടൊപ്പ, എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾക്കൂടി ചേരുമ്പോൾ വരിക്കാർക്കുള്ള സമഗ്രമായ ഒരു ബ്രോഡ്ബാൻഡ് പ്ലാൻ ആയി 999 രൂപയുടെ പ്ലാൻ മാറുന്നു.

ഈ 200 എംബിപിഎസ് പ്ലാനുകളിൽ ഏത് പ്ലാൻ ആണ് കൂടുതൽ മെച്ചം എന്നത് ഉപയോക്താക്കളുടെ താൽപര്യത്തെയും ആവശ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ പ്ലാൻ ആണ് മികച്ചത്. എന്നാൽ ഒടിടി സേവനങ്ങൾകൂടി ആഗ്രഹിക്കുന്നവർക്ക് എയർടെൽ ആണ് സമഗ്രമായ പ്ലാൻ വാഗ്ദാനം നൽകുന്നത്.

More from GizBot

Best Mobiles in India

English summary
India's leading broadband providers, BSNL and Airtel, are offering plans with speeds of up to 200 Mbps. The BSNL plan comes at a monthly rate of Rs 1,299. This plan comes with 4 TB of data. Airtel's 200 Mbps plan is available for Rs. 999. This plan includes a total of 3.3 TB of data. OTT subscriptions are also included in this Airtel plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X