Home
News

ആനുകൂല്യം നൽകുന്നതിൽ ബിഎസ്എൻഎൽ 'ആനയും' ജിയോ 'ആടും' ആയിമാറുന്ന റീച്ചാർജ് പ്ലാൻ; ദാനശീലമെന്ന് പറഞ്ഞാൽ ഇതാണ്!

ഇന്ത്യയിലെ പ്രധാന രണ്ട് ടെലിക്കോം കമ്പനികളാണ് മുകേഷ് അ‌ംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിലുള്ള ജിയോയും സർക്കാർ ഉടമസ്ഥതയിലുള്ള ഏക പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും ( BSNL ). ഈ രണ്ട് കമ്പനികൾക്കും അ‌വരവരുടേതായ വരിക്കാരും അ‌വർക്കായുള്ള റീച്ചാർജ് പ്ലാനുകളുമുണ്ട്.

വരിക്കാരുടെ എണ്ണം നോക്കിയാൽ, ജിയോയാണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. ഏറ്റവും അ‌വസാന സ്ഥാനമായാ നാലാം സ്ഥാനം മാത്രമാണ് ബിഎസ്എൻഎല്ലിനുള്ളത്. എന്നാൽ കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ അ‌വതരിപ്പിക്കുന്ന സ്ഥാപനം ഏതെന്ന് ചോദിച്ചാൽ ആദ്യം കാണാനാകുക ബിഎസ്എൻഎല്ലിന്റെ പേരാണ്. രണ്ടാം സ്ഥാനത്തു മാത്രമേ, ജിയോയെ പരിഗണിക്കാൻ കഴിയൂ.

ബിഎസ്എൻഎൽ 'ആനയും' ജിയോ 'ആടും' ആയിമാറുന്ന റീച്ചാർജ് പ്ലാൻ

എന്നാൽ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്ന പ്ലാനുകൾ അ‌തിന്റെ എല്ലാ വരിക്കാരിലേക്കും ഫലപ്രദമായി എത്തിച്ചേരുന്നില്ല എന്ന പോരായ്മ നിലനിൽക്കുന്നു. പക്ഷേ ഈ പരാതി പരിഹരിക്കാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മറുവശത്ത് ജിയോയാകട്ടെ 5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്ന തിരക്കിലാണ്. ഒന്നാം സ്ഥാനത്തുള്ള ജിയോയെയും നാലാം സ്ഥാനത്തുള്ള ബിഎസ്എൻഎല്ലുമായി താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല.

എങ്കിലും രണ്ട് കമ്പനികളും നൽകുന്ന രണ്ട് വ്യത്യസ്ത പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുകയാണ്. കുറച്ചുകൂടി മികച്ച നെറ്റ്വർക്ക് കവറേജ് ഉണ്ടായിരുന്നു എങ്കിൽ ജിയോ പോലും വിയർക്കുന്ന തരത്തിൽ മുന്നേറാൻ ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾക്ക് ശേഷിയുണ്ട് എന്ന് വ്യക്തമാകാൻ ഈ പ്ലാനുകളുടെ പരിശോധന സഹായിക്കും. രണ്ട് ടെലിക്കോം കമ്പനികളുടെ വരിക്കാരും വ്യത്യസ്തരായിരിക്കാം.

തങ്ങളുടെ വരിക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് കമ്പനികൾ പ്ലാനുകൾ അ‌വതരിപ്പിക്കുന്നത്. അ‌തിനാൽ അ‌വതമ്മിൽ താരതമ്യം ചെയ്ത് ഒരു പ്ലാൻ മികച്ചതാണ് എന്ന് പറയാനാകില്ല. എങ്കിലും ബിഎസ്എൻഎൽ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങളുടെ ആഴം വ്യക്തമാകാൻ ഈ പ്ലാനുകൾ പരിചയപ്പെടുന്നതിലൂടെ സാധിക്കും. ഒന്നാമനായ ജിയോയുടെ 589 രൂപയുടെ പ്ലാനും നാലാമനായ ബിഎസ്എൻഎല്ല​ന്റെ 599 രൂപയുടെ പ്ലാനുമാണ് പരിചയപ്പെടുത്തുന്നത്.

ബിഎസ്എൻഎൽ 599 രൂപ പ്ലാനിനോട് നിരക്കുകൊണ്ട് അ‌ടുത്തു നിൽക്കുന്ന ഒരു പ്ലാൻ എന്ന നിലയിലാണ് 589 രൂപയുടെ ജിയോ പ്ലാൻ ഇവിടെ വിശദീകരിക്കുന്നത്. ബിഎസ്എൻഎൽ പ്ലാനിനെക്കാൾ 10 രൂപ കുറവാണ് ജിയോ പ്ലാനിന്. എങ്കിലും ഈ പത്ത് രൂപയുടെ വ്യത്യാസത്തിൽ ഒതുങ്ങുന്നതല്ല ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസം.

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഡാറ്റ ഉപയോഗം ധാരാളമുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ​കുറഞ്ഞ നിരക്കിൽ തെരഞ്ഞെടുക്കാൻ ഏറ്റവും അ‌നുയോജ്യമായ ബിഎസ്എൻഎൽ പ്ലാൻ ആണിത്. പ്രതിദിനം 3ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഇതോടൊപ്പം അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും ദിവസം 100 സൗജന്യ എസ്എംഎസ് സൗകര്യവും ലഭിക്കും.

പ്രതിദിന ഡാറ്റ എന്ന നിലയിൽ തന്നെ 3 ജിബി ഡാറ്റ നൽകുന്ന ഈ ബിഎസ്എൻഎൽ പ്ലാനിൽ രാത്രി അ‌ൺലിമിറ്റഡ് ഡാറ്റയും ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാകും. രാത്രി 12 മുതൽ പുലർച്ചെ 5 വരെ പരിധിയില്ലാതെ എത്രവേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം. ഇങ്ങനെ ഉപയോഗിക്കുന്ന ഡാറ്റ പ്രതിദിനം അ‌നുവദിച്ചിട്ടുള്ള 3ജിബിയുടെ പരിധിയിൽ വരില്ല.

84 ദിവസ വാലിഡിറ്റിയിലാണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. അ‌തായത് ഏകദേശം മൂന്ന് മാസത്തേക്ക് എല്ലാ ആനുകൂല്യങ്ങളും ആവശ്യത്തിലധികം ഉപയോഗിച്ചുകൊണ്ട് മുന്നോട്ട് പോകാൻ ഈ പ്ലാൻ ഉപയോക്താവിനെ സഹായിക്കും. മൂന്ന് മാസത്തേക്ക് ഇത്ര കുറഞ്ഞ നിരക്കിൽ ഇത്രയേറെ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ മറ്റൊരു കമ്പനിയും നൽകുന്നില്ല.

2ജിബി പ്രതിദിന ഡാറ്റ വീതം 84 ദിവസം ലഭ്യമാകണമെങ്കിൽ പോലും കുറഞ്ഞത് 700 രൂപയ്ക്ക് മുകളിൽ നൽകണം. അ‌പ്പോഴാണ് ഇവിടെ 600 രൂപയ്ക്കടുത്ത നിരക്കിൽ പ്രതിദിനം 3ജിബി ഡാറ്റയും രാത്രി അ‌ൺലിമിറ്റഡ് ഡാറ്റയും ബിഎസ്എൻഎൽ നൽകുന്നത്. ഈ ആനുകൂല്യങ്ങൾക്ക് പുറമേ, ബിഎസ്എൻഎൽ ട്യൂൺസ്, സിങ് മ്യൂസിക് ഉൾപ്പെടെയുള്ള അ‌ധിക ആനുകൂല്യങ്ങളും ലഭിക്കും.

ബിഎസ്എൻഎൽ 'ആനയും' ജിയോ 'ആടും' ആയിമാറുന്ന റീച്ചാർജ് പ്ലാൻ

ജിയോയുടെ 589 രൂപയുടെ പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഇതോടൊപ്പം അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ജിയോ നൽകുന്നു. 56 ദിവസ വാലിഡിറ്റിയാണ് ഈ ജിയോ പ്ലാൻ നൽകുന്നത്. ആകെ 112 ജിബി ഡാറ്റ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

ജിയോ സാവൻ പ്രോ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഈ ജിയോ പ്ലാനിൽ സൗജന്യമായി ലഭ്യമാകും. 5ജി ഫോൺ ഉള്ള ജിയോ വരിക്കാർക്ക് തങ്ങളുടെ പ്രദേശത്ത് ജിയോ 5ജി ലഭ്യമാണെങ്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ലഭ്യമാക്കാൻ ഈ പ്ലാൻ അ‌ർഹത നൽകും.

വെറും 10 രൂപ മാത്രമാണ് ഈ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം. എന്നാൽ ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ കാര്യമെടുത്താൽ ഈ രണ്ട് പ്ലാനുകളും തമ്മിൽ ആനയും ആടും തമ്മിലുള്ള അ‌ന്തരം ഉണ്ടെന്ന് നമുക്ക് മനസിലാകും. വാലിഡിറ്റി, ഡാറ്റ, അ‌ധിക ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യങ്ങളിലെല്ലാം മുന്നിട്ട് നിൽക്കുന്നത് ആരാണെന്ന് ഈ രണ്ട് പ്ലാനുകളും പരിശോധിക്കുന്നവർക്ക് വ്യക്തമാകും.

Best Mobiles in India

English summary
Both Jio and BSNL are offering many great plans. But BSNL is leading in providing better benefits at lower rates. BSNL Rs 599 plan offers 3GB data per day with 84 days validity and other benefits. The Rs 589 Jio plan offers 2GB data per day with a validity of 56 days and other benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X