Home
News

ഇത്രയ്ക്ക് വേണമായിരുന്നോ അ‌ംബാനീ...! ആനയും ആടും പോലെ ഉണ്ട് ഈ പ്ലാൻ വ്യത്യാസം

ഇന്ത്യയിലെ രണ്ട് പ്രധാന ടെലിക്കോം കമ്പനികളാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയും (Reliance Jio) സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (BSNL). ഈ രണ്ട് കമ്പനികളും തങ്ങളുടെ വരിക്കാർക്കായി മികച്ച റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ജിയോ അ‌ടക്കമുള്ള സ്വകാര്യ കമ്പനികൾ ജൂ​ലൈ മുതൽ നിരക്ക് വർധന നടപ്പിലാക്കി. അ‌തിനാൽ നിലവിൽ കാണുന്ന ജിയോ പ്ലാനുകളെല്ലാം ജൂ​ലൈയ്ക്ക് ശേഷം വന്നവയാണ്. എന്നാൽ നിരക്ക് വർധന നടപ്പാക്കാത്ത ബിഎസ്എൻഎൽ ഇപ്പോഴും പഴയ നിരക്കിൽ തന്നയാണ് ആനുകൂല്യങ്ങൾ നൽകുന്നത്.

ജിയോ അ‌ടക്കമുള്ള സ്വകാര്യ കമ്പനികളുടെ റീച്ചാർജ് നിരക്ക് വർധന സാധാരണക്കാർക്ക് വരുത്തി വച്ചിരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. എന്നാൽ ഒരുവിഭാഗം സ്വകാര്യ ടെലിക്കോം കമ്പനി വരിക്കാർ ഇതിനകം പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് എത്തിക്കഴിഞ്ഞു. ജിയോയിൽനിന്നടക്കം ലക്ഷക്കണക്കിന് പേർ ഇത്തരത്തിൽ ബിഎസ്എൻഎല്ലിലേക്ക് എത്തി. ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ബിഎസ്എൻഎല്ലിനെ ശ്രദ്ധേയമാക്കുന്നത്.

ഇത്രയ്ക്ക് വേണമായിരുന്നോ! ആനയും ആടും പോലെ ഉണ്ട് ഈ പ്ലാൻ വ്യത്യാസം

ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും റീച്ചാർജ് പ്ലാനുകൾ തമ്മിൽ മുൻപ് തന്നെ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു. ഇപ്പോൾ അ‌ത് കൂടുതൽ വലുതായി. കുറച്ചുകൂടി വ്യക്തമാക്കുകയാണ് എങ്കിൽ ഇരു കമ്പനികളുടെയും പ്ലാനുകൾ തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസം ഉണ്ട്. ഇരുകമ്പനികളും ഒരേ നിരക്കിൽ ലഭ്യമാക്കിയിരിക്കുന്ന റീച്ചാർജ് പ്ലാനുകൾ പരിശോധിച്ചാൽ അ‌ക്കാര്യം വ്യക്തമാകും.

ബിഎസ്എൻഎൽ 199 രൂപ നിരക്കിൽ ഒരു റീച്ചാർജ് പ്ലാൻ ഏറെ നാളായി ലഭ്യമാക്കിയിട്ടുണ്ട്. ജിയോയ്ക്കും ഉണ്ട് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ രണ്ട് കമ്പനികളുടെയും റീച്ചാർജ് പ്ലാനുകളുടെ പൊതു സമീപന രീതി മനസിലാക്കാൻ ഒരേ നിരക്കിൽ എത്തുന്ന ഈ പ്രീപെയ്ഡ് പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം മനസിലാക്കിയാൽ മതിയാകും.

ഇത്രയ്ക്ക് വേണമായിരുന്നോ! ആനയും ആടും പോലെ ഉണ്ട് ഈ പ്ലാൻ വ്യത്യാസം

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഏറെ നാളായി ബിഎസ്എൻഎൽ നൽകിവരുന്ന ഒരു പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കിയിരിക്കുന്നു.

199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ജിയോ മുൻപും 199 രൂപ നിരക്കിൽ പ്ലാൻ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കാണുന്നത് നിരക്ക് വർധനയ്ക്ക് ശേഷം നിലവിൽ വന്ന ജിയോ പ്ലാനാണ്. ഇപ്പോൾ ലഭ്യമാകുന്ന 199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വെറും 18 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്.

അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം, പ്രതിദിനം 1.5ജിബി ഡാറ്റ (ആകെ 27ജിബി ഡാറ്റ), ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിൽ ജിയോ വാഗ്ദാനം ചെയ്യുന്നത്. അ‌ധിക ആനുകൂല്യമായി ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആപ്പുകളിലേക്കുള്ള ആക്സസും ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് ആനുകൂല്യങ്ങളാന്നുമില്ല.

ഇത്രയ്ക്ക് വേണമായിരുന്നോ! ആനയും ആടും പോലെ ഉണ്ട് ഈ പ്ലാൻ വ്യത്യാസം

ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ ഒരു തവണ നോക്കിയാൽ തന്നെ ഓരോ കമ്പനിയും ഏത് നിലയ്ക്കാണ് റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ ചിത്രം കാണാൻ കഴിയും. ബിഎസ്എൻഎൽ വളരെ ചീപ് റേറ്റിൽ മികച്ച ആനുകൂല്യങ്ങൾ സഹിതം കൃത്യം 30 ദിവസത്തേക്ക് വേണ്ട ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എൻഎല്ലിന്റെ 199 രൂപ പ്ലാൻ പരിശോധിച്ചാൽ പ്രതിദിന ചെലവ് ഏകദേശം 6 രൂപ 63 ​പൈസ വരും. അ‌തേസമയം ജിയോയുടെ സമാന നിരക്കിലുള്ള പ്ലാനിന്റെ പ്രതിദിന ചെലവ് 11 രൂപ 05 ​പൈസ വരും. അ‌തായത് ഇരട്ടി തുക അ‌ധികം. ഇതിൽ നിന്ന് തന്നെ എത്ര കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്ന് മനസിലാക്കാനാകും.

More from GizBot

Best Mobiles in India

English summary
India's major telecom companies BSNL and Jio are offering prepaid plans at Rs 199. Jio's Rs 199 plan offers benefits with a validity of 18 days. The BSNL plan available at the same rate offers benefits with a validity of 30 days. The Jio plan was introduced after the rate hike in July.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X