Home
News

മികവിൽ മികച്ചതാര്; 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം | BSNL VS JioFiber VS Airtel

മൊബൈൽ ഡാറ്റ പ്ലാനുകൾ മതിയാകാതെ വരുന്ന സാഹചര്യം നമ്മൾ പലപ്പോഴും നേരിട്ടിട്ടുണ്ടാകും. വർധിച്ച് വരുന്ന യൂസ് കേസുകളും പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്ന ഡാറ്റ ലിമിറ്റും തുടങ്ങി ഇതിന് നിരവധി കാരണങ്ങളുണ്ട്. ഇവിടെയാണ് നല്ലൊരു ബ്രോഡ്ബാൻഡ് കണക്ഷന്റെ ആവശ്യം വരുന്നത്. ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകളും കമ്പനികൾ നൽകുന്നുണ്ട്.

ഹൈ സ്പീഡ് ഇന്റർനെറ്റിന്റെ ഡിമാൻഡ് കൂടുന്നതിനനുസരിച്ച് കൊണ്ട് വന്ന ഈ പ്ലാനുകൾ യൂസേഴ്സിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അനുയോജ്യവുമാണ്. ഓരോ യൂസറിനും ഓരോ തരം ആവശ്യങ്ങളായിരിക്കും എന്നത് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഓരോ പ്രൈസ് സെഗ്മെന്റിലും ഓരോ ബജറ്റും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് കൊണ്ടാണ് കമ്പനികൾ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിക്കുന്നതും. ബ്രോഡ്ബാൻഡ് കണക്ഷനും പ്ലാനും തിരഞ്ഞെടുക്കുമ്പോൾ ഇതെല്ലാം മനസിൽ വയ്ക്കണം.

മികവിൽ മികച്ചതാര്; 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

രാജ്യത്തെ പ്രധാനപ്പെട്ട ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സാണ് ജിയോ ഫൈബറും എയർടെലും ബിഎസ്എൻഎല്ലും. ഈ കമ്പനികളെല്ലാം ഏകദേശം ഒരേ നിരക്കിൽ വിപണിയിൽ എത്തിക്കുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണ് 999 രൂപ വിലയുള്ള ഓഫർ. മൂന്ന് ടെലിക്കോം കമ്പനികളും ഓഫർ ചെയ്യുന്ന 999 രൂപ വിലയുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ.

999 രൂപയുടെ JioFiber പ്ലാൻ : 3.3 ടിബി ഹൈ സ്പീഡ് ഡാറ്റയും 150 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം 14 -ൽ കൂടുതൽ ഒടിടി ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും 999 രൂപയുടെ ജിയോ ഫൈബർ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഒടിടി സ്ട്രീമിങ് ഇഷ്ടപ്പെടുന്നവർക്ക് ഈ പ്ലാൻ നല്ലൊരു ചോയ്സ് ആണ്. 3.3 ടിബി ഡാറ്റ പരിധിയും ആക‍ർഷകമാണെന്ന് പറയാം.

999 രൂപയുടെ Airtel പ്ലാൻ : എയർടെൽ നൽകുന്ന 999 രൂപ പ്ലാൻ ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവ പോലെയുള്ള ഒടിടി ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. 999 രൂപയുടെ പ്ലാനിനൊപ്പം 3.3 ടിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ബെനിഫിറ്റ്സ്, 200 എംബിപിഎസ് ഡാറ്റ സ്പീഡ് എന്നിവയും ലഭ്യമാണ്. വലിയ ഫയലുകൾ ഡൌൺലോഡ് ചെയ്യാനും ഒടിടി സ്ട്രീമിങിനുമൊക്കെ ഏറെ അനുയോജ്യമായ ഡാറ്റ പ്ലാൻ ആണിത്.

999 രൂപയുടെ BSNL പ്ലാൻ : 999 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ 150 എംബിപിഎസ് വരെ സ്പീഡിൽ 2 ടിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലയൺസ്ഗേറ്റ് എന്നിങ്ങനെയുള്ള ഒടിടി ആനുകൂല്യങ്ങളും പ്ലാനിന് ഒപ്പമുണ്ട്. ഹെവി ഇന്റർനെറ്റ് യൂസേഴ്സിന് 2 ടിബി ഡാറ്റ മതിയാകുമെന്ന് തോന്നുന്നില്ല. എന്നാൽ തന്നെയും ഒടിടി സ്ട്രീമിങിനൊക്കെ 999 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ മതിയായ ഓഫർ തന്നെയാണ്.

ജിയോ ഫൈബറും എയർടെലും 999 രൂപയ്ക്ക് ലഭ്യമായതിൽ ഏറ്റവും മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ തന്നെയാണ് ഓഫർ ചെയ്യുന്നത്. അതിവേഗ ഇന്റർനെറ്റും ഒടിടി ആനുകൂല്യങ്ങളുമാണ് ഈ പ്ലാനുകളുടെ പ്രത്യേകത. ഒന്നിൽ കൂടുതൽ ഒടിടി ആപ്പുകളിലേക്ക് ആക്സസ് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഓഫറുകളിൽ ഒന്ന് തന്നെയാണ് 999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും. എന്നാൽ ഡാറ്റ ഉപയോഗം കൂടുതൽ ഉള്ളവർക്ക് പ്ലാനിൽ ലഭിക്കുന്ന ഡാറ്റ പരിധി മതിയാകണമെന്നില്ല. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ളവ സെലക്റ്റ് ചെയ്യുകയാണ് വേണ്ടത്.

More from GizBot

Best Mobiles in India

English summary
We have often faced the situation where mobile data plans are not enough. There are a number of reasons for this, including increasing use cases and data limits that come with plans. This is where a good broadband connection comes in handy. The companies also provide various plans that can be chosen according to the requirements.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X