Home
News

അങ്ങനെ വരാൻ വഴിയില്ലല്ലോ! ബിഎസ്എൻഎൽ എന്തുകൊണ്ട് താരിഫ് വർദ്ധന കൊണ്ടുവന്നില്ല? തന്ത്രമോ... അവസ്ഥയോ?

ഇന്ത്യയുടെ മൊബൈൽ സേവനങ്ങൾ പ്രവർത്തിക്കുന്നത് ഡിമാൻഡിൻ്റെയും വിതരണത്തിൻ്റെയും മാർക്കറ്റിങ്ങിലൂടെ ആണ്. മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും ഒരു പൊതുമേഖലാ കമ്പനിയും ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ താരിഫ് വാഗ്ദാനം ചെയ്യുന്നുവെന്നും അതേ സമയം മൊബൈൽ താരിഫ് വർദ്ധനയെ കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങൾ നിരസിച്ചുവെന്നും സർക്കാർ പറഞ്ഞു. ഇതിന്ടെ സ്വകാര്യ കമ്പനികൾ അടുത്തിടെ പ്രഖ്യാപിച്ച മൊബൈൽ താരിഫ് വർധനയ്‌ക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു. സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ കമ്മ്യൂണിക്കേഷൻ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവന പുറത്തിറക്കി. ഒരു മേൽനോട്ടവും നിയന്ത്രണവുമില്ലാതെ എങ്ങനെയാണ് ടെലികോം ഓപ്പറേറ്റർമാർക്ക് താരിഫ് വർധിപ്പിക്കാൻ അനുമതി നൽകുന്നതെന്ന് കോൺഗ്രസ് സർക്കാരിനോട് ചോദിച്ചു.

ഇതിന് മറുപടിയായി സർക്കാരുടെ പ്രസ്താവന ഇങ്ങനെ: മൊബൈൽ സേവനങ്ങളുടെ നിരക്കുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കീഴിലാണ്. കൂടാതെ ഇന്ത്യയിലാണ് മൊബൈൽ സേവനങ്ങളുടെ വരിക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവുകൾ നിലവിൽ ഉള്ളത് എന്ന് ഉറപ്പാക്കിയിട്ടുണ്ട്. കോൺഗ്രസിൻ്റെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ട് പ്രസ്താവനയിൽ പറഞ്ഞു.

ബിഎസ്എൻഎൽ എന്തുകൊണ്ട് താരിഫ് വർദ്ധന കൊണ്ടുവന്നില്ല? തന്ത്രമോ അവസ്ഥയോ?

സർക്കാരിന്റെ വാദം വിശ്വസിപ്പാക്കാൻ എന്നവണ്ണം പ്രസ്താവനയിൽ പരാമർശിച്ച പോയിൻ്റ് വ്യക്തമാക്കുന്നതിന്, യുഎസ്, ഓസ്‌ട്രേലിയ, യുകെ, റഷ്യ, മറ്റ് വിപണികൾ എന്നിവിടങ്ങളിൽ നിലവിലുള്ള വിലകളുടെ താരതമ്യ ചാർട്ട് നൽകി. ഇന്ത്യയിൽ, അൺലിമിറ്റഡ് വോയ്‌സ് കോളുകളും 18 ജിബി ഡാറ്റയും മൊബൈൽ വരിക്കാർക്ക് പ്രതിമാസം ശരാശരി 1.89 ഡോളർ നിരക്കിൽ ലഭ്യമാണെന്ന്, നിരക്കുകൾ ഉയർന്ന മറ്റ് വിപണികളെ ഉദ്ധരിച്ച് പറയുന്നു.

മൂന്ന് സ്വകാര്യ മേഖല കമ്പനിയും ഒരു പൊതുമേഖലാ കമ്പനിയും ഉള്ളതിനാൽ, നിലവിലെ മൊബൈൽ സേവന വിപണി പ്രവർത്തിക്കുന്നത് ഡിമാൻഡിൻ്റെയും വിതരണത്തിൻ്റെയും വിപണി ശക്തികളിലൂടെയാണ് എന്ന് പ്രസ്താവനയിൽ എടുത്ത് പറയുന്നു. ഒരു മത്സര രീതിയിൽ വീക്ഷിച്ചാൽ, മൊബൈൽ സേവനങ്ങൾ നൽകിയത് മൂന്ന് സ്വകാര്യ മേഖലയിലെ ലൈസൻസികളും ഒരു പൊതുമേഖലാ ലൈസൻസിയുമാണ്. ഇത് മൊബൈൽ സേവനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിപണി ഘടനയാണെന്ന് പ്രസ്താവനയിൽ പറയുന്നു.

മാത്രമല്ല, പ്രവർത്തനം ട്രായിയുടെ ഡൊമെയ്‌നിന് കീഴിലായതിനാലും താരിഫുകൾ താങ്ങാൻ ആവുന്ന വിധത്തിലാണ് എന്ന സാഹചര്യം നിലനിൽക്കെ സ്വതന്ത്ര വിപണി തീരുമാനങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും അതിൽ പറയുന്നു. രണ്ട് വർഷത്തിന് ശേഷം ആണ് ടെലികോം കമ്പനികൾ മൊബൈൽ സേവനങ്ങളുടെ വില വർധിപ്പിച്ചതെന്നും പ്രസ്താവനയിൽ ഊന്നി പറയുന്നു.

എന്നാൽ ഇങ്ങനെ ഒക്കെ ആണെങ്കിലും ബിഎസ്എൻഎൽ എന്തുകൊണ്ട് താരിഫ് വർദ്ധന കൊണ്ടുവരുന്നില്ല എന്ന ചോദ്യം എല്ലാവരുടെയും സംശയമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ബിഎസ്എൻഎൽ പ്ലാനുകൾക്ക് വില കുറവായത് കൊണ്ട് തന്നെ ആളുകൾ ബിഎസ്എൻഎല്ലില്ലേക്ക് മാറാനുള്ള തന്ത്രമാണ് ഇതെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ പെട്ടെന്നു താരിഫ് വർദ്ധനയിലേക്കു ബിഎസ്എൻഎൽ കടക്കുമോ എന്ന ചോദ്യത്തിലാണ് എല്ലാവരുടെയും കണ്ണുകൾ.

ഉപയോക്താക്കളെ ആകർഷിക്കാനുള്ള തന്ത്രത്തിനപ്പുറം, രാജ്യവ്യാപകമായി ഒരു വയർലെസ് കണക്‌ഷനിൽ 4ജി അവതരിപ്പിക്കാൻ ഇതു വരെ സാധിക്കാത്ത ബിഎസ്എൻഎൽ താരിഫ് വർധിപ്പിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. എന്നാൽ ഈ വർഷം തന്നെ 4ജി രാജ്യവ്യാപകമായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ എന്നാണ് കമ്പനിയുടെ വാദം. ഇതിനുള്ള ഉപകരണങ്ങൾ ടവറുകളിൽ ഘടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ് എന്നും കമ്പനി പറയുന്നു.

ഇപ്പോൾ കൂടുതൽ ആവശ്യക്കാരുള്ളത് ബിഎസ്എൻഎൽ ഫൈബർ കണക്‌ഷനാണ്. 4ജി, 5ജി സേവനങ്ങളുടെ അഭാവത്തിൽ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുമായി മത്സരിക്കാൻ സർക്കാർ നടത്തുന്ന ബിഎസ്എൻഎല്ലിന് കഴിയില്ല എന്നതാണ് വാസ്തവം.അടുത്തിടെ, മൂന്ന് സ്വകാര്യ ഓപ്പറേറ്റർമാരും മൊബൈൽ സേവന നിരക്കിൽ 10-27 ശതമാനം വരെ വർദ്ധന പ്രഖ്യാപിച്ചിരുന്നു. ആ കാര്യത്തിൽ ബിഎസ്എൻഎൽ എതിർപ്പും പ്രകടിപ്പിക്കുന്നുണ്ട്.

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോയും ഭാരതി എയർടെലും അടുത്തിടെ നടത്തിയ താരിഫ് വർദ്ധന, ലാഭകരമായ കമ്പനികളായതിനാൽ അനാവശ്യമാണെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അയച്ച കത്തിൽ പറഞ്ഞു. റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്ക് തുല്യമായി നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങിയ ആഗോള വെണ്ടർമാരിൽ നിന്ന് സ്റ്റാൻഡേർഡ് 4ജി ഉപകരണങ്ങൾ വാങ്ങുന്നതിൽ നിന്ന് ബിഎസ്എൻഎല്ലിന് വിലക്കുണ്ട് എന്നും കത്തിൽ വ്യക്തമാകുന്നു.

സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡേഷനിലൂടെയും ആഗോള വെണ്ടർമാരിൽ നിന്ന് 4ജി ഉപകരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പൊതുമേഖലാ സ്ഥാപനത്തെ വിലക്കിയതിലൂടെയും നിലവിലുള്ള 3ജി ബിടിഎസുകളെ 4ജി ബിടിഎസുകളാക്കി അപ്‌ഗ്രേഡ് ചെയ്യാൻ ബിഎസ്എൻഎല്ലിനെ അനുവദിക്കില്ലെന്ന സർക്കാർ തീരുമാനം കമ്പനിയെ തളർത്തിയെന്ന് ബിഎസ്എൻഎൽ ഇയു പറഞ്ഞു. എന്നാൽ ബിഎസ്എൻഎൽ ഓഗസ്റ്റിൽ ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് മെയ് മാസത്തിൽ പങ്കിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇന്ത്യയിലെ ടെലികോം ഉപയോകതാക്കളുടെ കാര്യത്തിലേക്ക് വരുമ്പോൾ, ട്രായിയുടെ പുതിയ കണക്ക് അനുസരിച്ച് വയർലെസ്, വയർ കണക്‌ഷനുകൾ ഉപയോഗിക്കുന്ന സബ്സ്ക്രൈബർമാർ 119.93 കോടിയാണ്. 2023ലെ കണക്ക് പ്രകാരം ഇക്കാര്യത്തിൽ ഇന്ത്യയ്ക്കു മുന്നിൽ ചൈന മാത്രമാണ് ഉള്ളത്. വലിയ രാജ്യങ്ങൾ ആയ യുഎസ്, റഷ്യ, ബ്രസീൽ തുടങ്ങിവ പോലുംയ ഇന്ത്യയ്ക്കു പിന്നിലാണ്. 100 പേരിൽ 68 പേർ ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നു എന്നാണു ട്രായിയുടെ കണക്ക്.

cable.co.ukയുടെ ഡേറ്റ പറയുന്നത് അനുസരിച്ച്, മറ്റു വലിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇന്റർനെറ്റ് ചാർജ് കുറവാണ്. ഇവരുടെ കണക്കുപ്രകാരം 0.16 ഡോളർ (13.36 രൂപ) ആണ് ഇന്ത്യയിൽ ഒരു ജിബി ഡേറ്റയ്ക്ക് ശരാശരി നൽകേണ്ടി വരുന്ന തുക. ഇസ്രയേലിൽ ആണ് ഏറ്റവും കുറഞ്ഞ താരിഫുള്ളത്.

ഒരു ജിബി ഡേറ്റയ്ക്കു വേണ്ടി ഇസ്രയേലിൽ നൽകേണ്ടി വരുന്ന ശരാശരി തുക 0.02 ഡോളർ (1.66 രൂപ) ആണ്. രണ്ടാമത് വരുന്നത് ഇറ്റലിയും ഫിജിയുമാണ്. 0.09 ഡോളർ (7,51 രൂപ) ആണ് ഇവിടെ ശരാശരി ചെലവ്. ഇന്ത്യയേക്കാൾ മെച്ചമാണ് പാക്കിസ്ഥാനിൽ എന്ന് പഠനം പറയുന്നുണ്ട്. 0.12 ഡോളർ (10.01 രൂപ) ആണ് പാക്കിസ്ഥാനിലെ ശരാശരി ചെലവ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Why did private telecom companies bring a tariff hike? Why did BSNL stay away from this move? All eyes are on the question whether BSNL will go for a sudden tariff hike. Apart from the strategy to attract users, people in the sector say that BSNL tariff hike is suicidal as it has not yet been able to introduce 4G in a nationwide wireless connection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X