Home
News

റിലയൻസ് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ; 499 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

അടുത്തിടെയാണ് രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് താരിഫ് ഉയർത്തിയത്. പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ മാത്രമാണ് നിരക്ക് വർധനവ് കൊണ്ട് വരാത്ത ടെലിക്കോം കമ്പനി. എയർടെൽ, വോഡഫോൺ ഐഡിയ (വിഐ), റിലയൻസ് ജിയോ എന്നീ കമ്പനികൾ എല്ലാം നിരക്ക് വർധനവ് കൊണ്ട് വന്നിരുന്നു. റിലയൻസ് ജിയോ 20 ശതമാനം നിരക്ക് കൂട്ടിയപ്പോൾ വിഐയും എയർടെലും 25 ശതമാനം വരെയാണ് താരിഫ് നിരക്കുകളിൽ കൊണ്ട് വന്ന വർധനവ്. കമ്പനികൾ നിരക്കുകൾ കൂട്ടിയതിന് പിന്നാലെ യൂസേഴ്സിന് ലാഭകരമായി തിരഞ്ഞെടുക്കാവുന്ന പല വിധമായ പ്രീപെയ്ഡ് പ്ലാനുകളും നമ്മൾ ചർച്ച ചെയ്തിരുന്നു. ഡാറ്റ വൌച്ചറുകളും പ്ലാനുകളും ഫലപ്രദമായി ഉപയോഗിക്കാനും മികച്ച സർവീസ് പ്രൊവൈഡറെ തിരഞ്ഞെടുക്കുന്നത് പോലെയുള്ള കാര്യങ്ങളും ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നിരക്ക് വർധന

നിരക്ക് വർധനയ്ക്ക് പിന്നാലെ മൊബൈൽ ഉപയോക്താക്കളെ ആകർഷിക്കാൻ നിരവധി ആകർഷകമായ റീചാർജ് പ്ലാനുകൾ കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. നിരക്ക് വർധനയ്ക്ക് ശേഷം അതൃപ്തരായ യൂസേഴ്സിനെ നിലനിർത്താനാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ പരിശ്രമിക്കുന്നത്. അതേ സമയം വീണ് കിട്ടിയ അവസരം, നിരക്ക് കുറഞ്ഞ പ്ലാനുകളിലൂടെ ഉപയോഗപ്പെടുത്താൻ ബിഎസ്എൻഎല്ലും ശ്രമിക്കുന്നു. പ്ലാൻ നിരക്കുകൾ കൂടിയിട്ട് മാസങ്ങൾക്കിപ്പുറവും ഉപയോക്താക്കൾ ആശയക്കുഴപ്പത്തിൽ ആണെന്നതാണ് യാഥാർഥ്യം. ഏത് കമ്പനിയുടെ ഏത് റീചാർജ് പ്ലാനാണ് ഏറ്റവും മികച്ചതെന്ന് മനസിലാക്കാൻ എല്ലാവരും പാട് പെടുകയാണ്. എല്ലാ ടെലിക്കോം കമ്പനികൾക്കും മിക്കവാറും പ്രൈസ് റേഞ്ചുകളിൽ നിരവധി പ്ലാനുകൾ ഉണ്ട്. ഡാറ്റ സൌകര്യം ഇല്ലാതെ കോളിങ് മാത്രം ലഭിക്കുന്നവ മുതൽ പ്രീമിയം ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ വരെ ഈ പ്ലാനുകളിൽ ലഭ്യമാണ്.

കാറ്റഗറി

യൂസേഴ്സിന് തിരഞ്ഞെടുക്കാവുന്ന, മറ്റൊരു കാറ്റഗറിയിൽ വരുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 499 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച പ്ലാനുകൾ. റിലയൻസ് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ എല്ലാം ഈ കാറ്റഗറിയിൽ പ്ലാനുകൾ അവതരിപ്പിക്കുന്നു. 28 ദിവസം മുതൽ 90 ദിവസം വരെ വാലിഡിറ്റിയുള്ള, വൈവിധ്യമാർന്ന ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ആണ് ഇവയെല്ലാം. ഓരോ കമ്പനിയിൽ നിന്നും ഓരോ പ്ലാനുകൾ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതൽ വാലിഡിറ്റി, പരമാവധി ഡാറ്റ ആനുകൂല്യം, ഒടിടി സബ്സ്ക്രിപ്ഷൻ ഓഫറുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. റിലയൻസ് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികൾ നൽകുന്ന 499 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ മനസിലാക്കാൻ താഴേക്ക് വായിക്കുക.

എയർടെൽ

എയർടെൽ

എയർടെലിന്റെ 479 രൂപ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. ഇത് കൂടാതെ, ഉപയോക്താവിന് പ്രതിദിനം 1.5 ജിബി ഡാറ്റയും പ്ലാനിന് ഒപ്പം ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിന്റെ ഭാഗമാണ്. 30 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ വേർഷൻ സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24|7 സർക്കിളിൽ നിന്ന് 100 രൂപ ക്യാഷ്ബാക്ക്, ഷാ അക്കാദമി, ഫാസ്‌ടാഗ്, സൗജന്യ ഹെലോ ട്യൂൺസ്, കൂടാതെ വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ ആക്‌സസ് എന്നിവയും പ്ലാനിൽ ലഭ്യമാണ്.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

റിലയൻസ് ജിയോ 499 രൂപ വിലയിൽ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ നൽകുന്നു. പ്രതിദിനം രണ്ട് ജിബി വീതമാണ് പ്ലാനിലെ ഡാറ്റ ആനുകൂല്യം. 2 ജിബി പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിൽ ലഭ്യമാണ്. ഈ പ്ലാനിലൂടെ പുതിയ ഉപയോക്താക്കൾക്കും ജിയോ പ്രൈം മെമ്പർഷിപ്പ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഈ ആനുകൂല്യങ്ങൾക്ക് പുറമെ ഡിസ്നീ പ്ലസ് ഹോട്ട്സ്റ്റാർ ആക്സസും പ്ലാനിൽ ലഭ്യമാണ്. ഡിസ്നീ പ്ലസ് ഹോട്ട്സ്റ്റാറിന്റെ വാർഷിക സബ്സ്ക്രിപ്ഷനാണ് 499 രൂപ പ്ലാനിനൊപ്പം ലഭിക്കുന്നത്. ഈ പ്ലാനിന് ഒപ്പം ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസും കമ്പനി ഓഫർ ചെയ്യുന്നു.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ

പ്രതിദിനം 2 ജിബി ഡാറ്റയാണ് ബിഎസ്എൻഎല്ലിന്റെ 499 രൂപ പ്ലാനിൽ ലഭിക്കുന്നത്. 90 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഈ കാറ്റഗറിയിൽ ഏറ്റവും കൂടുതൽ വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ കൂടിയാണിത്. വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 180 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ നൽകുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് കോളുകളും പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസുകളും ബിഎസ്എൻഎല്ലിന്റെ 499 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. ബിഎസ്എൻഎൽ ട്യൂണിലേക്കും സിങ് മ്യൂസിക്കിലേക്കും 499 രൂപ പ്ലാൻ ആക്‌സസ് നൽകുന്നുണ്ട്.

വോഡഫോൺ ഐഡിയ ( വിഐ )

വോഡഫോൺ ഐഡിയ ( വിഐ )

479 രൂപ നിരക്കിലാണ് ഈ കാറ്റഗറിയിൽ വിഐ നൽകുന്ന മികച്ച പ്ലാനുകളിൽ ഒന്ന് വരുന്നത്. 56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 1.5 ജിബി പ്രതിദിന ഡാറ്റയും പ്ലാനിനൊപ്പം ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിൽ ലഭ്യമാണ്. വാരാന്ത്യ ഡാറ്റ റോൾ ഓവർ, ബിങ് ഓൾനൈറ്റ് ഡാറ്റ, രാത്രി 12 മുതൽ രാവിലെ 6 വരെ സൗജന്യ ഡാറ്റ സർഫിങ്, വിഐ മൂവീസ് ആൻഡ് ടിവി ആക്‌സസ് എന്നിവയും 479 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Companies are introducing several attractive recharge plans to attract mobile users in the wake of the rate hike. Private telecom companies are trying to retain disgruntled users after the rate hike. At the same time, BSNL is trying to seize the opportunity with cheaper plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X