ബിഎസ്എൻഎൽ നൽകുന്ന സൗജന്യങ്ങൾ പ്രയോജനപ്പെടുത്തി വീട്ടിലൊരു ഇന്റർനെറ്റ് കണക്ഷൻ പരീക്ഷിക്കാം!
ഇന്ത്യൻ ടെലിക്കോം രംഗത്തെ അവഗണിക്കാനാകാത്ത ശക്തിയാണ് ബിഎസ്എൻഎൽ. ഇന്റർനെറ്റ് സേവനങ്ങൾ അവതരിപ്പിക്കുന്നതിൽ ബിഎസ്എൻഎല്ലിന്റെ മികവ് ഉപയോക്താക്കൾ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. വിപണിയിലെ കനത്ത മത്സരത്തിൽ, താരതമ്യേന കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളോടെ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ബിഎസ്എൻഎൽ ശ്രമിച്ചുവരുന്നു. സാധാരണക്കാർക്കും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇത് ഏറെ സഹായിക്കുന്നു.
രാജ്യത്തുടനീളം ഇന്റർനെറ്റ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിനുമായി നിരവധി ആനുകൂല്യങ്ങളും ഇളവുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. അടുത്തിടെ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്കുള്ള എല്ലാ ഇൻസ്റ്റലേഷൻ ചാർജുകളും ഒഴിവാക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിരുന്നു. 2024 മാർച്ച് 31 വരെ ആണ് ഈ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമാകുക.

ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിച്ച് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന ഫൈബർ-ടു-ദി-ഹോം (FTTH) സേവനമായ ഭാരത് ഫൈബറിനു കീഴിൽ മികച്ച പ്ലാനുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബിഎസ്എൻഎല്ലിന്റെ കുറഞ്ഞ നിരക്കിലുള്ള ഫൈബർ എൻട്രി പ്ലാൻ ഉപഭോക്താക്കൾക്ക് ജൂലൈ 30 വരെ ലഭ്യമാണ്.
ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ എങ്ങനെയുണ്ടാകും എന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്കും സംശയങ്ങൾ നിലനിൽക്കുന്നവർക്കും, ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് എടുക്കാൻ താൽപര്യപ്പെടുന്നവർക്കും ഫൈബർ എൻട്രി പ്ലാൻ തെരഞ്ഞെടുത്ത് തങ്ങളുടെ സംശയങ്ങൾ മാറ്റാവുന്നതാണ്. 2023 ജൂലൈ 30 വരെ പ്രതിമാസം 329 രൂപയ്ക്ക് ഈ പ്ലാൻ ലഭ്യമാണ്.

നിലവിൽ ബിഎസ്എൻഎൽ ഇൻസ്റ്റാളേഷൻ ചാർജുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പണിക്കൂലിയിനത്തിൽ നല്ലൊരു തുക ലാഭിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. അതോടൊപ്പം മാസം വെറും 329 രൂപയ്ക്ക് ലഭിക്കുന്ന ഫൈബർ എൻട്രി പ്ലാൻ കൂടി തെരഞ്ഞെടുത്താൽ വളരെ കുറഞ്ഞ ചെലവിൽ വീട്ടിൽ ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ സ്വന്തമാകും.
2024 മാർച്ച് 31 വരെ എല്ലാ സർക്കിളുകളിലും ബിഎസ്എൻഎല്ലിന്റെ ഇൻസ്റ്റലേഷൻ ചാർജ് ഇളവ് ലഭിക്കും. കോപ്പർ കണക്ഷനുകളുടെ ഇൻസ്റ്റലേഷൻ ചാർജായി 250 രൂപയാണ് ബിഎസ്എൻഎൽ ഈടാക്കിയിരുന്നത്. ഭാരത് ഫൈബർ കണക്ഷനുകൾ സ്ഥാപിക്കുന്നതിന് 500 രൂപയും വാങ്ങിയിരുന്നു. ഈ ചാർജുകൾ ഒഴിവായിക്കിട്ടും എന്നതാണ് ഈ ഇളവുകൊണ്ടുള്ള നേട്ടം.
ഇൻസ്റ്റാളേഷൻ ചിലവുകളുടെ അധികഭാരമില്ലാതെ ഇന്റർനെറ്റ് ലോകത്തേക്ക് ഉപയോക്താക്കളെ ആകർഷിക്കുക എന്നതാണ് ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നത്. സൗജന്യ കണക്ഷൻ ആനുകൂല്യത്തോടൊപ്പം ആകർഷകമായ ഫൈബർ എൻട്രി പ്ലാൻ കൂടി ചേരുമ്പോൾ മറ്റ് ഇന്റർനെറ്റ് സേവന ദാതാക്കളെക്കാൾ സ്വീകാര്യത ബിഎസ്എൻഎല്ലിന് കൈവരുന്നുണ്ട്. ഈ ഫൈബർ എൻട്രി പ്ലാൻ വിശദമായി പരിചയപ്പെടാം.

ബിഎസ്എൻഎൽ ഫൈബർ എൻട്രി പ്ലാൻ: 1 മാസം, 6 മാസം, 12 മാസം, 24 മാസം കാലാവധി ഓപ്‌ഷനുകളിൽ ബിഎസ്എൻഎൽ ഫൈബർ പ്ലാനുകൾ ലഭ്യമാണ്. 20 എംബിപിഎസ് വേഗതയിൽ 1000 ജിബി വരെ ഡാറ്റ ഫൈബർ എൻട്രി പ്ലാൻ വാഗ്‌ദാനം ചെയ്യുന്നു.
നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 4 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ ഡൗൺലോഡും ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ + എസ്ടിഡി അൺലിമിറ്റഡ് കോളുകളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ദീർഘകാലത്തേക്ക് തെരഞ്ഞെടുക്കും മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ ഹ്രസ്വകാല പ്ലാനുകൾ ഉപയോഗിച്ച് സേവനം വിലയിരുത്താവുന്നതാണ്.
നിലവിൽ ജൂലൈ 30 വരെയാണ് ഫൈബർ എൻട്രി പ്ലാനുകൾ ലഭ്യമാകുക. എങ്കിലും ഉപയോക്താക്കളുടെ ആവശ്യം കണക്കിലെടുത്തും കൂടുതൽ വരിക്കാരെ സ്വന്തമാക്കുന്നതിനും ഈ പ്ലാൻ ലഭ്യത നീട്ടാനും സാധ്യതയുണ്ട്. ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ മികച്ച വേഗത ഉറപ്പു നൽകുന്ന മറ്റ് നിരവധി പ്ലാനുകളും ഫൈബർ വിഭാഗത്തിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.


Click it and Unblock the Notifications








