തട്ടിപ്പുകൾ പലവിധം, കുടുങ്ങിയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല! പുതിയ മുന്നറിയിപ്പുമായി ബിഎസ്എൻഎൽ
'നിങ്ങളുടെ ബിഎസ്എൻഎൽ സിം കാർഡിന്റെ കെവൈസി ട്രായ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ സിം കാർഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടനടി വിളിക്കുക' എന്നും പറഞ്ഞുകൊണ്ട് ഫോൺ കോളുകൾ നമ്മൾ പലരേയും തേടിയെത്തിയേക്കാം. എന്നാൽ ഇത്തരത്തിൽ വരുന്ന ഫോൺ കോളുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യെണമെന്ന് രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎലിന്റെ മുന്നറിയിപ്പ്. ബിഎസ്എൻഎൽ ഉപയോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ടെന്ന് നിരവധി ഉപഭോക്താക്കളിൽ നിന്ന് പരാതികൾ ഉയർന്നതോടെയാണ് ബിഎസ്എൻഎൽ രംഗത്ത് എത്തിയിരിക്കുന്നത്.
കെവൈസി അപ്‌ഡേറ്റുകളെ കുറിച്ച് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നവരാണ് നമ്മളെല്ലാം. ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ തുടങ്ങി വ്യക്തിഗത വിവരങ്ങളും ചിലപ്പോൾ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യമുള്ള കാര്യങ്ങൾക്കെല്ലാം കെവൈസി ചോദിക്കാറുണ്ട്. ഒരിക്കൽ നമ്മൾ കെവൈസി നൽകിയാലും അപ്‌ഡേറ്റ് ചോദിച്ച് പിന്നീട് നിരവധി ഫോൺകോളുകളും മെസേജുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും മിക്കവർക്കും ലഭിക്കാറുണ്ട്.

ഇവയിൽ പലതും വ്യാജവും വലിയ തട്ടിപ്പുമാണെന്ന് ബിഎസ്എൻഎൽ മുന്നറിയിപ്പ് നൽകുന്നു. കെവൈസി അപ്‌ഡേറ്റുകളെ കുറിച്ച് നിരവധി സന്ദേശങ്ങൾ ലഭിക്കാറുണ്ട്. ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ തുടങ്ങി വ്യക്തിഗത വിവരങ്ങളും ചിലപ്പോൾ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യമുള്ള കാര്യങ്ങൾക്കെല്ലാം കെവൈസി ചോദിക്കാറുണ്ട്.
ഒരിക്കൽ നമ്മൾ കെവൈസി നൽകിയാലും അപ്‌ഡേറ്റ് ചോദിച്ച് പിന്നീട് നിരവധി ഫോൺ കോളുകളും മെസേജുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും മിക്കവർക്കും ലഭിക്കാറുണ്ട്. ഇവയിൽ പലതും വ്യാജവും വലിയ തട്ടിപ്പുമാണ്. കെവൈസി വിവരങ്ങൾ ബിഎസ്എൻഎല്ലിന്റെ കസ്റ്റമർ സർവീസുമായി മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും, ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് മറുപടി നൽകരുതെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

കെവൈസി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെവൈസി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു.
ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന തോടുകൂടി ഒടിപി ലഭിക്കുന്നു. അത് ബാങ്കിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു, ഇതാണ് തട്ടിപ്പിന്റെ രീതി. ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്താവുന്നതാണ്.

യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 1930 എന്ന നമ്പറിൽ വിളിക്കുക. പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ പുതുക്കി വെക്കുന്ന പ്രക്രിയ ആണ് കെവൈസി (നോ യുവർ കസ്റ്റമർ) അപേഡഷൻ.
കെവൈസി അപ്ഡേഷനിലൂടെ ഉപഭോക്താവിന്റെ ഐഡന്റിറ്റിയും വിലാസവും പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു വേരിഫൈ ചെയ്യുകയാണ് ചെയ്യുന്നത്. ഇതിലൂടെ സാമ്പത്തിക തട്ടിപ്പുകൾക്കടക്കമുള്ള വഴി അടയും. ഉപഭോക്താവിന്റെ റിസ്‌ക് ലെവൽ അനുസരിച്ചാണ് കെവൈസി അപ്ഡേഷൻ കാലാവധി നിർണയിക്കുന്നത്. ഹൈ റിസ്ക് ഉപഭോക്താക്കളുടെ കെവൈസി രണ്ടു വർഷത്തിലൊരിക്കൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. മീഡിയം റിസ്ക് ഉപഭോക്താക്കളുടെ കെവൈസി എട്ടു വർഷത്തിലൊരിക്കലും ലോ റിസ്ക് ഉപഭോക്താക്കളുടെ കെവൈസി 10 വർഷത്തിലൊരിക്കലുമാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.


Click it and Unblock the Notifications








