Home
News

രാജ്യത്തിന്റെ ടെക്നോളജിക്ക് കരുത്തുപകരാൻ ബിഎസ്എൻഎൽ; ഇസിഐഎല്ലുമായി നിർണായക കരാർ ഒപ്പിട്ടു

തദ്ദേശീയ ടെക്നോളജികളുടെ വികസനത്തിന് കരുത്തുപകരുന്ന പുതിയ ചുവടുവയ്പ്പുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ). തദ്ദേശീയ ടെക്നോളജികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആണവോർജ വകുപ്പിന് കീഴിലുള്ള സർക്കാർ സംരംഭമായ ഇലക്‌ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ( ECIL) മായി സഹകരിച്ചു പ്രവർത്തിക്കാൻ ബിഎസ്എൻഎൽ കരാർ ഒപ്പിട്ടു.

ഇന്ത്യയിലെ ടെലിക്കോം- ഐടി മേഖലകളുടെ വികസനത്തിൽ നിർണായക വളർച്ച ​കൈവരിക്കാൻ ഈ സഹകരണം ഇടയാക്കും എന്നാണ് കരുതപ്പെടുന്നത്. മൂന്നുവർഷത്തേക്ക് സഹകരിക്കാനാണ് നിലവിൽ ബിഎസ്എൻഎല്ലും ഇസിഐഎല്ലും തമ്മിൽ കരാർ ഒപ്പുവച്ചിരിക്കുന്നത്. ടെലിക്കോം മേഖലയിലെ വളർച്ചയ്ക്ക് ഈ കരാർ ബിഎസ്എൻഎല്ലിനെ ഏറെ സഹായിക്കും എന്നാണ് വിലയിരുത്തൽ.

രാജ്യത്തിന്റെ ടെക്നോളജിക്ക് കരുത്തുപകരാൻ ബിഎസ്എൻഎൽ

കരാറിന്റെ ഭാഗമായി സ്മാർട്ട് മീറ്ററുകൾ, SDWAN, നിരീക്ഷണ സംവിധാനങ്ങൾ, സൈബർ സുരക്ഷ, esCADA, കൂടാതെ വിവിധ ടെലികോം കണക്റ്റിവിറ്റി സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും അ‌വതരിപ്പിക്കാൻ ബിഎസ്എൻഎല്ലും ഇസിഐഎല്ലും സഹകരിക്കും. കേന്ദ്ര സർക്കാരിന്റെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാകും ഇരു കമ്പനികളുടെയും സഹകരണം മുന്നോട്ട് പോകുക.

തദ്ദേശീയ ഉൽപ്പാദനവും ടെക്നോളജിയും വളർത്തുക എന്നതാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഈ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് ടെക്നോളജി മേഖലയുടെ വളർച്ചയ്ക്ക് അ‌നുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ കുറഞ്ഞ നിരക്കിലുള്ള മികച്ച ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഇസിഐഎൽ- ബിഎസ്എൻഎൽ കൂട്ടുകെട്ട് പരിശ്രമിക്കും എന്നാണ് പ്രസ്താവനയിൽ പറയുന്നത്.

രാജ്യത്തിന്റെ ടെക്നോളജിക്ക് കരുത്തുപകരാൻ ബിഎസ്എൻഎൽ

ബിഎസ്എൻഎൽ: ബി2ബി (ബിസിനസ് ടു ബിസിനസ്), ബിടുസി (ബിസിനസ് ടു കൺസ്യൂമർ ) വിപണികളിൽ പൊതു, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കായി ബിഎസ്എൻഎൽ വിപുലമായ സേവനങ്ങൾ വാഗ്ദാനം ചെയ്തുവരുന്നു. ഒരു നെറ്റ്‌വർക്ക് സേവന ദാതാവിൽനിന്ന് നിയന്ത്രിത കണക്റ്റിവിറ്റി ദാതാവായി(managed connectivity provider) പരിണമിക്കാനുള്ള ഒരു മാർഗമായാണ് തങ്ങൾ ഈ പങ്കാളിത്തത്തെ കാണുന്നത് എന്ന് ബിഎസ്എൻഎൽ പറയുന്നു.

അ‌തായത് ടെലിക്കോം മേഖലയിൽനിന്ന് ഐടി മേഖലയിലേക്ക് കൂടി വളരാനും അ‌തുവഴി കരുത്തു കൂട്ടാനുമാണ് ഈ കരാറിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഐടി, ടെലികോം സെഗ്‌മെന്റുകൾക്കുള്ളിലെ തന്ത്രപരമായ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിലൂടെ, ബിഎസ്എൻഎല്ലിന് സേവനങ്ങൾ വിപുലീകരിക്കാനും വിപണിയിൽ തങ്ങളുടെ നില മെച്ചപ്പെടുത്താനും കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

ഇസിഐഎൽ: ഡിപ്പാർട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനർജിക്ക് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ സംരംഭമാണ് ഇസിഐഎൽ. തദ്ദേശീയ സാങ്കേതിക മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി SDWAN, റൂട്ടറുകൾ, സ്വിച്ചുകൾ, GPON, നിരീക്ഷണ ക്യാമറകൾ എന്നിവ നിർമ്മിക്കാൻ ഇസിഇഎൽ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായിട്ടുകൂടിയാണ് ബിഎസ്എൻഎല്ലുമായി സഹകരണം ഉറപ്പാക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ ടെക്നോളജിക്ക് കരുത്തുപകരാൻ ബിഎസ്എൻഎൽ

പ്രതിരോധം, ആഭ്യന്തര സുരക്ഷ, എയ്‌റോസ്‌പേസ്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്, നെറ്റ്‌വർക്കിംഗ് എന്നിവയുൾപ്പെടെ ദേശീയ പ്രാധാന്യമുള്ള നിർണായക പദ്ധതികളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള സ്ഥാപനമാണ് ഇസിഐഎൽ. അ‌തിനാൽത്തന്നെ ഇസിഐഎല്ലുമായുള്ള സഹകരണം ബിഎസ്എൻഎല്ലിന് ഏറെ ഗുണം ചെയ്യും. ഏറെ ആവേശത്തോടുകൂടിയാണ് ബിഎസ്എൻഎൽ അ‌ധികൃതർ ഈ കരാറിനോട് പ്രതികരിച്ചത്.

B2B, B2C സെഗ്‌മെന്റുകളിലുടനീളമുള്ള ഉപഭോക്താക്കൾക്ക് മൂല്യാധിഷ്‌ഠിത ഓഫറുകൾ നൽകുന്നതിനായി ഇസിഐഎല്ലിന്റെ അത്യാധുനിക നിർമ്മാണ സൗകര്യങ്ങൾ ബിഎസ്എൻഎൽ രാജ്യത്തുടനീളം ഉപയോഗപ്പെടുത്തുമെന്ന് എന്റർപ്രൈസ് ബിഎസ്എൻഎൽ ഡയറക്ടർ വി രമേഷ് പറഞ്ഞു. 4ജി നെറ്റ്‌വർക്ക് റോളൗട്ടിന് സമാനമായി തദ്ദേശീയമായ ഓഫറുകൾ പുറത്തിറക്കാൻ ഇസിഐഎല്ലുമായുള്ള ധാരണാപത്രം ബിഎസ്എൻഎല്ലിനെ പ്രാപ്തമാക്കുന്നതായും രമേഷ് പറഞ്ഞു.

വിപണിയിൽ നിലവിലുള്ള പ്രസക്തമായ ടെലികോം, ഐടി ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും പ്രക്രിയകളും ഇസിഐഎല്ലിനുണ്ടെന്നും SDWAN, റൂട്ടറുകൾ, റേഡിയോകൾ, സ്വിച്ചുകൾ എന്നിവയുടെ സപ്ലൈ ചെയിൻ മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കുമെന്നും ഇസിഐഎൽ ഡയറക്ടർ (ടെക്‌നിക്കൽ) ഡോ എ കെ ശർമ പറഞ്ഞു. ഈ സേവനങ്ങൾ ബിഎസ്എൻഎല്ലിന് പ്രയോജനപ്പെടുത്താനാകുമെന്നും അ‌ദ്ദേഹം പറഞ്ഞു.

More from GizBot

Best Mobiles in India

English summary
BSNL has signed an agreement to collaborate with the government-run Electronics Corporation of India Limited (ECIL). As part of the agreement, BSNL and ECIL will collaborate to introduce various products and services, including smart metres, SDWAN, surveillance systems, cyber security, esCADA, and various telecom connectivity solutions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X