അത് പൊളിച്ചു! അംബാനിയുടെ ജിയോ അടക്കം വീഴും; ജനം ഇടിച്ചുകയറുന്ന വമ്പൻ നീക്കവുമായി ബിഎസ്എൻഎൽ
ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഇപ്പോൾ ജിയോയുടെയും എയർടെലിന്റെയുമൊക്കെ ആധിപത്യമാണ്. നിലവിൽ അതിനെ വെല്ലുവിളിക്കാൻ വൊഡാഫോൺ ഐഡിയ എന്ന വിഐക്കും ബിഎസ്എൻഎല്ലിനും കഴിയില്ല. എന്നാൽ ഈ അവസ്ഥ അധികം വൈകാതെ മാറുകയും ജിയോയ്ക്കും എയർടെലിനും ഒത്ത എതിരാളിയായി പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വളരുമെന്നും പ്രതീക്ഷിക്കാം. കാരണം പുത്തൻ ടെക്നോളജികൾ ആദ്യം അവതരിപ്പിക്കാൻ മുന്നിട്ടിറങ്ങുന്ന ജിയോയെപ്പോലും ഞെട്ടിച്ചുകൊണ്ട് സർവത്ര എന്ന പുത്തൻ ടെക്നോളജി ബിഎസ്എൻഎൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഈ പരീക്ഷണം പൂർത്തിയാക്കി ബിഎസ്എൻഎൽ സർവത്ര ടെക്നോളജി പ്രാബല്യത്തിൽ വന്നാൽ അത് ജിയോയ്ക്കും മറ്റ് ടെലിക്കോം കമ്പനികൾക്കും വൻ ഭീഷണിയായി മാറും.
ഒരു ഉപഭോക്താവിന് തന്റെ വീട്ടിലോ ഓഫീസിലോ ബിഎസ്എൻഎല്ലിന്റെ ഫൈബർ-ടു-ദി-ഹോം ( FTTH ) സേവനമായ ഭാരത് ഫൈബറിന്റെ കണക്ഷൻ ഉണ്ടെങ്കിൽ ആ കണക്ഷൻ ഉപയോഗിച്ച് അയാൾ പോകുന്നിടങ്ങളിലെല്ലാം ഇന്റർനെറ്റ് ലഭ്യമാക്കും എന്ന വിപ്ലവകരമായ പദ്ധതിയാണ് ബിഎസ്എൻഎല്ലിന്റെ പുതിയ സർവത്ര ടെക്നോളജി (BSNL 'Sarvatra' technology).

ഉപഭോക്താവ് അവരുടെ വീട്/ ഓഫീസിൽ നിന്ന് പുറത്തുകടക്കുകയാണെങ്കിൽ, BSNL-ൻ്റെ FTTH സേവനം ലഭ്യമായ മറ്റ് സ്ഥലങ്ങളിൽ നിന്ന് അവർക്ക് അതിവേഗ ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയും എന്നതാണ് സർവത്ര ടെക്നോളജിയുടെ നേട്ടം. ഈ ടെക്നോളജിയുടെ സേവനം ലഭ്യമാക്കുന്നതോടെ മൊബൈൽ ഡാറ്റയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയും.
ജിയോ, എയർടെൽ പോലുള്ള കമ്പനികളുടെ നിലനിൽപ്പിന്റെ അടിസ്ഥാനം തന്നെ മൊബൈലിൽ ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാകും എന്നതാണ്. എന്നാൽ ബിഎസ്എൻഎൽ സർവത്ര ടെക്നോളജി സേവനം ലഭ്യമായിത്തുടങ്ങിയാൽ ജിയോയുടെയും എയർടെലിന്റെയുമൊക്കെ നില പരുങ്ങലിലാകും. ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ വൻ കുതിച്ചുചാട്ടവുമുണ്ടാകും. ഇത്തരമൊരു ടെക്നോളജി നിലവിൽ ഒരു കമ്പനിയും നൽകുന്നില്ല. അതിനാലാണ് ടെലിക്കോം രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന നീക്കമാണ് ബിഎസ്എൻഎൽ നടത്താൻ പോകുന്നത് എന്ന് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലുടനീളം ബിഎസ്എൻഎല്ലിന് വിപുലമായ FTTH (ഫൈബർ-ടു-ദി-ഹോം) ശൃംഖലയുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് പുതിയ 'സർവത്ര' ടെക്നോളജി പ്രവർത്തിക്കുക. സർവത്ര എന്ന പേരിൽ തന്നെ ഈ ടെക്നോളജിയുടെ ആഴം വ്യക്തമാണ്. നിലവിലുള്ള FTTH നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് വിവിധ ലൊക്കേഷനുകളിലുടനീളമുള്ള ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ സർവത്ര ടെക്നോളജി വഴി അതിവേഗ ഇൻ്റർനെറ്റ് ആക്സസ് നൽകുക.
ബിഎസ്എൻഎൽ സർവത്ര പ്രോജക്ട് നടപ്പിലാക്കുമ്പോൾ ഏറ്റവും ആഹ്ലാദിക്കാൻ കഴിയുക കേരളത്തിലെ വരിക്കാർക്കാണ് എന്ന പ്രത്യേകതയുമുണ്ട്. കാരണം മാതൃഭൂമിയുടെ റിപ്പോർട്ട് പറയുന്നത് ഈ ടെക്നോളജിയുടെ പരീക്ഷണങ്ങൾ ബിഎസ്എൻഎൽ നടത്തിയത് കേരളത്തിലായിരുന്നു എന്നാണ്. ഇപ്പോൾ പരീക്ഷണങ്ങൾ പൂർത്തിയായെന്നും റിപ്പോർട്ട് പറയുന്നു. അതിനാൽ പദ്ധതിയുടെ തുടക്കത്തിൽ തന്നെ കേരളത്തിലെ ഉപയോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കും അതിവേഗ ഇൻ്റർനെറ്റ് ആക്സസ് ലഭ്യമാക്കാൻ ബിഎസ്എൻഎൽ സർവത്ര ടെക്നോളജി സഹായിക്കും. ഈ സ്കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ അതിനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.

ബിഎസ്എൻഎൽ സർവത്ര പ്രോജക്ട് ലോഞ്ച് ചെയ്യുന്നതിന് പിന്നാലെ രജിസ്ട്രേഷൻ ആരംഭിക്കും. പ്രോജക്ട് നടപ്പിലാകുന്നതോടെ ഡാറ്റയ്ക്കായി വലിയ തുക ചെലവഴിക്കുന്നത് കുറയ്ക്കാൻ സാധിക്കും. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുന്ന പ്രധാന ഘടകം ഡാറ്റയാണ്. ഡാറ്റ കൂടുന്നത് അനുസരിച്ച് പ്ലാൻ തുക കൂടും. എന്നാൽ ഈ പുതിയ ടെക്നോളജി നിലവിൽ വന്നാൽ റീച്ചാർജ് പ്ലാനുകളിൽ അടക്കം വിപ്ലവകരമായ മാറ്റം ഉണ്ടാകും.
ഒരു വെർച്വൽ ടവർ പോലെ പ്രവർത്തിക്കുന്ന സർവത്ര പോർട്ടൽ ഉപയോക്താവിന് എപ്പോഴും കണക്റ്റിവിറ്റി ഉറപ്പാക്കും. മൊബൈൽ ടെലിക്കോം വിപണിയിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വിപണിയിലും ഒരേപോലെ ആധിപത്യം നേടാൻ സർവത്ര ടെക്നോളജി ബിഎസ്എൻഎല്ലിനെ സഹായിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് ജെ രവിയാണ് ഈ പദ്ധതി മുന്നോട്ടുവച്ചത്.


Click it and Unblock the Notifications








