Home
News

5G ബിഎസ്എൻഎല്ലിന്റെ വരുമാനം ഒളിഞ്ഞിരിക്കുന്ന നിധി; ​കൈയിൽ വന്നാൽ കളി മാറും!

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 4ജി വ്യാപനം ഒരു നിർണായക നാഴികക്കല്ല് പിന്നിടാൻ ഇനി ഏതാനും ദിവസങ്ങൾക്കൂടി മാത്രമേ അ‌വശേഷിക്കുന്നുള്ളൂ. ഒരുലക്ഷം 4ജി ​സൈറ്റുകൾ എന്നതാണ് ആ നാഴികക്കല്ല്. ബിഎസ്എൻഎൽ വരിക്കാർ മാത്രമല്ല, രാജ്യമൊന്നാകെ ആ ഒരു പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ്. കാരണം ഒരുലക്ഷം 4ജി ​സൈറ്റുകൾ എന്ന കടമ്പ പിന്നിടുന്നതിന് പിന്നാലെ 5ജി വ്യാപനം ഔദ്യോഗികമായി ആരംഭിക്കും എന്ന് ടെലിക്കോം വകുപ്പും ബിഎസ്എൻഎൽ അ‌ധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. അ‌ടുത്തിടെ ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ഭാഗമായി 93450 4ജി ടവറുകൾ സ്ഥാപിച്ചു എന്ന് പുതിയ കണക്കുകൾ പുറത്തുവന്നിരുന്നു.

അ‌തായത്, ഇനി ഏതാണ്ട്, 6550 ടവറുകൾ കൂടി പൂർത്തിയായാൽ ബിഎസ്എൻഎൽ 5G വ്യാപന നടപടികളിലേക്ക് ഔദ്യോഗികമായി കടക്കും. നിലവിൽ ബിഎസ്എൻഎൽ ഡൽഹിയിൽ പരീക്ഷണ അ‌ടിസ്ഥാനത്തിൽ 5ജി വ്യാപനത്തിനായി പ്രവർത്തിച്ച് വരികയാണ്. ബിഎസ്എൻഎല്ലിന്റെ തലവര മാറ്റിക്കുറിക്കുന്ന നീക്കമാകും 5ജി വ്യാപനം എന്ന് കരുതപ്പെടുന്നു.

5G ബിഎസ്എൻഎല്ലിന്റെ വരുമാനം ഒളിഞ്ഞിരിക്കുന്ന നിധി; ​വന്നാൽ കളി മാറും!

ബിഎസ്എൻഎല്ലിന് നിലവിൽ വരുമാനം വളരെ കുറവാണ്, എങ്കിലും മുൻകാലങ്ങളെ അ‌പേക്ഷിച്ച് വരുമാനം കൂടിയിട്ടുണ്ട്. എന്നാൽ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കും മറ്റ് കമ്പനികൾ വാരുന്നതുപോലുള്ള വരുമാന നേട്ടവും ​കൈവരിക്കണമെങ്കിൽ ബിഎസ്എൻഎല്ലിന് 5ജി കൂടിയേ തീരൂ. ബിഎസ്എൻഎല്ലിന്റെ വരുമാന ഭാഗ്യം ഒളിഞ്ഞിരിക്കുന്ന നിധിയാണ് 5ജി എന്ന് പറയാം. അ‌ത് ​കൈയിൽ കിട്ടിയാൽ, അ‌തായത് 5ജി വ്യാപനം ​കൈവരിക്കാൻ കഴിഞ്ഞാൽ ബിഎസ്എൻഎല്ലിന് വച്ചടി വച്ചടി കയറ്റമായിരിക്കും, സംശയമില്ല.

നിരക്ക് കുറഞ്ഞ പ്ലാനുകൾ നല്ലതുതന്നെ, പക്ഷേ ജനത്തിന് ആവശ്യം നിരക്ക് കുറഞ്ഞ പ്ലാനുകൾ മാത്രമല്ല, നിലവാരമുള്ള സേവനങ്ങൾക്കൂടിയാണ്. അ‌തിനാലാണ് ബിഎസ്എൻഎല്ലിനെ അ‌പേക്ഷിച്ച് ഉയർന്ന വില ഈടാക്കിയിട്ടും സ്വകാര്യ ടെലിക്കോം കമ്പനികളുടെ ഒപ്പം ഭൂരിഭാഗം വരിക്കാരും നിൽക്കുന്നത്. എന്നാൽ ബിഎസ്എൻഎൽ 5ജി മികച്ച നിലവാരത്തിൽ അ‌വതരിപ്പിച്ചാൽ അ‌വിടെ കളി മാറും.

5G ബിഎസ്എൻഎല്ലിന്റെ വരുമാനം ഒളിഞ്ഞിരിക്കുന്ന നിധി; ​വന്നാൽ കളി മാറും!

കുറഞ്ഞ വിലയിലുള്ള പ്ലാനുകളും മികച്ച സേവനങ്ങൾ നൽകാൻ ശേഷിയുള്ള നെറ്റ്വർക്ക് സംവിധാനവും ​ബിഎസ്എൻഎല്ലിന് സ്വന്തമായാൽ സാക്ഷാൽ അ‌ംബാനിയുടെ റിലയൻസ് ജിയോയെപ്പോലും വെല്ലുവിളിക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കും. 5ജി സേവനങ്ങൾ ആരംഭിക്കുകയും മികച്ച കാര്യക്ഷമത പുലർത്തുകയും ചെയ്താൽ നഷ്ടക്കണക്കുകൾ മാറ്റി ലാഭക്കണക്കുകൾ കൂടുതൽ പറയാൻ ബിഎസ്എൻഎല്ലിന് കഴിയും.

4ജി, 5ജി സേവനങ്ങളിൽ കരുത്ത് നേടിയാൽ ഭാവിയിൽ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയുകയും വളർന്നുകൊണ്ടിരിക്കുന്ന ടെലിക്കോം മേഖലയിൽ ബിഎസ്എൻഎല്ലിന്റെ സ്ഥാനം ശക്തിപ്പെടുത്താനാകുകയും ചെയ്യാമെന്ന് ബിഎസ്എൻഎൽ സിഎംഡി റോബർട്ട് റോബർട്ട് ജെ രവി തന്നെ അ‌ടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അ‌ഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ബിഎസ്എൻഎൽ 2025-ലെ നാലാം പാദത്തിൽ 280 കോടി അറ്റാദായം നേടിയത് ഏറെ ശ്ര​ദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ബിഎസ്എൻഎല്ലിന്റെ ഒരു മുന്നേറ്റമായാണ് ഈ നേട്ടം വിലയിരുത്തപ്പെട്ടത്. ബിഎസ്എൻഎൽ 4ജി വ്യാപനം അ‌തിന്റെ പൂർണ്ണതയിൽ എത്തിയിട്ടില്ല, എങ്കിൽപ്പോലും 25 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ബിഎസ്എൻഎല്ലിന്റെ മൊത്ത വരുമാനത്തിന്റെ ഏകദേശം 6% സംഭാവന ചെയ്തത് വാണിജ്യ 4G നെറ്റ്‌വർക്ക് അധിഷ്ഠിത ഡാറ്റ സേവനങ്ങളാണ് എന്ന് കണക്കുകൾ പറയുന്നു.

5G ബിഎസ്എൻഎല്ലിന്റെ വരുമാനം ഒളിഞ്ഞിരിക്കുന്ന നിധി; ​വന്നാൽ കളി മാറും!

അ‌തിന്റെ അ‌ർഥം 4ജി സേവനങ്ങൾ ശക്തിപ്പെടുത്തിയാൽ വരുമാനം വർധിപ്പിക്കാനുള്ള സാധ്യതകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. അ‌തിനെക്കാൾ സാധ്യതകൾ 5ജിക്ക് ഉണ്ട്. അ‌തിനാൽ 5ജി വ്യാപനം ബിഎസ്എൻഎല്ലിന്റെ വരുമാനം ഉയർത്താനുള്ള ഒരു താക്കോൽ ആയി മാറും എന്ന് ഉറപ്പിക്കാം. അടുത്തിടെ ബിഎസ്എൻഎൽ, മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ടൈഡൽ വേവുമായി സഹകരിച്ച്, 2500 MHz സ്പെക്ട്രം ബാൻഡ് ഉപയോഗിച്ച് ഏതാനും കോൾ ഇന്ത്യ ഖനികൾക്കായി ഒരു ക്യാപ്റ്റീവ് 5G നെറ്റ്‌വർക്ക് വിന്യസിച്ചിരുന്നു.

5ജിയുടെ ഒട്ടനവധി സാധ്യതകൾ ബിഎസ്എൻഎല്ലിന്റെ വരുമാനത്തെ ഉയർത്താൻ പലവിധത്തിൽ സഹായിക്കും. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് വിന്യസിച്ചുകഴിഞ്ഞാൽ ബി‌എസ്‌എൻ‌എല്ലി​ന് അതിന്റെ വരുമാനം കുറഞ്ഞത് 10% വർദ്ധിപ്പിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു. അ‌തിന്റെ പലമടങ്ങ് വരുമാനം 5ജി സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ നേടാനാകും. 4ജി വ്യാപനം ഒരുലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ അ‌ടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷകൾ വാനോളമാണ്. എങ്കിലും എന്താണ് ഇനി സംഭവിക്കുക എന്ന് കാത്തിരുന്ന് തന്നെ കാണണം.

Best Mobiles in India

English summary
BSNL will soon cross one lakh 4G towers and then start 5G services. 5G will boost BSNL to profitability in the future. New figures have recently come out that BSNL has installed 93450 4G towers so far as part of 4G expansion. BSNL officials have announced that 5G expansion will begin in India once one lakh 4G towers are completed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X