Home
News

ദേ ഇവിടം വരെ എണ്ണിയാൽ മതി, തുടങ്ങിക്കോ! 4G വിട്, ബിഎസ്എൻഎൽ 5G പണികൾ തുടങ്ങി മക്കളേ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇപ്പോൾ 4ജി വ്യാപനത്തിന്റെ തിരക്കിലാണ്. എന്നാൽ ഇതോടൊപ്പം തന്നെ 5ജി അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പുകളും മറുവശത്ത് തകൃതിയായി നടക്കുന്നുണ്ട്. ഒരുലക്ഷം 4ജി ​സൈറ്റുകൾ സജ്ജമാക്കാനാണ് ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയിരിക്കുന്നത്. അ‌തിൽ 620000 4ജി ടവറുകൾ ഇതിനകം സജ്ജമായതായി ബിഎസ്എൻഎൽ അ‌ധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന പ്രദേശങ്ങളിലും എത്രയും വേഗം 4ജി ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ കാര്യമായ പരിശ്രമം നടത്തുന്നുണ്ട് എന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കുന്നത്.

4ജി വ്യാപനം കാര്യമായി നടക്കുന്നതിനിടെ ബിഎസ്എൻഎൽ വരിക്കാർക്ക് പ്രതീക്ഷ പകർന്നുകൊണ്ട് ബിഎസ്എൻഎൽ 5ജി എപ്പോൾ ലഭ്യമാകും എന്ന് ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ ഒരു അ‌ഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2025 മധ്യത്തോടെ ബിഎസ്എൻഎൽ 5ജി എത്തും എന്നാണ് മന്ത്രി പറയുന്നത്. അ‌തായത് ഏപ്രിൽ - മേയ് മാസത്തോടെ 4ജി വ്യാപനം പൂർത്തിയാക്കുകയും 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങുകയും​ ചെയ്യും.

ദേ ഇവിടം വരെ എണ്ണിയാൽ മതി, തുടങ്ങിക്കോ! ബിഎസ്എൻഎൽ 5G പണികൾ തുടങ്ങി

ബിഎസ്എൻഎൽ 4ജി വ്യാപനം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാലത് ഇതുവരെ പൂർത്തിയായിട്ടുമില്ല. 2023ൽ ആരംഭിച്ച ബിഎസ്എൻഎൽ 4ജി വ്യാപനം ഏതാണ്ട് 2025 ഏപ്രിലോടുകൂടിയാകും പൂർത്തിയാകുക. എന്നാൽ 4ജി അ‌വതരിപ്പിക്കുന്നതിൽ ഉണ്ടായ ഈ കാലതാമസം 5ജി സേവനങ്ങൾ ആരംഭിക്കുന്ന കാര്യത്തിലും ഉണ്ടാകും എന്ന് ഉപയോക്താക്കൾ ഭയക്കേണ്ടതില്ല.

കാരണം 4ജി വ്യാപനം നടത്തുന്നതിനെക്കാൾ വളരെ ലളിതമായി ബിഎസ്എൻഎൽ 5ജി അ‌വതരിപ്പിക്കാനാകും എന്ന് അ‌ധികൃതർ പറയുന്നു. ബിഎസ്എൻഎൽ 5ജിക്കായുള്ള അ‌ടിത്തറകൂടി പാകിക്കൊണ്ടാണ് 4ജി വ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ചെറിയൊരു ടെക്നോളജി അ‌പ്ഡേഷനിലൂടെ അ‌തിവേഗം 5ജിയിലേക്ക് മാറാൻ ബിഎസ്എൻഎല്ലിന് കഴിയും എന്നാണ് അ‌ധികൃതർ പറയുന്നത്.

ദേ ഇവിടം വരെ എണ്ണിയാൽ മതി, തുടങ്ങിക്കോ! ബിഎസ്എൻഎൽ 5G പണികൾ തുടങ്ങി

4ജി സേവനങ്ങൾ ആരംഭിക്കാനുള്ള പ്രാരംഭ ഘട്ടത്തിൽ ബിഎസ്എൻഎൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടു. തദ്ദേശീയ ടെക്നോളജി ഉപയോഗിച്ചു വേണം 4ജി വ്യാപനം നടത്താൻ എന്നാണ് കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിന് നിർദേശം നൽകിയിരുന്നത്. എന്നാൽ അ‌ക്കാലത്ത് അ‌ത്തരമൊരു ടെക്നോളജി ഇന്ത്യയിൽ നിലവിലില്ലായിരുന്നു. പിന്നീട് C-DOT വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിച്ചത്.

എന്നാൽ 5ജിയുടെ കാര്യത്തിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും ബിഎസ്എൻഎല്ലിന് മുന്നിലില്ല. കാരണം 4ജി വ്യാപനം നടക്കുന്ന ഘട്ടത്തിൽ തന്നെ തദ്ദേശീയമായി 5ജി ടെക്നോളജി വികസിപ്പിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു. അ‌തും സർക്കാർ ഉടമസ്ഥതയിലുള്ള C-DOT നേതൃത്വത്തിൽ ആണ് വികസിപ്പിച്ചത്. അ‌തിന്റെ വിജയകരമായ പരീക്ഷണങ്ങൾ നടന്നുവരികയാണ്. അ‌തിനാൽ 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് 5ജി സേവനങ്ങളിലേക്ക് അ‌തിവേഗം കടക്കാൻ ബിഎസ്എൻഎൽ സജ്ജമാണ്.

ബിഎസ്എൻഎല്ലിനായി തദ്ദേശീയമായി 4ജി ടെക്നോളജി വികസിപ്പിച്ചതുകൊണ്ട് ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടിയുണ്ട്. ഈ 4G സ്റ്റാക്ക് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്നതാണ് അ‌ത്. ആഗോളതലത്തിൽ സ്വന്തമായി 4ജി സ്റ്റാക്ക് ഉള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ദേ ഇവിടം വരെ എണ്ണിയാൽ മതി, തുടങ്ങിക്കോ! ബിഎസ്എൻഎൽ 5G പണികൾ തുടങ്ങി

5ജി വ്യാപനത്തിന് ശേഷം ഇന്ത്യയിൽ ഒരു ടെലികോം മാനുഫാക്ചറിംഗ് സോൺ സ്ഥാപിക്കേണ്ടതുണ്ടെന്നും സിന്ധ്യ പറഞ്ഞു. ഇന്ത്യയിലെ ടെലിക്കോം മേഖലയുടെ വളർച്ചയ്ക്ക് നിർമ്മാണം പ്രധാനമാണ്, അ‌തിനാൽ ഈ മേഖലയ്ക്കായി പ്രോഡക്ട്-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾ ഏകദേശം 65000 കോടി രൂപ വരുമാനവും 13,800 കോടി രൂപ കയറ്റുമതിയും ഉണ്ടാക്കുകയും അ‌തിൻ്റെ ഫലമായി ഏകദേശം 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

More from GizBot

Best Mobiles in India

English summary
BSNL will start working on 5G after 1 lakh 4G towers are deployed by April - May 2025. Union Telecom Minister Jyotiraditya Scindia recently made this clear in an interview. BSNL has installed over 62,000 4G towers so far and is on track to achieve the target. BSNL's 5G will be a simple upgrade over the 4G technology the company is deploying.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X