എതിരാളികളുടെ ചങ്ക് പറിയുന്നു, ബിഎസ്എൻഎല്ലിന്റെ ഈ തന്ത്രം ഏറെ ഉപകാരപ്രദം
ഏത് നേരത്താണ് ഭാഗ്യം തെളിയുക എന്ന് പറയാൻ സാധിക്കില്ല, സമയമാകുമ്പോൾ അത് സംഭവിക്കും, ബിഎസ്എൻഎല്ലിന്റെ കാര്യത്തിൽ ഭാഗ്യം തെളിഞ്ഞത് സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനവിന്റെ രൂപത്തിലായിരുന്നു. ഈ വർഷം ജൂലൈയിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ സ്വകാര്യ കമ്പനികൾ മൊബൈൽ താരിഫുകൾ വർധിപ്പിച്ചു. എന്നാൽ ബിഎസ്എൻഎൽ നിരക്ക് വർധിപ്പിക്കാൻ തയാറായില്ല. പകരം നിലവിലുള്ള പ്ലാനുകൾ അതേപടി നൽകുന്നത് തുടർന്നു. നിരക്ക് വർധനയെ തുടർന്ന് സാധാരണക്കാരുടെ റീച്ചാർജ് ബജറ്റ് വൻ തോതിൽ ഉയർന്നു. അതോടെ പലരും ഒരു ആശ്വാസം തേടി ബിഎസ്എൻഎല്ലിലേക്ക് എത്തി.
ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളിൽ കൂടുതൽ വരിക്കാരെ നേടിക്കൊണ്ട് വളർച്ചയുടെ പാതയിലാണ് ബിഎസ്എൻഎൽ. അതിന് സഹായിച്ചത് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയ പ്രീപെയ്ഡ് പ്ലാനുകളാണ്. ചീപ് റേറ്റിൽ ലഭ്യമാക്കിയിരിക്കുന്ന റീച്ചാർജ് ഓപ്ഷനുകളിലൂടെ കൂടുതൽ വരിക്കാരെ സ്വന്തമാക്കുന്നത് ബിഎസ്എൻഎൽ തുടരുന്നു. ഇത് യഥാർഥത്തിൽ ആശങ്കയിലാഴ്ത്തിയിരിക്കുന്നത് സ്വകാര്യ ടെലിക്കോം കമ്പനികളെയാണ്.

കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ നൽകുന്നതിനാൽ നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത് പോകുന്നു. ഇത് സ്വകാര്യ കമ്പനികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന നിലയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. ഇതേ നിലയിൽ മുന്നോട്ട് പോയാൽ അധികം വൈകാതെ ബിഎസ്എൻഎൽ നില മെച്ചപ്പെടുത്തുകയും അടുത്ത വർഷത്തോടെ സ്വകാര്യ കമ്പനികളെ പിന്നിലാക്കുകയും ചെയ്യും.
നിരക്കുകൾ കുറഞ്ഞ പ്ലാനുകൾ നിലനിർത്തി ബിഎസ്എൻഎല്ലും സാഹചര്യം അനുകൂലമാക്കി നിലനിർത്തുന്നു. അതിന് ബിഎസ്എൻഎല്ലിനെ സഹായിക്കുന്ന പ്രമുഖ റീച്ചാർജ് പ്ലാനുകളിൽ ചിലത് ഇവിടെ പരിചയപ്പെടുത്തുന്നു. ബിഎസ്എൻഎൽ വരിക്കാരായിരിക്കുന്നവർക്കും വരിക്കാർ ആകാൻ ആഗ്രഹിക്കുന്നവർക്കും ഈ പ്ലാനുകൾ അറിഞ്ഞുവയ്ക്കുന്നത് ഉപകാരപ്പെടും. ദീർഘകാല വാലിഡിറ്റിക്ക് സ്വകാര്യ കമ്പനികൾ വൻ തുകയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിന്റെ 300 ദിവസത്തിന് മുകളിൽ വാലിഡിറ്റിയുള്ള ചെലവ് കുറഞ്ഞ 4 പ്ലാനുകൾ ഇതാ:

1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഈ പ്ലാൻ ചീപ് റേറ്റിൽ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. പ്രതിമാസ അടിസ്ഥാനത്തിലാണ് ഇതിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. പ്രതിമാസം 300 മിനിറ്റ് കോളിങ്, ആകെ 3ജിബി ഡാറ്റ, മാസം 30 എസ്എംഎസ് എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഓരോ മാസവും ഈ ആനുകൂല്യങ്ങൾ പുതുക്കപ്പെടും.
1499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ദീർഘകാല വാലിഡിറ്റിയോടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി 336 ദിവസ വാലിഡിറ്റിയോടെ ഈ പ്ലാൻ എത്തുന്നു. അൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ബൾക്ക് ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകും. ഈ ഡാറ്റ തീർന്നാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാം.
1999/1899 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: യഥാർഥത്തിൽ ഈ പ്ലാനിന്റെ നിരക്ക് 1999 രൂപ ആയിരുന്നു. എന്നാൽ ദീപാവലിയോടനുബന്ധിച്ചുള്ള ഓഫറിന്റെ ഭാഗമായി 100 രൂപ ഡിസ്കൗണ്ടിന് ശേഷം 1899 രൂപ വിലയിലാണ് ഈ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അൺലിമിറ്റഡ് കോളിങ്, 600ജിബി ഡാറ്റ, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവയാണ് 1899 രൂപയുടെ പ്ലാനിൽ ലഭ്യമാകുക. ഇതിലെ 600ജിബി ഡാറ്റ ബൾക്ക് ഡാറ്റയാണ്. അതിനാൽ പ്രതിദിന പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഒരു ശരാശരി മൊബൈൽ ഉപയോക്താവിന്റെ ഡാറ്റ, കോളിങ്, എസ്എംഎസ് ആവശ്യകതകൾ ഒരു വർഷത്തേക്ക് നിറവേറ്റാൻ ആവശ്യമായ നിലയിലാണ് ഈ പ്ലാൻ എത്തുന്നത്.
2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച നിരക്ക് കുറഞ്ഞ വാർഷിക പ്ലാൻ ആണിത്. അൺലിമിറ്റഡ് കോളിങ്, 2GB പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 395 ദിവസം അഥവാ 13 മാസം വാലിഡിറ്റി എന്നിവയാണ് ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








