Home
News

സ്പീഡ് കൂട്ടിയിട്ടും ഇത്രയും ലാഭമോ? ബിഎസ്എൻഎൽ എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഇതാ..

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) എൻട്രി ലെവൽ പ്ലാനുകൾക്കായി ബ്രോഡ്ബാൻഡ് സ്പീഡ് ആനുകൂല്യങ്ങൾ അപ്ഗ്രേഡ് ചെയ്തു. വളരെ കാലം മുമ്പ് അപ്ഗ്രേഡ് ചെയ്ത പ്ലാൻ വലിയ രീതിയിൽ ശ്രദ്ധ നേടിയില്ല എന്ന് വേണം പറയാൻ. ബിഎസ്എൻഎൽ അതിൻ്റെ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്ക് ഒപ്പം വളരെ കുറഞ്ഞ വേഗതയും പരിമിതമായ അളവിലുള്ള ഡാറ്റയും ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോൾ, വേഗത വർദ്ധിച്ചപ്പോഴും, ഡാറ്റ പരിധി ഇപ്പോഴും സമാനമാണ്. 249 രൂപയ്ക്കും 299 രൂപയ്ക്കും 329 രൂപയ്ക്കും വർധിച്ച സ്പീഡ് ഉള്ള പ്ലാനുകളാണ് ഇപ്പോൾ ഉള്ളത്.

ഇവയെല്ലാം എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ്. അവ ലോ-ബജറ്റ് ഉപഭോക്താക്കൾക്ക് വേണ്ടിയുള്ളതാണ്. ഈ പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം. ബിഎസ്എൻഎല്ലിൻ്റെ സ്പീഡ് അപ്‌ഗ്രേഡുകൾ ഉള്ള എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പ്രതിമാസം 249 രൂപയിൽ ആണ് ആരംഭിക്കുന്നത്. 299 രൂപയുടെയും 329 രൂപയുടെയും പ്ലാനും എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനിൽ ഉണ്ട്.

ബിഎസ്എൻഎൽ എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഇതാ..

249 രൂപയുടെ പ്ലാനിൽ 10 ജിബി എഫ്‌യുപി (ഫെയർ യൂസേജ് പോളിസി) ഡാറ്റയും 299 രൂപ പ്ലാനിൽ 20 ജിബിയും 329 രൂപ പ്ലാനിൽ 1000 ജിബിയും ലഭിക്കും. എഫ്‌യുപി പരിധിക്ക് ശേഷം വേഗത 2 Mbps ആയും 1000 ജിബിക്ക് 4 Mbps ആയും സ്പീഡ് കുറയുന്നത് ആയിരിക്കും. 249 രൂപയുടെയും 299 രൂപയുടെയും പ്ലാനുകൾ ബിഎസ്എൻഎല്ലിൻ്റെ പുതിയ ഉപയോക്താക്കക്ക് മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കുക.

ഇവ മികച്ച എൻട്രി ലെവൽ പ്ലാനുകളാണ് എന്നതിൽ സംശയമില്ല. എന്നിരുന്നാലും വേഗത വർധിച്ചെങ്കിലും ഒരേ ഒരു പ്രശ്നം, 249 രൂപയുടെയും 299 രൂപയുടെയും പ്ലാനിൽ ഡാറ്റ അതേപടി നിലനിൽക്കുന്നത് പ്രശ്‌നമാകാം. 25 എംബിപിഎസ് വേഗതയിൽ 10 ജിബി, 20 ജിബി ഡാറ്റ എന്നത് വലിയ നേട്ടം എന്ന് പറയാൻ പറ്റില്ല.

എന്നാൽ ഈ മൂന്ന് പ്ലാനുകളും സ്പീഡ് അപ്‌ഗ്രേഡുകൾ ഉണ്ട് എന്നത് നിലവിലുള്ള ഉപയോക്താക്കൾക്ക് ഗുണം ചെയ്യും. നേരത്തെ 249 രൂപയുടെ പ്ലാൻ 10 എംബിപിഎസ് ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഈ പ്ലാനിൽ 25 എംബിപിഎസ് സ്പീഡ് വാഗ്ദാനം ചെയ്യുന്നു.

299 രൂപയുടെ പ്ലാനിൻ്റെ കാര്യവും ഇങ്ങനെ തന്നെ. ഈ പ്ലാൻ ഉള്ള ഉപയോക്താക്കൾക്ക് നേരത്തെ 10 Mbps വേഗത ഉണ്ടായിരുന്നത് ഇപ്പോൾ 25 Mbps വേഗത ആയി വർധിച്ചു. കൂടാതെ, 329 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 20 Mbps വേഗത ലഭിച്ചിരുന്നത് ഇപ്പോൾ 25 Mbps ആയി വർദ്ധിപ്പിച്ചു.

ബ്രോഡ്ബാൻഡ് പ്ലാനുകൾ വിട്ട് പ്രീപെയ്ഡ് പ്ലാനുകളിലേക്ക് വരുമ്പോൾ ഉപയോക്താക്കൾക്ക് 2ജിബി പ്രതിദിന ഡാറ്റയും 160 ദിവസത്തെ സേവന വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിൽ ഉണ്ട്. ഈ പ്ലാനിന് 997 രൂപ ആകും. പ്ലാൻ 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 SMS/ദിവസം എന്നിവ ബണ്ടിൽ ചെയ്യുന്ന ഒരു പഴയ ഓഫറാണ്.

ഇതോടൊപ്പം, ഹാർഡി ഗെയിമുകൾ, വിവിധ കമ്പനികളിൽ നിന്നുള്ള മറ്റ് ഗെയിമിംഗ് ആനുകൂല്യങ്ങൾ, സിങ് മ്യൂസിക്, WOW എൻ്റർടൈൻമെൻ്റ്, ബിഎസ്എൻഎൽ ട്യൂൺസ്, Lystn പോഡ്‌കാസ്റ്റ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഉണ്ട്. ഈ പ്ലാൻ നിങ്ങൾക്കായി നൽകുന്ന മൊത്തം ഡാറ്റ 160 ദിവസത്തിൽ 320 ജിബി ആണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
BSNL's entry-level broadband plans with speed upgrades start at Rs 249 per month. The entry-level broadband plan also has a Rs 299 and Rs 329 plan. The Rs 249 plan offers 10 GB FUP (Fair Usage Policy) data, the Rs 299 plan offers 20 GB and the Rs 329 plan offers 1000 GB.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X