നല്ല സ്പീഡും ആരും കൊതിക്കുന്ന ഒരു അധിക ആനുകൂല്യവും! മികച്ചൊരു BSNL ബ്രോഡ്ബാൻഡ് പ്ലാൻ ഇതാ
മൊബൈൽ സേവനങ്ങളുടെ കാര്യം പോലെയല്ല, ബ്രോഡ്ബാൻഡ് സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ പുലിയാണ്. എതിരാളികൾ ഏറെയുണ്ടെങ്കിലും ഏതൊരു എതിരാളിയോടും പൊരുതാൻ ശേഷിയുള്ള മികച്ച പ്ലാനുകളും സർവീസും ബിഎസ്എൻഎല്ലിന്റെ ഫൈബർ ബ്രോഡ്‌ബാൻഡ് സേവന വിഭാഗമായ ബിഎസ്എൻഎൽ ഭാരത് ഫൈബർ കാഴ്ചവയ്ക്കുന്നുണ്ട്. അതിനാൽത്തന്നെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിനെപ്പറ്റി പരാതികളും തീരെ കുറവാണ്.
വിവിധ സ്പീഡുകളിൽ വിവിധ അളവുകളിലുള്ള ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ ( BSNL ) അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ചില ബ്ലാനുകളിൽ അധിക ആനുകൂല്യമായി വിവിധ ഒടിടി സബ്സ്ക്രിപ്ഷനുകളും ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

ബിഎസ്എൻഎല്ലിന്റെ വിവിധ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ കൂട്ടത്തിൽ 60 Mbps വേഗത വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകളും കാണാൻ സാധിക്കും. ഇതിൽ ഒരു പ്ലാൻ ഏറെ ജനപ്രിയമായ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതമാണ് എത്തുന്നത്. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറെ മികച്ച പ്ലാനുകളിൽ ഒന്നായാണ് ഒടിടി സബസ്ക്രിപ്ഷൻ അടങ്ങുന്ന ഈ 60 എംബിപിഎസ് പ്ലാൻ വിലയിരുത്തപ്പെടുന്നത്.
60 Mbps വേഗതയുള്ള രണ്ട് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്ന് 599 രൂപ നിരക്കിലും രണ്ടാമത്തേത് 666 രൂപ നിരക്കിലും എത്തുന്നു. ഇതിൽ 599 രൂപ പ്ലാനിനൊപ്പം OTT സബ്‌സ്‌ക്രിപ്‌ഷനൊന്നും ലഭിക്കില്ല, എന്നാൽ 666 രൂപ പ്ലാനിൽ ഡാറ്റയ്ക്ക് ഒപ്പം Disney+ Hotstar സബ്സ്ക്രിപ്ഷനും ലഭിക്കും.

അതിനാൽത്തന്നെ ബിഎസ്എൻഎല്ലിന്റെ ഈ രണ്ട് 60എംബിപിഎസ് പ്ലാനുകളിൽ കൂടുതൽ പേർക്കും ഇഷ്ടം 666 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ആണ്. ബിഎസ്എൻഎൽ ഭാരത് ഫൈബറിൽ നിന്നുള്ള 599 രൂപ പ്ലാനിൽ 60 എംബിപിഎസ് വേഗതയിൽ 3.3 ടിബി പ്രതിമാസ ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.
666 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 60 എംബിപിഎസ് വേഗതയും ( ഡൗൺലോഡ് ആൻഡ് അപ്‌ലോഡ് ), ഒപ്പം 3.3 ടിബി പ്രതിമാസ ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. 3.3TB പ്രതിമാസ ഡാറ്റ ഉപയോഗിച്ചതിന് ശേഷം, വേഗത 4 Mbps ആയി കുറയുന്നു.
ഇതിന് പുറമേ അധിക ആനുകൂല്യമായി 666 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. അതായത് പ്രധാന ആനുകൂല്യത്തിന്റെ കാര്യത്തിൽ 666 രൂപയുടെ പ്ലാനും 599 രൂപയുടെ പ്ലാനും ഒരേപോലെ തന്നെയാണ്. ഒടിടി ബണ്ടിംഗ് മാത്രമാണ് ഇരുപ്ലാനുകളും തമ്മിലുള്ള ഏക വ്യത്യാസം.

തങ്ങളുടെ ബജറ്റും താൽപര്യവും അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് ഇതിൽ ഇഷ്ടമുള്ള പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കും. ബിഎസ്എൻഎൽ ഭാരത് ഫൈബർ രാജ്യത്തുടനീളം തങ്ങളുടെ സർവീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ ഈ രണ്ട് 60എംബിപിഎസ് പ്ലാനുകളും രാജ്യത്തെ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. എന്നാലിവ ഏത് സമയത്തും പിൻവലിക്കാനുള്ള അവകാശം ബിഎസ്എൻഎല്ലിനുണ്ട് എന്നതും ഓർക്കണം.
പ്രതിമാസ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ മികച്ച വേഗതയുള്ള മാന്യമായ നിരക്കിലുള്ള ഒരു ബ്രോഡ്ബാൻഡ് പ്ലാൻ ആഗ്രഹിക്കുന്നവർക്ക് ബിഎസ്എൻഎല്ലിന്റെ 60എംബിപിഎസ് പ്ലാനുകൾ മികച്ച ഓപ്ഷനാണ്. ഒടിടി ആനുകൂല്യം അടങ്ങുന്ന പ്ലാനാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ കൂടുതൽ ലാഭകരമാണ്. കാരണം നിരവധി പേരുടെ ഇഷ്ട ഒടിടി പ്ലാറ്റ്ഫോം ആണ് ഡിസ്നി+ ഹോട്ട്സ്റ്റാർ.


Click it and Unblock the Notifications








