ഇനീപ്പോ ജോലിയുടെ കാര്യം ഓർത്ത് വിഷമിക്കേണ്ട! ബജറ്റ് 2024: 4 കോടി യുവാക്കള്‍ക്ക് തൊഴിലവസരവുമായി പുതിയ പദ്ധതി
കേന്ദ്ര ബജറ്റ് 2024 (ചൊവ്വാഴ്ച, ജൂലൈ 23) നടന്നുകൊണ്ട് ഇരിക്കുകയാണ്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അഞ്ച് പുതിയ പദ്ധതികളും സംരംഭങ്ങളും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ലോക്‌സഭയിൽ 2024ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അവരുടെ പ്രഖ്യാപനം. "4.1 കോടി യുവാക്കൾക്ക് 5 വർഷത്തിന് ഉള്ളിൽ തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിന് ഉള്ള പ്രധാനമന്ത്രിയുടെ 5 പദ്ധതികളുടെയും സംരംഭങ്ങളുടെയും പാക്കേജ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്." എന്നാണ് നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ പറഞ്ഞ് തുടങ്ങിയത്.
"കേന്ദ്ര വിഹിതത്തിൽ 2 ലക്ഷം കോടി രൂപ ഈ വർഷം ഞങ്ങൾ അതിനായി വകയിരുത്തി. വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യം എന്നിവയ്ക്കായി 1.48 ലക്ഷം കോടി രൂപയും ഈ വർഷം വകരുതായിട്ടുണ്ട്." എന്ന് നിർമ്മല സീതാരാമൻ കൂട്ടി ചേർത്തു. പ്രധാനമന്ത്രിയുടെ പാക്കേജിൻ്റെ ഭാഗമായി തൊഴിലുമായി ബന്ധപ്പെട്ട ഇൻസെൻ്റീവുകൾക്കായി സർക്കാർ മൂന്ന് പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

ഇവ ഇപിഎഫ്ഒയിലെ എൻറോൾമെൻ്റിനെ അടിസ്ഥാനമാക്കി ഉള്ളതാണ് എന്നും ആദ്യമായി ജോലി ചെയ്യുന്നവരെ അംഗീകരിക്കുന്നതിലും ജീവനക്കാർക്കും തൊഴിലുടമകൾക്കും ഉള്ള പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കും എന്നും അവർ പറഞ്ഞു.
"എല്ലാ ഔപചാരിക മേഖലകളിലും ജോലി സ്ഥലത്ത് പുതുതായി പ്രവേശിക്കുന്ന എല്ലാ വ്യക്തികൾക്കും ഒരു മാസത്തെ വേതനം നൽകും. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യ ജോലിക്കാർക്ക് ഒരു മാസത്തെ ശമ്പളം 3 ഗഡുക്കളായി നേരിട്ട് ലഭിക്കുന്ന ആനുകൂല്യം 15,000 രൂപ വരെ ആയിരിക്കും. യോഗ്യതാ പരിധി (Eligibility limit) ശമ്പളം ഒരു ലക്ഷം രൂപ ആയിരിക്കും. പ്രതിമാസം ഒരു ലക്ഷം രൂപയുടെ പദ്ധതി 210 ലക്ഷം യുവാക്കൾക്ക് പ്രയോജനപ്പെടും," മന്ത്രി പ്രഖ്യാപിച്ചു.
യുവാക്കൾക്കുള്ള തൊഴിലിനെ കുറിച്ച് സീതാരാമൻ എന്താണ് പറഞ്ഞത്? സംസ്ഥാനങ്ങളുമായും വ്യവസായങ്ങളുമായും സഹകരിച്ച് നൈപുണ്യത്തിനായി പുതിയ കേന്ദ്രാവിഷ്കൃത പദ്ധതി അതായത് 20 ലക്ഷം യുവാക്കൾക്ക് 5 വർഷത്തിനുള്ളിൽ വൈദഗ്ധ്യം നൽകും. 7.5 ലക്ഷം രൂപ വരെയുള്ള വായ്പകൾ സുഗമമാക്കുന്നതിന് മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്കരിക്കും. തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന 30 ലക്ഷം യുവാക്കൾക്ക് ഒരു മാസത്തെ പിഎഫ് വിഹിതം നൽകി സർക്കാർ പ്രോത്സാഹനം നൽകും.
തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികൾ സർക്കാർ ആരംഭിക്കും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ വളർച്ചയും തൊഴിൽ അവസരങ്ങളും നയപരമായ ലക്ഷ്യമായിരിക്കും. പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിലുള്ള അഞ്ചാമത്തെ പദ്ധതിയായി മികച്ച കമ്പനികളിൽ ഇൻ്റേൺഷിപ്പ്, 5 വർഷത്തിനുള്ളിൽ 1 കോടി യുവാക്കൾക്ക് 500 മുൻനിര കമ്പനികളിൽ ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിന് ഞങ്ങളുടെ സർക്കാർ ഒരു സമഗ്ര പദ്ധതി ആരംഭിക്കും.
റിയൽ ലൈഫ് ബിസിനസുകളിലേക്കും തൊഴിൽ അവസരങ്ങളിലേക്കും അവർ 12 മാസത്തേക്ക് എക്സ്പോഷർ നേടും. പ്രതിമാസം 5000 രൂപ അലവൻസിന് ഒപ്പം 6000 രൂപ ഒറ്റ തവണ സഹായവും നൽകും. പരിശീലന ചെലവും ഇൻ്റേൺഷിപ്പിൻ്റെ 10 ശതമാനവും അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് കമ്പനികൾ വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








