Home
News

അടപടലം കളി അഭ്യാസം; ബജറ്റ് 2024: സ്‌പെയ്‌സ് ടെക്‌നോളജിയുടെ വികസനത്തിന് 1,000 കോടി രൂപയുടെ ഫണ്ട്

ചന്ദ്രയാൻ-3 ദൗത്യം വൻ വിജയമാണ് നേടിയത്. ഈ വിജയത്തിൽ ആവേശഭരിതരായ ധനമന്ത്രി നിർമ്മല സീതാരാമൻ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികസനം വർദ്ധിപ്പിക്കുന്നതിന് 1,000 കോടി രൂപയുടെ ഫണ്ട് ആണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത്. പാർലമെൻ്റിൽ 2024 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെയാണ് ഈ പ്രഖ്യാപനം. ഇന്ത്യയിൽ ഉടനീളം ഉള്ള 180ലധികം സർക്കാർ അംഗീകൃത ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളെ സപ്പോർട്ട് ചെയ്യുക എന്നത് ആണ് ഈ ഫണ്ടിന്റെ ലക്ഷ്യം. ബഹിരാകാശ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ഓർമപ്പെടുത്തൽ കൂടി ആണ് ഈ പ്രഖ്യാപനം.

"അടുത്ത 10 വർഷത്തിന് ഉള്ളിൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ അഞ്ചിരട്ടിയായി വികസിപ്പിക്കുന്നതിൽ ഞങ്ങൾ തുടർച്ചയായി ഊന്നൽ നൽകിക്കൊണ്ട്, 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സ്ഥാപിക്കും," ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. സീതാരാമൻ തിങ്കളാഴ്ച അവതരിപ്പിച്ച സാമ്പത്തിക സർവേ 2023-24, റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, ബഹിരാകാശ പര്യവേക്ഷണത്തിന് ഉള്ള ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലെ കാര്യമായ പുരോഗതി എടുത്തുത്ത് കാണിച്ചു.

ബജറ്റ് 2024: സ്‌പെയ്‌സ് ടെക്‌നോളജി വികസനത്തിന് 1000 കോടി രൂപയുടെ ഫണ്ട്

ഇന്ത്യയ്ക്ക് നിലവിൽ 55 സജീവ ബഹിരാകാശ ആസ്തികൾ ഉണ്ടെന്ന് സർവേ വെളിപ്പെടുത്തുന്നു. 18 ആശയ വിനിമയ ഉപഗ്രഹങ്ങൾ, ഒമ്പത് നാവിഗേഷൻ ഉപഗ്രഹങ്ങൾ, അഞ്ച് ശാസ്ത്ര ഉപഗ്രഹങ്ങൾ, മൂന്ന് കാലാവസ്ഥാ ഉപഗ്രഹങ്ങൾ, 20 ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു.

നേട്ടങ്ങളും ഭാവി പ്രതീക്ഷകളും ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) എൽവിഎം3 ദൗത്യങ്ങളായ എം2, എം3 എന്നിവയിലൂടെ 72 വൺവെബ് ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിലേക്ക് വിജയകരമായി വിക്ഷേപിച്ചു. ഈ നേട്ടം ആഗോള വാണിജ്യ വിക്ഷേപണ സേവന വിപണിയിൽ വിശ്വസനീയമായ ലോഞ്ച് വെഹിക്കിളായി എൽവിഎം3യെ സ്ഥാനം ഉറപ്പിച്ചു.

ജനുവരി 1 വരെ ഉള്ള കണക്ക് അനുസരിച്ച് 300-ലധികം ഇന്ത്യൻ സ്ഥാപനങ്ങളിൽ നിന്ന് 440 അപേക്ഷകൾ IN-SPAce-ന് ലഭിച്ചിട്ടുണ്ട് എന്നും സാമ്പത്തിക സർവേ ചൂണ്ടി കാട്ടുന്നു. ഈ ആപ്ലിക്കേഷനുകൾ അംഗീകാരം, ഹാൻഡ്‌ ഹോൾഡിംഗ്, ഫെസിലിറ്റി സപ്പോർട്ട്, കൺസൾട്ടൻസി, സാങ്കേതിക കൈമാറ്റം, സൗകര്യങ്ങളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ടതാണ്. കൂടാതെ, ബഹിരാകാശ പ്രവർത്തനങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന് ആയി വിവിധ സർക്കാരിതര സ്ഥാപനങ്ങളുമായി 51 ധാരണാപത്രങ്ങളും 34 സംയുക്ത പദ്ധതി നടപ്പാക്കൽ പദ്ധതികളും ഒപ്പുവച്ചു.

ചന്ദ്രയാൻ-3 യുടെ ചരിത്ര നേട്ടം കഴിഞ്ഞ വർഷം ഐഎസ്ആർഒ ചന്ദ്രയാൻ-3 ചന്ദ്രൻ്റെ ദക്ഷിണധ്രുവ മേഖലയിൽ വിജയകരമായി ഇറക്കിയിരുന്നു. ഈ നാഴിക കല്ല് ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റി. ഈ ദൗത്യത്തിൻ്റെ വിജയം ആഗോള ബഹിരാകാശ സമൂഹത്തിൽ ഇന്ത്യയുടെ പ്രശസ്തി ഉയർത്തി.

1,000 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപനം ഇന്ത്യയുടെ വളർന്ന് വരുന്ന ബഹിരാകാശ മേഖലയ്ക്ക് ഗണ്യമായ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. തുടർച്ചയായ നിക്ഷേപങ്ങളും സാങ്കേതിക വിദ്യയിലെ പുരോഗതിയും ഉപയോഗിച്ച്, ആഗോള ബഹിരാകാശ വ്യവസായത്തിലെ ഒരു പ്രധാന പോരാളി ആകാൻ ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Chandrayaan-3 mission was a huge success. Buoyed by this success, Finance Minister Nirmala Sitharaman announced a Rs 1,000 crore fund in the Union Budget to boost the development of space technology. This announcement was made during the Union Budget 2024 speech in Parliament. The fund aims to support more than 180 government approved space technology start-ups across India. The announcement is also a reminder to focus on developing the space economy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X