സാങ്കേതിക വിദ്യയുടെ ഒരു പോക്ക്; ഇനി വീട് നിര്‍മിക്കാന്‍ 24 മണിക്കൂര്‍ ധാരാളം

By Bijesh
|

സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവിതത്തെ ആയാസകരമാക്കുന്ന എത്രയോ ഉപകരണങ്ങള്‍ ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മള്‍ കണ്ടുകഴിഞ്ഞു. അതില്‍ ഏറെ പ്രയോജനകരം എന്നു പറയുന്നത്. 3 ഡി പ്രിന്റര്‍ ആണ്. ഒരു വസ്തു അതുപോലെ, പൂര്‍ണമായും പകര്‍ത്താമെന്നതാണ് 3 ഡി പ്രിന്റിംഗിന്റെ സവിശേഷത.

 

ആദ്യമാദ്യം ചെറിയ ഉപകരണങ്ങളാണ് 3 ഡി പ്രിന്റിംഗിലൂടെ പകര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കഥ മാറി. ഒരു കെട്ടിടം പൂര്‍ണമായും പകര്‍ത്താന്‍ സാധിക്കന്ന 3 ഡി പ്രിന്ററാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2500 ചതുരശ്ര അടി വരുന്ന കെട്ടിടം 24 മണിക്കൂര്‍ കൊണ്ട് നിര്‍മിക്കാന്‍ സാധിക്കുന്ന ഭീമാകാരന്‍ കോണ്‍ക്രീറ്റ് 3 ഡി പ്രിന്ററാണ് ഇത്.

സാങ്കേതിക വിദ്യയുടെ ഒരു പോക്ക്; ഇനി വീട് നിര്‍മിക്കാന്‍ 24 മണിക്കൂര്‍

സതേണ്‍ കാലിഫോര്‍ണിയയിലെ ബെറോക് ഖോഷ്‌നെവിസ് എന്ന പ്രൊഫസറാണ് ഈ പ്രിന്ററിന്റെ ശില്‍പി. ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ 3 ഡി പ്രിന്റിങ്ങിലൂടെ പുനര്‍നിര്‍മിക്കുകയും അത് ഒരുമിച്ചു ചേര്‍ക്കുകയുമാണ് ചെയ്യുന്നത്.

ഈ പ്രിന്റര്‍ യാദാര്‍ഥ്യമായാല്‍ നിര്‍മാണ രംഗത്ത് അത് വന്‍ വിപ്ലവത്തിനു തന്നെ വഴിവയ്ക്കും. കോണ്‍ടൂര്‍ ക്രാഫ്റ്റിംഗ് എന്ന ലെയേര്‍ഡ് ഫാബ്രിക്കേഷന്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എത്ര വലിയ വസ്തുക്കളും അതുപോലെ പകര്‍ത്താന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത് എന്നാണ് പുതിയ 3 ഡി പ്രിന്ററിന്റെ പ്രൊജക്റ്റ് വെബ്‌സൈറ്റില്‍ പറയുന്നത്.

പൂര്‍ണമായും കമ്പ്യൂട്ടറിന്റെ സഹായത്തോടെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാമെന്നു മാത്രമല്ല, ഉപയോഗിക്കുന്ന എനര്‍ജിയുടെ അളവും വളരെ കുറവായിരിക്കും. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

<center><iframe width="100%" height="360" src="//www.youtube.com/embed/-yv-IWdSdns?feature=player_embedded" frameborder="0" allowfullscreen></iframe></center>

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X