എസ്എംഎസ്, എംഎംഎസ് നിരോധനം പിന്‍വലിച്ചു

Posted By: Staff

എസ്എംഎസ്, എംഎംഎസ് നിരോധനം പിന്‍വലിച്ചു

കൂട്ട എസ്എംഎസ്, എംഎംഎസ് എന്നിവയ്ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. ഓഗസ്റ്റ് 31 വരെ നിരോധനം ഉണ്ടാകുമെന്ന് മുമ്പ്  വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെ, അതായത് ഓഗസ്റ്റ് 30ന് തന്നെ നിരോധനം പിന്‍വലിക്കുകയായിരുന്നു.

കഴിഞ്ഞാഴ്ചയാണ് സര്‍ക്കാര്‍ ബള്‍ക്ക് എസ്എംഎസ്, എംഎംഎസ് എന്നിവ നിരോധിച്ചത്. ആസാം ജനതയ്‌ക്കെതിരായി നടന്ന ആക്രമണങ്ങളും തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങള്‍ക്കും തടയിടുന്നതിന് വേണ്ടിയായിരുന്നു എസ്എംഎസ് നിരോധനം. ദിവസം 5 എസ്എംഎസ് എന്നായിരുന്നു ആദ്യം പരിധി നിശ്ചയിച്ചിരുന്നത്.  എന്നാല്‍ പിന്നീട് ഓഗസ്റ്റ് 23ന് അത് 20 എണ്ണമാക്കി ഉയര്‍ത്തിയിരുന്നു.

ആസാം ജനതയ്‌ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചും ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകും എന്ന തരത്തിലുള്ള എസ്എംഎസ് സന്ദേശങ്ങള്‍ പടര്‍ന്നതുമാണ്  നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇത്തരം സന്ദേശങ്ങളെ തുടര്‍ന്ന് ബാംഗ്ലൂര്‍ ഉള്‍പ്പടെയുള്ള പ്രമുഖ നഗരങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളും ജോലിക്കാരും ഉള്‍പ്പടെയുള്ള ആസാം ജനത പലായനം ചെയ്യാന്‍ ആരംഭിച്ചിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot