Home
News

ടിവിയുടെ വലുപ്പം ചതിച്ചു; കള്ളന്മാര്‍ വെറുംകൈയോടെ മടങ്ങി

മോഷ്ടിച്ച ടിവി വാഹനത്തില്‍ കൊള്ളാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ച് കള്ളന്മാര്‍ മടങ്ങി. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം.

ടിവി പൊക്കിയെടുത്ത്

ടിവി പൊക്കിയെടുത്ത്

ജനുവരി 17-ന് മോഷ്ടിച്ച വാഹനത്തില്‍ രണ്ടംഗസംഘം ഡള്ളാസിലെ വീട്ടില്‍ പ്രവേശിച്ചു. കണ്ണില്‍ ആദ്യംപെട്ട ടിവി പൊക്കിയെടുത്ത് വാഹനത്തിന് അടുത്തെത്തി. പക്ഷെ ടിവി അതില്‍ കൊള്ളുന്നില്ല. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും വിജയം കാണാനാകാതെ വന്നതോടെ ടിവി വീട്ടില്‍ തിരികെ വച്ച് കള്ളന്മാര്‍ സ്ഥലം വിട്ടു.

പുറംലോകം

പുറംലോകം

വീട്ടില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് മോഷണവിവരവം പുറംലോകം അറിയുന്നത്. മോഷ്ടാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഫ്‌ളാറ്റ് ടിവി

ഫ്‌ളാറ്റ് ടിവി

മോഷ്ടിച്ച ജീപ്പ് ചെറോകിയില്‍ രാവിലെ എട്ട് മണിയോടെയാണ് സംഘം സ്ഥലത്തെത്തിയത്. രണ്ടുപേരും ചേര്‍ന്ന് വലിയ ഫ്‌ളാറ്റ് ടിവി വാഹനത്തിന് അടുത്തെത്തിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്‍സീറ്റില്‍ വയ്ക്കാനായിരുന്നു ആദ്യശ്രമം. അത് നടക്കാതെ വന്നതോടെ ഡിക്കി തുറന്ന് അതുവഴി അകത്തുവയ്ക്കാന്‍ നോക്കി. ഇതും പരാജയപ്പെട്ടു. ഇതോടെ ടിവി തിരികെ വച്ച് മോഷ്ടാക്കള്‍ മടങ്ങുകയായിരുന്നു.

പൊതുജനങ്ങളുടെ സഹായം

പൊതുജനങ്ങളുടെ സഹായം

ഡള്ളാസിലെ മെലഡി ലെയ്‌നില്‍ ഉപേക്ഷിപ്പിക്കപ്പെട്ട വാഹനത്തിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് പിന്നീട് വ്യക്തമായി. മോഷ്ടാക്കളെ കുറിച്ച് വിവരം ലഭിക്കുന്നതിന് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്

Best Mobiles in India

English summary
Bungling Texas burglars leave almost empty-handed after being forced to RETURN flat screen TV that was too big to fit in their stolen getaway car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X