ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ ഇന്ത്യ വഴി ജിയോ 4ജി ലാപ്‌ടോപ്പ് വാങ്ങാം!

Written By:

ജിയോ വീണ്ടും വീണ്ടും ഉപഭോക്താക്കള്‍ക്ക് പല ഓഫറുകളും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടേ ഇരിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ജിയോ സൗജന്യ സേവനങ്ങള്‍ ആരംഭിച്ചത്. ദശലക്ഷക്കണക്കിന് ആഴുകളാണ് ജിയോ സേവനം ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ ഇന്ത്യ വഴി ജിയോ 4ജി ലാപ്‌ടോപ്പ് വാങ്ങാം!

എന്നാല്‍ ട്രായിയുടെ നിര്‍ദ്ദേശ പ്രകാരം ജിയോ സൗജന്യ ഓഫറുകള്‍ എല്ലാം തന്നെ നിര്‍ത്തി. എന്നിരുന്നാലും കുറഞ്ഞ ചിലവില്‍ ജിയോ ഓഫറുകള്‍ നല്‍കുമെന്ന് മുകേഷ് അംബാനി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

എന്നാല്‍ ഇതെല്ലാം തരണം ചെയ്ത് ജിയോ ഉപഭോക്താക്കള്‍ക്കായി 4ജി ലാപ്‌ടോപ്പ് കൊണ്ടു വരുന്നു. ഇത് പെട്ടന്നു തന്നെ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓണ്‍ലൈന്‍ ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ ഇന്ത്യ

ജിയോ 4ജി ലാപ്‌ടോപ്പ് ഓണ്‍ലൈന്‍ സെറ്റുകളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ വഴി നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്.

ജിയോ ലാപ്‌ടോപ്പ് ഓണ്‍ലൈന്‍

4ജി സിം ഉള്‍പ്പെടെയാണ് ജിയോ ലാപ്‌ടോപ്പ് നിങ്ങള്‍ക്കു ലഭിക്കുന്നത്. ജിയോ ലാപ്‌ടോപ്പ് നിര്‍മ്മിക്കുന്നത് 'ഫോക്‌സ്‌കോണ്‍ ഫോര്‍ ഇന്‍ഫോക്കസ്' ആണ്. എത്രയും പെട്ടന്നു തന്നെ ജിയോ ലാപ്‌ടോപ്പ് എത്തുമെന്നു പ്രതീക്ഷിക്കാം.

ജിയോ 4ജി ലാപ്‌ടോപ്പ് വില

മൂന്നു മോഡലുകളിലാണ് ജിയോ ലാപ്‌ടോപ്പ് എത്തുന്നത്.

. ജിയോ ലാപ്‌ടോപ്പ് 1 : 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 24999 രൂപ

. ജിയോ ലാപ്‌ടോപ്പ് 2 : 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 29,999 രൂപ.

. ജിയോ ലാപ്‌ടോപ്പ് 3 : 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 39999 രൂപ.

 

ലാപ്‌ടോപ്പ് സവിശേഷതകള്‍

. ഡിസ്‌പ്ലേ : 13.3ഇഞ്ച്
. ഓപ്പറേറ്റിങ്ങ് സിസ്റ്റം : വിന്‍ഡോസ് 10
. റാം : 4ജിബി
. ഹാര്‍ഡ് ഡിസ്‌ക്ക്: 64ജിബി, 129ജിബി
. പ്രോസസര്‍ : ഇന്റല്‍ പെന്റിയം, ക്വാഡ്‌കോര്‍ പ്രോസസര്‍
. ഗ്രാഫിക്‌സ് : ഉണ്ട്
. ഭാരം : 1.2Kg
. വെബ് ക്യാമറ : ഉണ്ട്
. ഒരു വര്‍ഷം വാറന്റി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio has provided many offers and benefits to its users again and again. Last year Jio started its services and provided free data services and calling services to its users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot