Home
News

ഫ്ലിപ്പ്കാർട്ട് കൂളിംഗ് ഡെയ്‌സ് സെയിലിൽ നിന്നും ഡിസ്കൗണ്ട് ഓഫറുകളിൽ വീട്ടുപകരണങ്ങൾ സ്വന്തമാക്കൂ

ഇപ്പോൾ ഫ്ലിപ്പ്കാർട്ട് മറ്റൊരു മെഗാ വിൽപ്പനയുമായി തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ, ഇത്തവണ സ്മാർട്ഫോണുകളൊന്നും തന്നെ ഈ പട്ടികയിൽ വരുന്നില്ല. കൂളറുകൾ, റഫ്രിജറേറ്ററുകൾ, എയർകണ്ടീഷണറുകൾ എന്നിവയ്ക്ക് ഓഫറുകളുള്ള ഫ്ലിപ്കാർട്ടിൻറെ കൂളിംഗ് ഡെയ്‌സ് സെയിൽ വെബ്‌സൈറ്റിൽ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ ഫ്ലിപ്കാർട്ട് സെയിൽ ഫെബ്രുവരി 24 വരെ തുടരുന്നതാണ്. കോട്ടൽ മഹീന്ദ്ര ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും തൽക്ഷണ കിഴിവുകൾ നേടാവുന്നതാണ്.

ഫ്ലിപ്പ്കാർട്ട് കൂളിംഗ് ഡേ സെയിൽ

ഫ്ലിപ്പ്കാർട്ട് കൂളിംഗ് ഡേ സെയിൽ

ഈ സെയിലിൽ 10 ശതമാനം തൽക്ഷണ കിഴിവ് നിങ്ങൾ ഒരു കൊട്ടക് മഹീന്ദ്ര കാർഡ് ഉടമയാണെങ്കിൽ ലഭിക്കും. കൊട്ടക് ക്രെഡിറ്റ് കാർഡുകൾക്കും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം വരെ തൽക്ഷണ കിഴിവ് ലഭിക്കുമെന്ന് ഫ്ലിപ്കാർട്ട് പേജ് പറയുന്നു. ഫ്ലിപ്പ്കാർട്ട് കൂളിംഗ് ഡേ സെയിലിൽ നിന്നും വാങ്ങുന്നവർക്ക് കുറഞ്ഞത് 10,000 രൂപ വരെ ലാഭിക്കാവുന്നതാണ്. രണ്ട് ദിവസം കൂടി നിലനിൽക്കുന്ന ഈ സെയിലിൽ എസികൾ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്ക് ലഭിക്കുന്ന വിലയിളവുകൾ, ഓഫറുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ഫ്ലിപ്പ്കാർട്ട് കൂളിംഗ് ഡെയ്‌സ് സെയിലിൽ നിന്നും ഡിസ്കൗണ്ട് ഓഫറുകൾ

വേൾപൂൾ 1.5 ടൺ 5 സ്റ്റാർ സ്പ്ലിറ്റ് ഇൻവെർട്ടർ എസി 33,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് ഒരു ഫൈവ്-സ്റ്റാർ റേറ്റിംഗ് ഉണ്ട്. ഇത് 25% വരെ ഊർജ്ജം ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. ഇത് ഒരു ഓട്ടോ റീസ്റ്റാർട് മെനുവിൽ വരുന്നതിനാൽ പവർ-കട്ട് ശേഷമുള്ള സെറ്റിങ്‌സ് നിങ്ങൾ സ്വമേധയാ വീണ്ടും സജ്ജമാക്കേണ്ടതില്ല എന്നതാണ് വലിയൊരു പ്രത്യകത. പിഎം 2.5 ഫിൽട്ടറുള്ള കാരിയർ 1.2 ടൺ 5 സ്റ്റാർ സ്പ്ലിറ്റ് ഇൻവെർട്ടർ എസി 32,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിനും ഫൈവ്-സ്റ്റാർ റേറ്റിംഗാണ് വരുന്നത്. ഇത് 25% വരെ ഊർജ്ജം ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. ഈ കാരിയർ എസിയിൽ ഒരു ഓട്ടോ റീസ്റ്റാർട്ട് മെനുവും ഉണ്ട്. അതിനർത്ഥം, ഇതിലും പവർ-കട്ട് ശേഷമുള്ള സെറ്റിങ്‌സ് നിങ്ങൾ സ്വമേധയാ വീണ്ടും സജ്ജമാക്കേണ്ടതില്ല എന്നതുതന്നെയാണ്.

ഡിസ്കൗണ്ട് ഓഫറുകളിൽ വീട്ടുപകരണങ്ങൾ

എൽജി 1.5 ടൺ 5 സ്റ്റാർ സ്പ്ലിറ്റ് ഡ്യുവൽ ഇൻവെർട്ടർ എസി 38,999 രൂപയ്ക്ക് ലഭ്യമാണ്. സൗജന്യ ഗ്യാസ് റീചാർജ് വരുന്ന കംപ്രസ്സറിൽ 10 വർഷം, പിസിബിയിൽ 5 വർഷം വാറണ്ടിയോടെയാണ് ഇത് വരുന്നത്. ഓട്ടോ-റീസ്റ്റാർട്ട്, സ്ലീപ്പ് മോഡ്, കോപ്പർ വയർ എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളോടെയാണ് ഇത് വരുന്നത്. സാംസങ് 198 എൽ ഡയറക്ട് കൂൾ സിംഗിൾ ഡോർ 5 സ്റ്റാർ 17,690 രൂപയ്ക്ക് ലഭ്യമാണ്. ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസ്സറും കൂളിംഗ് ആവശ്യമില്ലാത്ത ഇനങ്ങൾ സ്റ്റോർ ചെയ്യുന്നതിനുമുള്ള ഡ്രോയറുമായി ബേസ് സ്റ്റാൻഡും ഇതിലുണ്ട്.

ഫ്ലിപ്പ്കാർട്ട് കൂളിംഗ് ഡെയ്‌സ് സെയിലിൽ നിന്നും ഡിസ്കൗണ്ട് ഓഫറുകളിൽ വീട്ടുപകരണങ്ങൾ

സാംസങ് 192 എൽ ഡയറക്റ്റ് കൂൾ സിംഗിൾ ഡോർ 2 സ്റ്റാർ 11,790 രൂപയ്ക്ക് ലഭ്യമാണ്. ലീനിയർ കംപ്രസ്സറും നേരിട്ടുള്ള കൂൾ സവിശേഷതയുമായാണ് ഇത് വരുന്നത്. വേൾപൂൾ 265 എൽ ഫ്രോസ്റ്റ് ഫ്രീ ഡബിൾ ഡോർ 3 സ്റ്റാർ 24,990 ന് ലഭ്യമാണ്. നാല് വ്യത്യസ്ത നിറങ്ങളിൽ ഈ റഫ്രിജറേറ്റർ ലഭ്യമാണ്. ഇത് ഡിജിറ്റൽ കൺവെർട്ടറുകളിൽ വിപണിയിൽ വരുന്നു. 3-5 അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഇത് നല്ലൊരു ഓപ്ഷനാണ്.

Best Mobiles in India

English summary
Flipkart is back again with another mega sale, but not on smartphones this time. The selling of Flipkart's Cooling Days with deals on the website for coolers, refrigerators, air conditioners, fans and more has begun.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X