റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം
ഇന്ത്യയിലെ ജനപ്രിയ സ്മാർട്ഫോണുകളായ റെഡ്മി നോട്ട് 9 സീരീസിൻറെ വില ഷവോമി ഇപ്പോൾ കുറച്ചിരിക്കുകയാണ്. റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി 9 ഐ, റെഡ്മി 9 പ്രൈം തുടങ്ങിയ ഹാൻഡ്സെറ്റുകൾക്കാണ് ഇപ്പോൾ വിലക്കുറവ് ലഭിച്ചിരിക്കുന്നത്. മാർച്ച് 4 വരെ നടക്കാനിരിക്കുന്ന ഷവോമി റെഡ്മി നോട്ട് 10 സീരീസ് ലോഞ്ചിന് മുമ്പായി പരിമിതമായ കാലയളവ് കിഴിവുകളുമായി വരുന്നു. റെഡ്മി സ്മാർട്ട്ഫോൺ സീരീസിൻറെ കിഴിവുള്ള വിലകൾ ഇവിടെ നിങ്ങൾക്ക് വിശദമായി പരിശോധിക്കാവുന്നതാണ്.

റെഡ്മി നോട്ട് 9 സീരീസിന് കിഴിവ് ലഭിക്കും
1,000 രൂപ വിലകിഴിവിൽ റെഡ്മി നോട്ട് 9 ന് ഇപ്പോൾ 10,999 രൂപയാണ് വില വരുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയന്റിനുമുള്ളതാണ് ഈ ഹാൻഡ്‌സെറ്റ്. ഈ സ്മാർട്ട്ഫോണിൻറെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് എഡിഷന് ഇപ്പോൾ 12,999 രൂപയും, 6 ജിബി റാം / 128 ജിബി സ്റ്റോറേജും വരുന്ന ഹൈ-എൻഡ് വേരിയന്റിന് 13,999 രൂപയുമാണ് വില വരുന്നത്.

1,000 രൂപ കിഴിവ് ലഭിക്കുന്ന റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി / 64 ജിബി വേരിയന്റിന് ഇപ്പോൾ 12,999 രൂപയാണ് വില വരുന്നത്. 2,000 രൂപ വില കിഴിവ് ലഭിക്കുന്ന റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി / 128 ജിബി വേരിയന്റിന് 13,999 രൂപയാണ് വില വരുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്‌സിൻറെ 6 ജിബി റാമിനും 64 ജിബി സ്റ്റോറേജിനും 14,999 രൂപയും, 6 ജിബി റാമിനും 128 ജിബി സ്റ്റോറേജിനും 17,499 രൂപയുമാണ് വില വരുന്നത്.

റെഡ്മി 9 ഐ, 9 പ്രൈം എന്നിവയും കിഴിവിൽ ലഭ്യമാണ്
റെഡ്മി 9 സ്മാർട്ട്ഫോണുകളിലും ഡിസ്‌കൗണ്ട് ലഭ്യമാണ്. റെഡ്മി 9 ഐയുടെ 4 ജിബി റാം 64 ജിബി സ്റ്റോറേജിന് 7,999 രൂപയാണ് ഇപ്പോൾ വില വരുന്നത്. നേരത്തെ 8,299 രൂപയായിരുന്നു ഈ ഹാൻഡ്‌സെറ്റിന് വില നൽകിയിരുന്നത്. റെഡ്മി 9 പ്രൈമിനും ഇപ്പോൾ വിലക്കുറവ് ലഭിച്ചിരിക്കുകയാണ്. ഇതിൻറെ 4 ജിബി റാമിനും 64 ജിബി സ്റ്റോറേജിനും 9,499 രൂപയും 4 ജിബി റാമിനും 128 ജിബി സ്റ്റോറേജിനും 10,999 രൂപയാണ് വില വരുന്നത്.

ഈ കിഴിവുകൾ ഓൺലൈൻ, ഓഫ്‌ലൈൻ നിന്നും വാങ്ങുമ്പോൾ ലഭിക്കുന്നതാണ്. ഷവോമിയുടെ വെബ്‌സൈറ്റിൽ വിലക്കിഴിവും നൽകിയിട്ടുണ്ട്. ഷവോമി റെഡ്മി നോട്ട് 10 സീരീസിന് റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു പുതിയ ഡിസൈൻ, മെച്ചപ്പെട്ട സവിശേഷതകൾ, ക്യാമറകൾ, വലിയ ബാറ്ററികൾ എന്നിവ ഈ ഹാൻഡ്സെറ്റുകളിൽ മികച്ച സവിശേഷതകളുമായി ഉൾപ്പെടുത്തിയേക്കും.


Click it and Unblock the Notifications