പുതിയ ടി.വി. വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍...

Posted By:

സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഐ.പി.എല്‍. നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. താമസിയാതെ ഫുള്‍ബോര്‍ ലോകകപ്പും ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലം കൂടി ആയതോടെ ഇതെല്ലാം ആസ്വദിക്കുന്നതിന് നല്ലൊരു ടെലിവിഷന്‍ അത്യവാശ്യമാണ്.

എന്നാല്‍ എങ്ങനെയാണ് നല്ലൊരു ടി.വി. തെരഞ്ഞെടുക്കുന്നത്. പണ്ടുകാലത്തെ പോലെ കമ്പനിയുടെ പേരുനോക്കിയല്ല ഇപ്പോള്‍ ടെലിവിഷന്‍ വാങ്ങേണ്ടത്. സ്മാര്‍ട് ടി.വി. ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പുതിയ സാങ്കേതിക വിദ്യകള്‍ ടി.വി.യിലും ശക്തമായി പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്നു.

അതുകൊണ്ടുതന്നെ ടെലിവിഷന്‍ വാങ്ങുമ്പോള്‍ ചില വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതെന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സാധാരണ സ്‌ക്രീനുകള്‍ മുതല്‍ മിനി തീയറ്ററിനു സമാനമായ വലിപ്പമുള്ള സ്‌ക്രീനുള്ള ടെലിവിഷനുകള്‍ വരെ ഇന്ന് ഇറങ്ങുന്നുണ്ട്. വിലയിലും അതിനനുസരിച്ചുള്ള വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ സ്‌ക്രീന്‍ സൈസ് എന്നത് വിലയും സ്ഥലപരിമിതികളും അടിസ്ഥാനമാക്കി വാങ്ങുന്നതാണ് നല്ലത്.അതേസമയം സ്‌ക്രീന്‍ പാനല്‍ ടി.വിയുടെ ആയുസിനെ ബാധിക്കുന്ന ഘടകമാണ്. സാധാരണ സ്‌ക്രീനകളില്‍ പൊടികടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ടി.വിക്കകത്ത് പൊടി കയറിയാല്‍ അത് ടെലിവിഷന്‍ പെട്ടെന്ന് കേടാവാന്‍ കാരണമാകും. ഐ.പി.എസ് പാനലോ ഗ്ലാസ് കോട്ടിംഗുള്ള VA പാനലോ ഉള്ള ടെലിവിഷനുകളാണ് ഏറ്റവും നല്ലത്.

 

#2

ഒന്നര ലക്ഷമോ അതില്‍ കൂടുതലോ മുടക്കി ടി.വി. വാങ്ങാന്‍ തയാറാണെങ്കില്‍ മാത്രമെ ഈ താരതമ്യത്തിനു പ്രസക്തിയുള്ളു. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ടി.വി.കളില്‍ ഈ മുന്നു തരത്തിലുള്ള ഡിസ്‌പ്ലെകളും കാര്യമായ മാറ്റം ഉണ്ടാക്കുന്നില്ല. പ്‌ലാസ്മ ടെലിവിഷനില്‍ ബ്ലാക്‌ലെവല്‍ മികച്ചതാണെങ്കിലും നന്നാക്കാന്‍ ചെലവു കൂടുതലാണ്. അതുകൊണ്ടുതന്നെ ചെറിയ വിലയിലുള്ള ടി.വി. സ്വന്തമാക്കുന്നവര്‍ LCD യോ LED യോ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

 

#3

46 ഇഞ്ചില്‍ കൂടുതല്‍ സൈസുള്ള ടി.വി.കളില്‍ മാത്രമെ HD യും ഫുള്‍ HD യും തമ്മിലുള്ള വ്യത്യാസം വ്യക്തമായി അറിയാന്‍ സാധിക്കു. അല്ലാത്ത പക്ഷം 8 അടിയില്‍ കൂടുതല്‍ അകലത്തിലിരുന്ന് കാണുകയാണെങ്കിലും വ്യത്യാസമറിയാം. എന്നാല്‍ വിശാലമായ മുറികളില്‍ മാത്രമെ ഇത് സാധ്യമാവു. എന്തായാലും HD യെക്കാര്‍ മികച്ചത് ഫുള്‍ HD തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല.

 

#4

30,000 രൂപയ്ക്കു മുകളില്‍ മുടക്കാന്‍ തയാറാണെങ്കില്‍ സ്മാര്‍ട് ടി.വി വാങ്ങുന്നതാണ് ഏറ്റവും നല്ലത്. നിലവില്‍ ആപ്ലിക്കേഷനുകള്‍ കുറവാണെങ്കിലും വൈ-ഫൈ ഇന്‍ബില്‍റ്റായ സ്മാര്‍ട് ടി.വി.കള്‍ ഭാവിയില്‍ ഏറെ ഗുണകരമാകും. അതോടൊപ്പം HDMI പോര്‍ട്ടുകളുടെ എണ്ണവും ശ്രദ്ധിക്കണം. രണ്ടോ അതില്‍ കൂടുതലോ പോര്‍ട്ടുകള്‍ അത്യാവശ്യമാണ്.

 

#5

യു.എസ്.ബി പോര്‍ട്ടുകള്‍ ഉണ്ടായതുകൊണ്ടുമാത്രം ടി.വിയില്‍ എല്ലാ ഫോര്‍മാറ്റിലും പെട്ട വീഡിയോകള്‍ പ്ലേ ചെയ്യാന്‍ കഴിയണം എന്നില്ല. 15,000 രൂപയില്‍ കുറവുള്ള ടി.വികളാണെങ്കില്‍ വീഡിയോ തന്നെ പ്ലേ ആവണമെന്നില്ല. DivX HD സപ്പോര്‍ട് ചെയ്യുന്ന ടി.വികളാണെങ്കില്‍ മിക്ക ഫോര്‍മാറ്റിലുള്ള വീഡിയോകളും പ്ലേ ചെയ്യാന്‍ സാധിക്കും.

 

#6

എല്‍.ജിയാണ് പാസീവ് 3 ഡി ടി.വി.കള്‍ കൂടുതലായി നിര്‍മിക്കുന്നത്. സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായതും ഇതാണ്. ലൈവ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെ മിക്ക 3 ഡി കണ്ടന്റുകളും പാസീവ് 3 ഡികള്‍ക്ക് അനുയോജ്യമാണ്. മാത്രമല്ല, 3 ഡി ഗ്ലാസിന് 400 രൂപ മാത്രമാണ് വില.
അതേസമയം 3 ഡി ബ്ലൂറേ ഡിസ്‌കുകളിലുള്ള കണ്ടന്റുകള്‍ കാണുന്നതിന് ആക്റ്റീവ് 3 ഡിയാണ് അനുയോജ്യം. എന്നാല്‍ ഇതിനുള്ള ഗ്ലാസിന് 2000 രൂപയോളം വിലവരും. മാത്രമല്ല, ഞീചാര്‍ജ് ചെയ്യുകയും വേണം.

 

#7

സാധാരണയായി ഒരു വര്‍ഷത്തെ വാറന്റി എല്ലാ കമ്പനികളും നല്‍കുന്നുണ്ടെങ്കിലും ചെറിയൊരു തുക അധികം നല്‍കിയാല്‍ അത് ദീര്‍ഘിപ്പിക്കാം. 45,000 രൂപവരെയുള്ള ടി.വി.കള്‍ക്ക് 1800 മുതല്‍ 2000 രൂപവരെയും 70,000 രൂപവരെ വിലയുള്ള ടി.വി.കള്‍ക്ക് 5000 മുതല്‍ 7000 വരെ രൂപയും നല്‍കിയാല്‍ മൂന്നുവര്‍ഷം വരെ വാറന്റി ലഭിക്കും. കമ്പനിയുടെ ഷോറൂമില്‍ നിന്ന് നേരിട്ടാണ് വാങ്ങുന്നതെങ്കില്‍ ഈ തുക പിന്നെയും കുറയും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot