Just In
- 5 hrs ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 6 hrs ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
- 7 hrs ago
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- 9 hrs ago
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
Don't Miss
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Movies
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
- Travel
മാറ്റങ്ങളുടെ റിപ്പബ്ലിക് ദിനം, ഇത്തവണത്തെ ആഘോഷങ്ങളും കാഴ്ചകളും ഇങ്ങനെ
- News
പദ്മ അവാർഡുകൾ പ്രഖ്യാപിക്കുന്നു;അപ്പുകുട്ടൻ പൊതുവാളിന് പദ്മശ്രീ,ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
400 മില്യൺ ഡോളർ നിക്ഷേപവുമായി ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പ് ബൈജൂസ്
നിക്ഷേപ സ്ഥാപനമായ ജിഎസ്ടി ഗ്ലോബലിൽ നിന്ന് 400 മില്യൺ ഡോളർ സമാഹരിക്കുകയാണ് ബൈജുസ്. ഈ ആഴ്ച്ച തന്നെ കരാർ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു റിപ്പോർട്ട് പറയുന്നു. ഈ കരാർ ബൈജുവിന്റെ മൂല്യം 10.5 ബില്യൺ ഡോളറാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഈ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നത് റഷ്യ- ഇസ്രയേലി സംരംഭകനായ യൂറി മില്‍നേറില്‍ നിന്നുമാണ്. 10 ബില്യണ്‍ ഡോളറിലേറെ വില വരുന്ന കമ്പനിയാണ് മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ്.

ലോകത്ത് ഏറ്റവും മൂല്യമേറിയ എഡ്യൂടെക് സ്ഥാപനമെന്ന പദവിയും ഈ മലയാളി കമ്പനിക്ക് സ്വന്തം. റഷ്യ-ഇസ്രായേലി ശതകോടീശ്വരൻ യൂറി മിൽനറുടെ സ്ഥാപനവുമായി കരാർ ഒപ്പുവെച്ചുകഴിഞ്ഞാൽ, അലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് പിന്തുണയുള്ള സാമ്പത്തിക പേയ്‌മെന്റ് ബ്രാൻഡായ പേടിഎമ്മിന് ശേഷം ഈ ഓൺലൈൻ വിദ്യാഭ്യാസ കമ്പനി ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പായി മാറും. ആഗോള ടെക്നോളജി നിക്ഷേപ സ്ഥാപനമായ മേരീ മീക്കേഴ്‌സ് ബോണ്ടില്‍നിന്ന് ബൈജൂസില്‍ നിക്ഷേപമെത്തിയതോടയാണ് 10.5 ബില്യണ്‍ ഡോളര്‍മൂല്യമുള്ള സ്ഥാപനമായി ബൈജൂസ് മാറിയത്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഗ്ലോബല്‍ ജനുവരിയില്‍ ബൈജൂസില്‍ 20 കോടി ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. ഒരു ബില്യൺ ഡോളർ മൂല്യം ഉയർത്തിയതിന് ശേഷം പേടിഎമ്മിന്റെ മൂല്യം കഴിഞ്ഞ വർഷം 16 ബില്യൺ ഡോളറായിരുന്നു. 2011 ൽ ബാംഗ്ലൂരിലെ ബൈജു രവീന്ദ്രൻ സ്ഥാപിച്ച തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ്, വിദ്യാഭ്യാസ സാങ്കേതികവിദ്യ, ഓൺലൈൻ ട്യൂട്ടോറിംഗ് സ്ഥാപനം എന്നിവയുടെ പൊതു ബ്രാൻഡ് നാമമാണ് ബൈജുസ് - ലേണിംഗ് ആപ്പ്. കമ്പനിയിൽ 42 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 3 ദശലക്ഷം പെയ്ഡ് വരിക്കാരും ഉണ്ട്.

വിദ്യാർത്ഥികൾ ദിവസവും 71 മിനിറ്റ് ഈ ആപ്ലിക്കേഷനിൽ ചെലവഴിക്കുന്നു, വാർഷിക പുതുക്കൽ നിരക്ക് 85 ശതമാനമാണ് വരുന്നത്. 18-19 സാമ്പത്തിക വർഷം ഇത് 520 കോടിയിൽ നിന്ന് 1,480 കോടി രൂപയായി ഉയർത്തി. ഒരു മുഴുവൻ വർഷ അടിസ്ഥാനത്തിൽ ഇത് ലാഭകരമായി. നടപ്പ് സാമ്പത്തിക വർഷത്തിൽ വരുമാനം ഇരട്ടിയാക്കി 3,000 കോടി രൂപയായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 2015 ഓഗസ്റ്റിലാണ് ബൈജൂസ് ലേണിംഗ് ആപ്പ് ആരംഭിച്ചത്.

നാലാം ക്ലാസുമുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ബൈജൂസ് ആപ്പ് നിലനിൽക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസ അടിത്തറ മികവുറ്റതാക്കുക എന്നതാണ് ബൈജൂസ് ആപ്പിന്റെ ലക്ഷ്യം. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ സഹായിക്കുകയാണ് ബൈജൂസ് ആപ്പ് ചെയ്യുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470