ബഹിരാകാശ ദൗത്യമായ 'ഗഗൻയാൻ' പദ്ധതിക്കായി മന്ത്രിസഭ 10,000 കോടി അനുവദിച്ചു

|

ഇന്ത്യയുടെ ഏറ്റവും വലിയ ആഗ്രഹമായ ബഹിരാകാശ ദൗത്യത്തിന് ഊർജം നൽകുന്നതിനായി മന്ത്രിസഭ 10,000 കോടി അനുവദിച്ചു. മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനായൊരു ദൗത്യവും, മനുഷ്യ സാന്നിധ്യമില്ലാതെ രണ്ട് ബഹിരാകാശ പേടകങ്ങൾ അയക്കുന്നതിനായുള്ള പദ്ധതിയാണ് 'ഗഗൻയാൻ'.

 'ഗഗൻയാൻ' പദ്ധതിക്കായി മന്ത്രിസഭ 10,000 കോടി അനുവദിച്ചു

 

വെള്ളിയാഴ്ച്ച അറിയിച്ച ഈ തീരുമാനത്തെ കുറിച്ച് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു, "2022-ൽ ബഹിരാകാശത്തേക്ക് ഏഴ് ദിവസം നിൽക്കുന്നതിനായി മൂന്ന് ഇന്ത്യക്കാരെ അയക്കും".

അസൂസ് TUF ഗെയിമിംഗ് FX505G ലാപ്‌ടോപ്പ്: ഇനി കളി മാറും

ഓഗസ്റ്റ് 15 -ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് പ്രകാരം, 'ഗഗൻയാൻ' പദ്ധതിക്കായി വേണ്ടുന്ന തുക എന്നുപറയുന്നത് 10,000 കോടി രൂപയാണ്. ഇതിൽ സാങ്കേതികതയുടെ വികസനത്തിനായും, ഫ്ളൈറ്റിന്റെ നിർമാണവസ്തുക്കൾ കൂടാതെ മറ്റുള്ള സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

ഗഗൻയാൻ പദ്ധതി

ഗഗൻയാൻ പദ്ധതി

ഈ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് ഒരു മാനവിക ദൗത്യവും രണ്ട് യാന്ത്രിക ഫ്ലൈറ്റ് ദൗത്യവുമാണ് , 'ഗഗൻയാൻ' പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ ബഹിരാകാശ യാത്രക്കായി നിർമ്മിച്ചെടുത്ത സ്പേസ് സ്യുട്ട്സ്, ക്രൂ ക്യാപ്സ്യൂൾ

ഈ ബഹിരാകാശ യാത്രക്കായി നിർമ്മിച്ചെടുത്ത സ്പേസ് സ്യുട്ട്സ്, ക്രൂ ക്യാപ്സ്യൂൾ

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഓ മറ്റു പല നാഷണൽ ഏജൻസികളായും, പരീക്ഷണശാലകളായും, വിദ്യാഭ്യാസ സ്ഥാപനങ്ങളായും ഇടപഴകി ഈ പുതിയ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യുകയ്യും കൂടാതെ ബഹിരാകാശത്തേക്ക് പോകുന്നവരുടെ പരിശീലനത്തിലും, മാനവിക സാങ്കേതിക വിദ്യയുടെ പുരോഗമനത്തിനായുള്ള പരിപാടികളിലും പ്രവർത്തിക്കും.

സ്പേസ് സ്യുട്ട്

സ്പേസ് സ്യുട്ട്

അനുമതി ലഭിച്ച സമയം തുടങ്ങി 40 മാസമാണ് ആദ്യത്തെ ബഹിരാകാശ പരീക്ഷണത്തിനായി ലക്ഷ്യം വെച്ചിരിക്കുന്നത്. ഇതിനൊക്കെ മുന്നോടിയായി രണ്ട് യാന്ത്രിക ഫ്ലൈറ്റ് ദൗത്യങ്ങൾ നടപ്പിലാക്കും. സാങ്കേതിക വിദ്യയിലും ബഹിരാകാശ സംബന്ധമായ പ്രവർത്തനങ്ങളിലുമുള്ള ശുഭാപ്‌തിവിശ്വാസം നേടിയെടുക്കുന്നതിനായാണ് ഇങ്ങനെയൊരു മുന്നേറ്റം.

 ബഹിരാകാശ യാത്രക്കായി നിർമ്മിച്ചെടുത്ത സ്പേസ് സ്യുട്ട്
 

ബഹിരാകാശ യാത്രക്കായി നിർമ്മിച്ചെടുത്ത സ്പേസ് സ്യുട്ട്

ഈ പുതിയ ബഹിരാകാശ പദ്ധതി പുതിയ സാങ്കേതിക വിദ്യയിലോട്ടുള്ള വഴി തെളിക്കും കൂടാതെ മറ്റ് വലിയ പദ്ധതികളുമായുള്ള പ്രവർത്തനത്തിനും, ഗവേഷണങ്ങൾക്കും, സാങ്കേതിക പുരോഗതിക്കുമായുള്ള ഒരു വലിയ അവസരം തന്നെയാ

ക്രൂ ക്യാപ്സ്യൂൾ

ക്രൂ ക്യാപ്സ്യൂൾ

രാജ്യത്തിനുള്ളിൽ തന്നെ ശാസ്ത്ര-സാങ്കേതികവുമായി ബന്ധപ്പെട്ട ഗവേഷണവും മറ്റും വ്യാപിപ്പിക്കണമെന്നും, കൂടാതെ സാങ്കേതികതയുടെ മികവ് മറ്റു മേഖലകളായ ചികിത്സാരംഗം, കാർഷികരംഗം, വ്യവസായത്തിന്റെ സുരക്ഷ, മാലിന്യ നിർമാർജനം, ഭക്ഷ്യവിഭവരംഗം എന്നിവയിലേക്ക് നല്കണമെന്നാണ് ലക്‌ഷ്യം.

രാജ്യത്തിനുള്ളിൽ തന്നെ ശാസ്ത്ര-സാങ്കേതികവുമായി ബന്ധപ്പെട്ട ഗവേഷണവും മറ്റും വ്യാപിപ്പിക്കണമെന്നും, കൂടാതെ സാങ്കേതികതയുടെ മികവ് മറ്റു മേഖലകളായ ചികിത്സാരംഗം, കാർഷികരംഗം, വ്യവസായത്തിന്റെ സുരക്ഷ, മാലിന്യ നിർമാർജനം, ഭക്ഷ്യവിഭവരംഗം എന്നിവയിലേക്ക് നല്കണമെന്നാണ് ലക്‌ഷ്യം.

വിക്ഷേപണ വാഹനമായ GSLV Mk lll-യുടെ വികസനം ഐ.എസ്ആർ.ഓ പൂർത്തിയാക്കി, ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭ്രമണപഥത്തിലേക്ക് മൂന്നാളുകളെ കൊണ്ടെത്തിക്കാനുള്ള മികവ് ഈ പേടകത്തിനുണ്ട്. മാനവിക ബഹിരാകാശ പേടകത്തിലെ പ്രധാന സംവിധാനമായ 'ക്രൂ എസ്‌കേപ്പ് സിസ്റ്റം' വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

GSLV Mk lll ഫ്ലൈറ്റിന്റെ ദൗത്യത്തിന്റെ ഭാഗമായ ക്രുവിന്റെ ഐറോഡൈനാമിക് കാരക്ടറൈസേഷൻ പൂർത്തിയായിക്കഴിഞ്ഞു. സ്പേസ് സ്യുട്ട്, ലൈഫ് സപ്പോർട്ട് സിസ്റ്റം തുടങ്ങിയ സജ്ജികരിക്കുകയും, പരീക്ഷങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു.

Most Read Articles
Best Mobiles in India

English summary
India's major and most cherished ambitious programme 'Gaganyaan' is going to fly high.The Indian cabinet has approved Rs 10,000 crore for the ambitious programme. The Mission is comprised of; two unmanned flights and one manned flight.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more