കോഴിക്കോട് ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ് 'സൂപ്പര്‍ ഹിറ്റ്'

Posted By:

ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ആരംഭിച്ച 'വാട്‌സ്ആപ്' പദ്ധതി ഹിറ്റായി. ഒരുമാസത്തിനിടെ ട്രാഫിക് നിയമലംഘനത്തിന്റെ നൂറോളം ചിത്രങ്ങളാണ് പോലീസിന്റെ വാട്‌സ്ആപിലേക്ക് പ്രവഹിച്ചത്.

കോഴിക്കോട് ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ് 'സൂപ്പര്‍ ഹിറ്റ്'

നിയമലംഘനം കണ്ണില്‍ പെട്ടാല്‍ അതിന്റെ ചിത്രങ്ങളെടുത്ത് പൊതുജനങ്ങള്‍ക്ക് വാട്‌സ്ആപിലൂടെ ട്രാഫിക് എസ്.പിമാര്‍ക്ക് അയച്ചുകൊടുക്കാനുള്ള സംവിധാനമാണ് കോഴിക്കോട് സിറ്റി ട്രാഫിക്‌പോലീസ് കഴിഞ്ഞമാസം ആരംഭിച്ചത്.

പോലീസിന് ലഭിച്ച ചിത്രങ്ങളില്‍ അധികവും നിരോധിത മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക് ചെ്തതിന്റെതാണ്. ഹെല്‍മറ്റ് ധരിക്കാരെ ഇരുചക്രവാഹനമോടിക്കുന്നവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്.

ലഭിക്കുന്ന ചിത്രങ്ങളില്‍ നിന്ന് വാഹനങ്ങളുടെ നമ്പര്‍ പരിശോധിച്ച് ഉടമസ്ഥര്‍ക്ക് നോട്ടീസ് അയയ്ക്കുകയാണ് പോലീസ് ചെയ്യുന്നത്.

English summary
Calicut city traffic police got more than 100 photos of traffic offenses via whatsApp, Calicut city police introduced WhatsApp Project, Calicut city Police got more than 100 photos on WhatsApp, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot